Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

2022-ല്‍ പുതിയ മോഡലുകളുടെ ഒരു ശ്രേണി തന്നെ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ചെന്നൈ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡില്‍ നിന്നുള്ള ചില പ്രധാന ലോഞ്ചുകളില്‍ സ്‌ക്രാം 411, ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

2022 ഫെബ്രുവരിയില്‍ സ്‌ക്രാം 411 ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ടെങ്കിലും, സ്‌ക്രാം 411 ന് ശേഷമുള്ള അടുത്ത ലോഞ്ച് ഹണ്ടര്‍ 350 ആയിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് 2022 മധ്യത്തോടെ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

ഹണ്ടര്‍ 350 നെ കുറിച്ച് പറയുമ്പോള്‍, റോയല്‍ എന്‍ഫീല്‍ഡ് അവരുടെ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു ഔദ്യോഗിക വീഡിയോ വഴിയാണ് ഇത് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. ദക്ഷിണധ്രുവത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഹിമാലയനെക്കുറിച്ചാണ് വീഡിയോ പറയുന്നത്.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

റോയല്‍ എന്‍ഫീല്‍ഡ് 2 വര്‍ഷമായി ഐസ്ലാന്‍ഡില്‍ ഹിമാലയന്‍ വിപുലമായി പരീക്ഷിച്ചുവരികയാണ്. ഇപ്പോള്‍ ബൈക്ക് 90 സൗത്ത് പര്യവേഷണത്തിന് തയ്യാറാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. ഈ പ്രത്യേക ഹിമാലയന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വരുത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റോയല്‍ എന്‍ഫീല്‍ഡ് വിദഗ്ധര്‍ സംസാരിക്കുന്ന വീഡിയോയില്‍, അവര്‍ അവരുടെ വര്‍ക്ക്‌ഷോപ്പും കാണിക്കുന്നു.

ഈ വര്‍ക്ക്ഷോപ്പിലാണ് വരാനിരിക്കുന്ന ഹണ്ടര്‍ 350-ന്റെ ഒരു ചിത്രം കാണാന്‍ സാധിക്കുന്നത്. ഹണ്ടര്‍ എന്നത് ഈ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക നാമമല്ല. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഭാവി മോട്ടോര്‍സൈക്കിളുകള്‍ക്കായി ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുള്ള നിരവധി പേരുകളില്‍ ഒന്നാണിത്.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

മോട്ടോര്‍സൈക്കിളിന്റെ പിന്‍ഭാഗം ദൃശ്യമാണ്, സാരി ഗാര്‍ഡ് എങ്ങനെയായിരിക്കുമെന്നും, ഇന്ത്യന്‍ റോഡുകളില്‍ നേരത്തെ കണ്ടെത്തിയ ഹണ്ടര്‍ 350-ന്റെ പ്രോട്ടോടൈപ്പിനോട് വളരെ സാമ്യമുള്ള വീഡിയോയില്‍ മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ സീറ്റ് വ്യക്തമായി കാണാം.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

2019-ല്‍ പുറത്തിറക്കിയ കമ്പനിയുടെ ജനപ്രിയമായ മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളില്‍ നിന്നാണ് പിന്‍ഭാഗത്തെ സബ്ഫ്രെയിമും എടുത്തിരിക്കുന്നതെന്ന് വീഡിയോയില്‍ കാണാന്‍ സാധിക്കും. മീറ്റിയോര്‍ 350-ല്‍ നിന്ന് ഉരുത്തിരിഞ്ഞ അതേ എഞ്ചിന്‍ പ്ലാറ്റ്ഫോമാണ് ഹണ്ടറും ഉപയോഗിക്കുക. കമ്പനിയുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകള്‍ വര്‍ഷം തോറും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

മെക്കാനിക്കല്‍ വിശദാംശങ്ങളുടെ കാര്യത്തില്‍, ഹണ്ടര്‍ 350-ലും മീറ്റിയര്‍ 350-ന്റെ അതേ എഞ്ചിനും പ്ലാറ്റ്ഫോമും ഉപയോഗിക്കുമെന്നാണ് സൂചന. ഇതിനര്‍ത്ഥം 22 bhp പരമാവധി കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കുന്ന 349 സിസി എഞ്ചിന്‍ ഉപയോഗിക്കുന്ന അതേ J- പ്ലാറ്റ്ഫോം ഹണ്ടറിനും ലഭിക്കുമെന്നാണ്. പീക്ക് ടോര്‍ക്ക്. ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ അഞ്ച് സ്പീഡ് യൂണിറ്റ് ഉള്‍പ്പെടാനും സാധ്യതയുണ്ട്.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

ട്വിന്‍ ഡൗണ്‍ ട്യൂബ് ഫ്രെയിമോടുകൂടിയ പുതിയ J-സീരീസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ആധുനിക ക്ലാസിക് റോഡ്സ്റ്ററായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍. വീതിയേറിയ നേരായ റൈഡിംഗ് പോസ്ച്ചര്‍ ഹണ്ടര്‍ വാഗ്ദാനം ചെയ്യുമെന്ന് സ്‌പൈഷോട്ടുകള്‍ സൂചിപ്പിക്കുന്നു.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

ലൈന്‍ ഹാന്‍ഡില്‍ബാറും സെന്റര്‍-സെറ്റ് ഫൂട്ട്‌പെഗുകളും ഇത് സുഖകരമായ റൈഡിംഗ് പോസ്ചര്‍ നല്‍കുന്നു. മുന്‍വശത്ത് 35 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്കുകളും ഉപയോഗിച്ച് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യും.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

ഡ്യുവല്‍-ചാനല്‍ എബിഎസ് സഹായത്തോടെ രണ്ട് ടയറുകളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കും. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. വിപണിയില്‍ ഹോണ്ട ഹൈനസ് CB350, ജാവ 42 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

അതേസമയം സ്‌ക്രാം 411 എന്നു പേരിട്ടിരിക്കുന്ന ഒരു മോഡലിനെ 2022 ഫെബ്രുവരി മാസത്തോടെ വിപണിയില്‍ എത്തിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഹിമാലയന്റെ കൂടുതല്‍ ഓണ്‍ റോഡ് അധിഷ്ഠിത വകഭേദമായിരിക്കു ഇതെന്നാണ് നിലവില്‍ ലഭ്യമായിരിക്കുന്ന സൂചനകള്‍, മാത്രമല്ല ഹിമാലയനെക്കാള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്കായിരിക്കും ഈ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുകയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

ഇതിനോടകം തന്നെ ഈ പതിപ്പിന്റെ നിരത്തുകളിലെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചിട്ടുണ്ട്. 2022-ന്റെ തുടക്കത്തില്‍ ബ്രാന്‍ഡില്‍ നിന്നും ആദ്യം വിപണിയില്‍ എത്തുന്ന മോഡല്‍ കൂടിയാകും ഇത്. ഹിമാലയന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഈ സ്‌ക്രാംബ്ലളറിനെയും റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിക്കുക.

Royal Enfield Hunter 350-യും അരങ്ങേറ്റത്തിനൊരുങ്ങുന്നു; എതിരാളി Honda H'ness CB350

എഞ്ചിന്‍ സവിശേഷതകളെക്കുറിച്ച് നിലവില്‍ സൂചനകള്‍ ഒന്നും ഇല്ലെങ്കിലും, ഹിമാലയന് കരുത്ത് പകരുന്ന അതേ 411 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും ഇതിനും ലഭിക്കുക. ഈ എഞ്ചിന്‍ പരമാവധി 24.3 bhp കരുത്തില്‍ 32 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക.

Most Read Articles

Malayalam
English summary
Royal enfield hunter 350 will launch soon more details out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X