TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

TCX -മായി സഹകരിച്ച് പുതിയ ശ്രേണിയിലുള്ള റൈഡിംഗ് ബൂട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച റോയല്‍ എന്‍ഫീല്‍ഡ്. CE സര്‍ട്ടിഫൈഡ് പ്രൊട്ടക്റ്റീവ് റൈഡിംഗ് ഷൂസിന്റെ ശ്രേണിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ശൈലികള്‍ ഉള്‍പ്പെടുന്നുവെന്നും കമ്പനി അറിയിച്ചു.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

TCX -മായിട്ടുള്ള പങ്കാളിത്തത്തോടെ, കര്‍ശനമായ സുരക്ഷ പരിശോധനകള്‍ വിജയിക്കുകയും ആഗോള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്ന റൈഡര്‍മാര്‍ക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ റൈഡിംഗ് അനുഭവം നല്‍കുന്നതിന് ബ്രാന്‍ഡ് ലക്ഷ്യമിടുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു. റോയല്‍ എന്‍ഫീല്‍ഡ്, TCX ശേഖരത്തില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്ന അഞ്ച് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നു.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

എല്ലാ ബൂട്ടുകളും PPE റെഗുലേഷന്‍ EN13634: 2017 പ്രകാരം CE സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു. സ്റ്റെല്‍വിയോ WP റൈഡിംഗ് ബൂട്ടുകള്‍ മുഴുനീള വാട്ടര്‍പ്രൂഫ് അഡ്വഞ്ചര്‍ റൈഡിംഗ് ബൂട്ടുകളാണ്, ഇതിന് 21,000 രൂപയോളം വില വരും.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

ഈ ബൂട്ടുകള്‍ പൂര്‍ണ്ണമായ ലെതര്‍ കൊണ്ട് നിര്‍മ്മിച്ചതാണ്, അവ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ നിര്‍വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുട്ടോളം നീളമുള്ള ബൂട്ടുകള്‍ക്ക് CE സര്‍ട്ടിഫിക്കേഷന്‍ ഉള്ളില്‍ ഒരു സംരക്ഷിത ഷിന്‍ ഗാര്‍ഡ് ഉണ്ട്, കൂടാതെ T-ഡ്രൈ വാട്ടര്‍പ്രൂഫ് മെംബ്രണും ഉയര്‍ന്ന പ്രകടനമുള്ള ടൂറിംഗ് സോളും, പിന്നില്‍ പ്രതിഫലിക്കുന്ന ലെതറും, അധിക മുറുക്കുന്ന സ്ട്രാപ്പുകളും സജ്ജീകരിച്ചിരിക്കുന്നു.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

മോടിയുള്ള ബില്‍ഡ് ഗുണനിലവാരം ഈ ബൂട്ടുകളെ എല്ലാ കാലാവസ്ഥാ യാത്രകള്‍ക്കും അനുയോജ്യമാക്കുന്നു, കൂടാതെ ബ്ലാക്ക്, ബ്രൗണ്‍ നിറങ്ങളില്‍ ഇവ ലഭ്യമാണ്. സ്റ്റെല്‍വിയോ മിഡ്-റൈസ് WP റൈഡിംഗ് ബൂട്ട്‌സ് മുഴുനീള മോഡലിന്റെ ഹ്രസ്വ ബൂട്ട് ഡിസൈന്‍ ആണ്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

കൂടാതെ ലെതര്‍ ഫിനിഷ്, T-ഡ്രൈ വാട്ടര്‍പ്രൂഫ് ലൈനിംഗ്, സംയോജിത PU ഇന്‍സെര്‍ട്ടുകള്‍, ഇംപാക്റ്റ് പരിക്കുകളില്‍ നിന്ന് സംരക്ഷണം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഈ ബൂട്ടുകള്‍ക്ക് 18,000 രൂപ വിലയുണ്ട്. ബ്ലാക്ക്, ബ്രൗണ്‍ നിറങ്ങളില്‍ ലഭ്യമാണ്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

കാബോ WP ബൂട്ട്‌സ്, സാഹസികതയ്ക്കായി ഉദ്ദേശിച്ചുള്ളതാണ്, കബോ കംഫര്‍ട്ട് ഫിറ്റ് സിസ്റ്റം കാരണം എല്ലാ ദിവസവും ആശ്വാസം നല്‍കുന്ന ആധുനിക രീതിയിലുള്ള റൈഡിംഗ് ബൂട്ടുകളാണ് കാബോ വാട്ടര്‍പ്രൂഫ് ബൂട്ടുകള്‍.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

ലെതര്‍ തുകല്‍ കൊണ്ട് വരുന്ന ഇവയ്ക്ക് മെഴുക് ഫിനിഷുണ്ട്, അത് അസാധാരണമായ ഈട് നല്‍കുന്നു. ഓര്‍ത്തോലൈറ്റ് ഫൂട്ട്ബെഡ് ദീര്‍ഘകാല കുഷ്യനിംഗും ഉയര്‍ന്ന അളവിലുള്ള ശ്വസനക്ഷമതയും റോഡിലെ എല്ലാ അഴുക്കും മാലിന്യങ്ങളും സംരക്ഷിക്കാന്‍ സഹായിക്കുന്ന വര്‍ധിച്ച ഉരച്ചില്‍ പ്രതിരോധം വാഗ്ദാനം ചെയ്യുന്നവയുമാണ്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

അതിന്റെ റബ്ബര്‍ സോള്‍ പരമാവധി ഗ്രിപ്പ് നല്‍കുന്നു, T-ഡ്രൈ വാട്ടര്‍പ്രൂഫ് മെംബ്രണ്‍ റൈഡറിനെ അങ്ങേയറ്റത്തെ കാലാവസ്ഥയിലും സംരക്ഷിക്കുന്നു. 8,500 രൂപയാണ് ബൂട്ടിന്റെ വില, ബ്ലാക്ക്, ഒലിവ് നിറങ്ങളില്‍ ഇത് ലഭ്യമാണ്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

ക്ലൗസന്‍ ലേഡി റൈഡിംഗ് WP ബൂട്ട്‌സ് പൂര്‍ണ്ണ ലെതര്‍, T-ഡ്രൈ വാട്ടര്‍പ്രൂഫ് മെംബ്രണ്‍, ലാറ്ററല്‍ ഇലാസ്റ്റിക് എന്നിവ ഉപയോഗിച്ച് സംരക്ഷണവും ഗ്രിപ്പും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ എല്ലാ ഓഫ്-റോഡ് സാഹസങ്ങള്‍ക്കും ഈ റൈഡിംഗ് ബൂട്ടുകള്‍ വൈവിധ്യമാര്‍ന്നതാണ്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

CE സര്‍ട്ടിഫൈഡ് റൈഡിംഗ് ബൂട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഉയര്‍ന്ന നിലവാരത്തിലാണ്. സ്ത്രീകള്‍ക്കും ഇത് അനുയോജ്യമാണ്. അത് ദീര്‍ഘദൂര യാത്രകളില്‍ സുഖപ്രദമായ രീതിയില്‍ സ്ത്രീ പാദം ഉള്‍ക്കൊള്ളുന്നു. ഓര്‍ത്തോലൈറ്റ് ഫുട്‌ബെഡ് കുഷ്യനിംഗും ഉയര്‍ന്ന അളവിലുള്ള ശ്വസനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 15,000 രൂപ വിലയുള്ള ഈ ബൂട്ടുകള്‍ക്ക് ബ്ലാക്ക് നിറത്തില്‍ മാത്രമാണ് ലഭ്യമാകുന്നത്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

ഗ്രിംസെല്‍ ലേഡി WP ബൂട്ട്‌സാണ് ഈ ശ്രേണിയില്‍ അവസാനത്തേത്. CE സര്‍ട്ടിഫൈഡ് ഗ്രിംസെല്‍ ലേഡി വാട്ടര്‍പ്രൂഫ് റൈഡിംഗ് ബൂട്ട്‌സ് ഒരു നഗര യാത്രകള്‍ക്കുകൂടി രൂപകല്‍പ്പന ചെയ്ത ക്ലാസിക് വനിതാ ലെതര്‍ ബൂട്ടുകളാണ്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

ഈ ബൂട്ടുകള്‍ വുമണ്‍ ഫിറ്റിംഗ് കണ്‍സെപ്റ്റ് (WFC) ഉള്‍ക്കൊള്ളുന്നു, കൂടാതെ മെഴുക് ഫിനിഷുള്ള പ്രീമിയം ഫുള്‍-ഗ്രെയിന്‍ ലെതര്‍ എന്നിവ ഈ ബൂട്ടുകളെ പരിരക്ഷിതവും മോടിയുള്ളതും നിങ്ങളുടെ എല്ലാ ദൈനംദിന സാഹസങ്ങള്‍ക്കും അനുയോജ്യമാക്കുന്നു. ഈ ബൂട്ടുകള്‍ നിങ്ങളുടെ രൂപത്തിന് ഒരു റെട്രോ ടച്ച് നല്‍കുന്നു. 13,000 രൂപ വിലയുള്ള ഈ ബൂട്ടുകള്‍ ബ്രൗണ്‍ നിറത്തില്‍ ലഭ്യമാണ്.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, നിരവധി പുതിയ മോഡുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെയെല്ലാം പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. ഹിമാലയന്‍ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ സമീപകാലത്ത് റോഡുകളില്‍ വിവിധ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

TCX പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും റൈഡിംഗ് ബൂട്ട് പുറത്തിറക്കി Royal Enfield

വൈകാതെ തന്നെ ഉയര്‍ന്ന എഞ്ചിന്‍ കരുത്തില്‍ ഹിമാലയന്‍ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നടത്തിയിട്ടില്ല. 650 ഇരട്ടകള്‍ ലഭിക്കുന്ന സ്വീകാര്യത ഇതിലേക്കും എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

More from DriveSpark

Article Published On: Monday, September 27, 2021, 17:57 [IST]
English summary
Royal enfield launches riding boots for men and women find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X