ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ തലമുറ റോയൽ എൻഫീൽഡ് ക്ലാസിക് 350 ഒടുവിൽ നാളെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. മോട്ടോർസൈക്കിൾ യഥാർത്ഥ റെട്രോ-മോഡേൺ ക്ലാസിക് ഡിസൈൻ നിലനിർത്തും.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

എന്നിരുന്നാലും, ഇതിന് ആധുനിക സവിശേഷതകളും പുതിയ പ്ലാറ്റ്ഫോമും എഞ്ചിൻ സവിശേഷതകളും ലഭിക്കും. വിലനിർണ്ണയം ഒഴികെ, പുതിയ ക്ലാസിക് 350 -യുടെ ഡിസൈൻ വിശദാംശങ്ങളും എഞ്ചിൻ സവിശേഷതകളും ഉൾപ്പെടെ മിക്ക വിവരങ്ങളും ഇതിനകം വെബിൽ ചോർന്നിട്ടുണ്ട്.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

പുതിയ തലമുറ റോയൽ എൻഫീൽഡ് ക്ലാസിക് 350 ബ്രാൻഡിന്റെ പുതിയ J പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ആദ്യമായി മീറ്റിയോർ 350 -ലാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചത്.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

ഇരട്ട ക്രാഡിൽ ചാസിയെ അടിസ്ഥാനമാക്കി, മോട്ടോർസൈക്കിൾ മികച്ച റൈഡ് ക്വാളിറ്റിയും കുറഞ്ഞ വൈബ്രേഷനുകളും നൽകും. പ്ലാറ്റ്ഫോം മാത്രമല്ല, പുതിയ ക്ലാസിക് എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷനും സവിശേഷതകളും മെറ്റിയർ 350 ക്രൂയിസറുമായി പങ്കിടും.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

പുതിയ RE ക്ലാസിക് 350 -ൽ പ്രവർത്തിക്കുന്നത് നവീകരിച്ച 349 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് എയർ-ഓയിൽ-കൂൾഡ് എഞ്ചിനാണ്. റോയൽ എൻഫീൽഡ് കൗണ്ടർ-ബാലൻസർ ഷാഫ്റ്റ് ഇതിൽ ചേർക്കും, ഇത് വാഹനത്തിന്റെ വൈബ്രേഷനുകൾ കുറയ്ക്കും. 20.2 bhp പരമാവധി കരുത്തും 27 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കാൻ പവർട്രെയിനിന് കഴിയും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

സസ്‌പെൻഷൻ ഡ്യൂട്ടികൾക്കായി, ബൈക്കിന് 41 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ ഗ്യാസ് ചാർജ് യൂണിറ്റും ഒരുക്കിയിരിക്കുന്നു. ബ്രേക്കിംഗ് സിസ്റ്റത്തിൽ 300 mm ഫ്രണ്ട് ഡിസ്കും 270 mm റിയർ ഡിസ്കും ഉൾപ്പെടും.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

ലോഞ്ചിംഗ് സമയത്ത് സിംഗിൾ ചാനൽ, ഡ്യുവൽ ചാനൽ ABS സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യും. പുതിയ ക്ലാസിക് 350 യഥാക്രമം 100/90, 120/80 സെക്ഷൻ ടയറുകളുള്ള 19 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ വീൽ ഷോഡുകളിലാണ് എത്തുക. സ്‌പോക്ക് മോഡലും അലോയി വീലുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യും.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

ക്രോം റെഡ്, ക്രോം ബ്രോൺസ്, ഡാർക്ക് സ്റ്റെൽത്ത് ബ്ലാക്ക്, ഹാൽസിയോൺ ഗ്രീൻ, ഹാൽസിയോൺ ബ്ലാക്ക്, ഹാൽസിയോൺ ഗ്രേ, റെഡ്ഡിഷ് സേജ് ഗ്രീൻ, ഡെസേർട്ട് സാൻഡ്, റെഡിച്ച് റെഡ്, ഡാർക്ക് ഗൺമെറ്റൽ ഗ്രേ, മാർഷ് എന്നീ 11 കളർ ഓപ്ഷനുകളിലാണ് പുതിയ തലമുറ RE ക്ലാസിക് 350 വിപണിയിൽ എത്തുന്നത്.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

ഫ്യുവൽ ഗേജിന് പ്രത്യേക ഡിജിറ്റൽ റീഡൗട്ടുള്ള ഒരു പുതിയ ഇൻസ്ട്രുമെന്റ് കൺസോളുമായി ഇത് വരും. ഗൂഗിളുമായി ചേർന്ന് റോയൽ എൻഫീൽഡ് വികസിപ്പിച്ച ട്രിപ്പർ നാവിഗേഷൻ സംവിധാനവും ഇതിൽ ലഭിക്കും.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

സിംഗിൾ, ഇരട്ട സീറ്റ് ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യും. ബൈക്ക് യഥാർത്ഥ ക്ലാസിക് ഡിസൈൻ നിലനിർത്തും, ക്രോം ബെസലുകൾ, ക്രോം-പ്ലേറ്റഡ് എക്‌സ്‌ഹോസ്റ്റ്, റൗണ്ട് ആകൃതിയിലുള്ള റിയർ-വ്യൂ മിററുകൾ, ടിയർ‌ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, പ്രൊമിനന്റ് ഫ്രണ്ട് റിയർ ഫെൻഡറുകൾ, റെഡ്-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്നു.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

മോട്ടോർസൈക്കിളിന് പുതിയ ടെയിൽ ലാമ്പും ഇൻഡിക്കേറ്ററുകളും മികച്ച കുഷ്യനിംഗുള്ള പുതിയ സീറ്റും ലഭിക്കും.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

മോട്ടോർസൈക്കളിന് ഏകദേശം 1.90 ലക്ഷം മുതൽ 2.0 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന, പുതിയ തലമുറ റോയൽ എൻഫീൽഡ് മോഡൽ ക്ലാസിക് 350 ജാവ, ജാവ 42, ഹോണ്ട CB350 എന്നിവയ്‌ക്കെതിരായി സ്ഥാനം പിടിക്കും.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

മറ്റ് അനുബന്ധ വാർത്തകളിൽ റോയൽ എൻഫീൽഡ് തങ്ങളുടെ അഡ്വഞ്ചർ മോഡലായ ഹിമാലയന് പുതിയ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ പുത്തൻ വേരിയന്റ് പരീക്ഷണ ഓട്ടത്തിനിടെ അടുത്തിടെ ക്യാമറ കണ്ണുകളിൽ പെട്ടിരുന്നു.

ആകാംശകൾക്കും ഊഹാപോഹങ്ങൾക്കും അറുതിയായി പുതുതലമുറ Royal Enfield Classic 350 നാളെ വിപണിയിലെത്തും

അതോടൊപ്പം സ്ക്രാം 411 എന്ന പേരിൽ ഹിമാലയന്റെ പുതിയ സ്ക്രാംബ്ലർ മോഡലും നിർമ്മാതാക്കൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഈ മോഡലും ഹിമാലയന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്. മോട്ടോർസൈക്കിളിനെ കുറിച്ച് മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Royal enfield to launh new gen classic 350 in indian market tomorrow
Story first published: Tuesday, August 31, 2021, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X