ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

സ്പാനിഷ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ട്-അപ്പായ OX മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടര്‍സൈക്കിള്‍ മോഡലിനെ പരിചയപ്പെടുത്തിയത്.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

ഇപ്പോഴിതാ ഇതിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചെന്ന് വ്യക്തമാക്കുകയാണ് സ്പാനിഷ് ഇവി ബ്രാന്‍ഡ്. മാഡ്രിഡിലെ ക്വാസാര്‍ ടെക്‌നോളജി സെന്ററിലാണ് OX വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സീരിയല്‍ ഉത്പാദനം ആരംഭിച്ചത്.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

സ്റ്റാര്‍ട്ട്-അപ്പ് രണ്ട് വര്‍ഷത്തെ വികസനത്തിനും ചൈനയിലെ ഫാക്ടറികളുമായി പ്രോട്ടോടൈപ്പുകള്‍ സൃഷ്ടിച്ചതിനുശേഷമാണ് OX വണ്ണിന്റെ ഉത്പാദനം ആരംഭിക്കുന്നത്.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

സ്പെയിനില്‍ OX വണ്‍ നിര്‍മ്മിക്കാനുള്ള ക്വാസാര്‍ ടെക്നോളജീസുമായുള്ള കരാര്‍ ഉയര്‍ന്ന നിലവാരം ഉറപ്പ് വരുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും സ്പെയിനിലെ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തിന് ഉത്തേജനം നല്‍കുമെന്നും OX മോട്ടോര്‍സൈക്കിള്‍ പ്രസ്താവനയില്‍ പറയുന്നു.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

'ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന വ്യവസായത്തില്‍ നിന്ന് പഠിച്ച് ചൈനയിലെ ഫാക്ടറികളുമായി പ്രവര്‍ത്തിച്ച് രണ്ട് വര്‍ഷത്തിന് ശേഷം, തങ്ങളുടെ ഉല്‍പാദന യൂണിറ്റ് സ്‌പെയിനിലേക്ക് മാറ്റാന്‍ തങ്ങള്‍ തീരുമാനിച്ചു, ഇത് ദേശീയ ശേഷിയെ വിലമതിക്കുകയും സുസ്ഥിര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് OX മോട്ടോര്‍സൈക്കിള്‍ സിഇഒ അഡ്രിയാന്‍ ഗോണ്‍സാലസ് പറഞ്ഞു.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

കൂടാതെ, ഇതുവഴി തങ്ങള്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും പ്രാദേശികവും വ്യക്തിഗതവുമായ ഉപഭോക്തൃ അനുഭവം നല്‍കാനും പദ്ധതിയിടുന്നുവെന്നും ഗോണ്‍സാലസ് വ്യക്തമാക്കി.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

പ്രതിവര്‍ഷം 2,000 യൂണിറ്റ് ഉല്‍പാദന ശേഷിയാണ് കമ്പനി പദ്ധതിയിടുന്നത്. 2021-ന്റെ മൂന്നാം പാദത്തോടെ യൂറോപ്യന്‍ വിപണിയിലുടനീളം അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

ലളിതമായ രൂപകല്‍പ്പനയാണ് ബൈക്കിന്റെ പ്രധാന സവിശേഷത. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ഫോക്സ് ഫ്യുവല്‍ ടാങ്ക്, ഫ്ലാറ്റ് സീറ്റ്, വൃത്തിയുള്ള ടെയില്‍ വിഭാഗം എന്നിവയാണ് ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

OX വണ്ണിന്റെ പരമാവധി വേഗത 110 കിലോമീറ്റര്‍ വേഗതയാണ്. പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. 6 കിലോവാട്ട് മോട്ടോറാണ് കരുത്ത് നല്‍കുന്നത്. ഇത് നീക്കം ചെയ്യാവുന്നതും എളുപ്പത്തില്‍ കൊണ്ടുപോകാവുന്നതുമാണ്.

ലളിതമായ രൂപകല്‍പ്പനയില്‍ OX വണ്‍; ഇലക്ട്രിക് മോട്ടര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചു

സ്‌പെയിനില്‍, OX വണ്ണിന്റെ വില 4,100 യൂറോ (ഏകദേശം 3.62 ലക്ഷം രൂപ) ആണ്, കൂടാതെ സ്‌പെയിനില്‍ OX മോട്ടോര്‍സൈക്കിള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

Most Read Articles

Malayalam
English summary
Simple And Aggressive Look, OX One Electric Motorcycle Production Begins Details. Read in Malayalam.
Story first published: Wednesday, July 7, 2021, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X