ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

ഇലക്ട്രിക് വാഹന വിപണിക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചതോടെ ഈ ശ്രേണിയിലേക്ക് നിരവധി നിര്‍മാതാക്കളും, സ്റ്റാര്‍ട്ടപ്പുകളും ചുവടുവെയ്ക്കാനൊരുങ്ങുകയാണ്. ഇതില്‍ പ്രധാനിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിള്‍ എനര്‍ജി.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

അധികം വൈകാതെ തന്നെ തങ്ങളുടെ ആദ്യമോഡലിനെ രാജ്യത്ത് അവതരരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെ എതിരാളികള്‍ സുക്ഷമതയോടെ വീക്ഷിക്കുന്ന ഒരു മോഡല്‍ കൂടിയാണ് സിമ്പിള്‍ എനര്‍ജിയില്‍ നിന്നും വിപണിയില്‍ എത്തിക്കുന്ന ഈ മോഡല്‍.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

സിമ്പിള്‍ എനര്‍ജിക്ക് തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഉത്പാദന പ്ലാന്റിനായി വലിയ ലക്ഷ്യങ്ങളുണ്ട്. 2021 -ല്‍ കമ്പനി ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിര്‍മാതാവിന്റെ കാല്‍പ്പാടുകള്‍ വര്‍ധിപ്പിക്കുന്നതിന് 350 കോടി രൂപയുടെ നിക്ഷേപമാണ് നീക്കിവച്ചിരിക്കുന്നത്.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

ഇത് അതിവേഗത്തിലുള്ള ഇവി വ്യവസായത്തിന്റെ വളര്‍ച്ചയുമായി സമന്വയിപ്പിക്കുന്നുവെന്ന് വേണം പറയാന്‍. ഫാക്ടറിയുടെ ആദ്യ ഘട്ടം 2 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചിരിക്കുന്നു. ഉല്‍പാദന ശേഷി പ്രതിവര്‍ഷം 1 ദശലക്ഷം (10 ലക്ഷം) യൂണിറ്റായി കണക്കാക്കുന്നു.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

പ്രവര്‍ത്തനം ആരംഭിച്ചാല്‍ 1,000-ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് അതിന്റെ ഉല്‍പാദന ശേഷിയില്‍ സുസ്ഥിരമായ വര്‍ധനവ് ലക്ഷ്യമിടുന്നത്. അതേസമയം, ഒരു വൈദ്യുതീകരണ ഡ്രൈവിലൂടെ പുരോഗമിക്കുന്ന ഭാവിയിലേക്കുള്ള സംഘടിത ശ്രദ്ധയ്ക്ക് ഇത് ഊര്‍ജം നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

സിമ്പിള്‍ എനര്‍ജിയുടെ ആദ്യ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് സ്‌കൂട്ടര്‍, സിമ്പിള്‍ വണ്‍ 2021 ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ബുക്കിംഗ് അതേ തീയതിയില്‍ ആരംഭിക്കുമെന്ന് ബ്രാന്‍ഡിന്റെ സിഇഒ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

ഈ വര്‍ഷാവസാനം ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈലുകളിലെ മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ പര്യായമായി, സിമ്പിള്‍ എനര്‍ജി ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

ഒരു ആധുനിക നിര്‍മാതാവായതിനാല്‍, കമ്പനി ഉല്‍പാദന പ്രക്രിയകളിലെ ആഗോള സമ്പ്രദായങ്ങളെ ആശ്രയിക്കും. ഇന്ത്യയുടെ പുതിയ മാര്‍ക്കറ്റില്‍ ഒരു ശക്തമായ സ്ഥാനം സ്ഥാപിക്കുന്നതിനായി തങ്ങള്‍ മോഡലുകളെ മികച്ചതാക്കുമെന്നും കമ്പനി വെളിപ്പെടുത്തി.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

വളരുന്ന വിപണിയെ പരിപാലിക്കുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് വാഗ്ദാനം ചെയ്യുന്ന സിമ്പിള്‍ എനര്‍ജി അതിന്റെ ബ്രാന്‍ഡ് തത്ത്വചിന്തയില്‍ ഉറച്ചു നില്‍ക്കും.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

'സിമ്പിള്‍ എനര്‍ജി രാജ്യത്തെ ഒരു വലിയ നാഴികക്കല്ലായിരിക്കുമെന്നാണ് സിമ്പിള്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞത്. രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി നയിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും, മുമ്പത്തേക്കാളും വേഗത്തില്‍ ഒരു വലിയ പ്രേക്ഷകരെ എത്തിക്കാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

ഈ ശ്രദ്ധേയമായ സംരംഭം ഓഗസ്റ്റ് 15 -ന് ആരംഭിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. സിമ്പിള്‍ എനര്‍ജി അതിന്റെ ആദ്യ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍, സിമ്പിള്‍ വണ്‍ ആഗസ്റ്റ് 15 ന് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എങ്കിലും 1.10 ലക്ഷം രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. നിരവധി സവിശേഷതകളോടെയാകും വാഹനം വിപണിയില്‍ എത്തുക.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

വിപണിയില്‍ എത്തിയാല്‍ ടിവിഎസ് ഐക്യുബ്, ബജാജ് ചേതക് ഇലക്ട്രിക്, ഏഥര്‍ 450X, വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവര്‍ക്കെതിരെയാകും ഇത് മത്സരിക്കുക. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ഖ്യാതിയോടെയാകും മോഡലിനെ അവതരിപ്പിക്കുക എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

3.6 സെക്കന്‍ഡിനുള്ളില്‍ സ്‌കൂട്ടറിന് 0-50 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുണ്ടെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരം വരെ റൈഡര്‍ക്ക് സഞ്ചരിക്കാന്‍ സാധിച്ചേക്കും. ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് മോഡുകള്‍ ഡ്രൈവിംഗ് മോഡുകള്‍ സിമ്പിള്‍ വണ്‍ വാഗ്ദാനം ചെയ്യും.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ കമ്പനി വെളിപ്പെടുത്തിയേക്കുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യയിലെ ഇവി വ്യവസായത്തിന് ആവശ്യമായ പ്രചോദനം നല്‍കിയതോടെ, ധാരാളം പുതിയ കമ്പനികള്‍ ഈ മേഖലയിലേക്ക് ചുവടുവെയ്ക്കുകയാണ്.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

നിക്ഷേപങ്ങള്‍ കുതിച്ചുയരുന്നതോടെ, വില്‍പ്പനയും വിപണന ശൃംഖലകളും വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതോടൊപ്പം, ഇവി ചാര്‍ജിംഗ് ഇന്‍ഫ്രയും വളരുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയും, ആവശ്യകതയും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

ഓല ഇലക്ട്രിക്കിനെതിരെ മത്സരം കടുപ്പിക്കാന്‍ സിമ്പിള്‍ എനര്‍ജി; ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍

മികച്ച സാങ്കേതികവിദ്യയും അത്യാധുനിക സൗകര്യങ്ങളുമുള്ള സ്വതന്ത്ര ഇവി നിര്‍മാണ ബ്രാന്‍ഡുകള്‍ എന്ന ആശയം തികച്ചും പുതിയതാണ്. എന്നാല്‍ ആ രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വരും നാളുകളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Simple energy electric scooter will launch soon in india rival ola electric
Story first published: Wednesday, August 4, 2021, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X