1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി, അവരുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ സജീവമായി നിരത്തുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ, ഇത് മാര്‍ക്ക് 2. എന്ന കോഡ്‌നാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

എന്നാല്‍, ഈയിടെയാണ് ഈ മോഡലിന് സിമ്പിള്‍ വണ്‍ എന്ന് പേരിടുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. 2021 ഓഗസ്റ്റ് 15 ന് മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

വാഹന വിപണിയും ഈ മോഡലിന്റെ അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹന വിപണി. നിലവില്‍ വിപണിയില്‍ ഉള്ള ഇലക്ട്രിക് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി ഫീച്ചറുകളും, സവിശേഷതകളും മോഡലില്‍ ഉണ്ടാകുമെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

സിമ്പിള്‍ വണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ക്ലൗഡിലെ ഡസ്സോള്‍ട്ട് സിസ്റ്റംസിന്റെ 3DEXPERIENCE പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്. ഇത് കമ്പനിയുടെ മുന്‍നിര മോഡലായി തുടരും. രാജ്യത്ത് ഒരിക്കല്‍ അവതരിപ്പിച്ചാല്‍ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായി ഇത് അറിയപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ഇത് പ്രീമിയം ഇ-സ്‌കൂട്ടര്‍ വിഭാഗത്തില്‍ വാഗ്ദാനം ചെയ്യും. നീക്കം ചെയ്യാവുന്ന ബാറ്ററി, വലിയ ടച്ച്സ്‌ക്രീന്‍, ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ പോലുള്ള സവിശേഷതകള്‍ മോഡലിന് ലഭിക്കും.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

അതിന്റെ വിഭാഗത്തിലെ ഏഥര്‍ 450X, ടിവിഎസ് ഐക്യുബ്, ബജാജ് ചേതക്, വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കെതിരെയാകും മോഡല്‍ മത്സരിക്കുക. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്‌പേസ് ഉണ്ടായിരിക്കുമെന്നും സിമ്പിള്‍ എനര്‍ജി അവകാശപ്പെടുന്നു.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

കമ്പനി പറയുന്നതനുസരിച്ച്, ഇതിന് 30 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, സിമ്പിള്‍ വണ്ണിന് 4.8 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ലഭിച്ചേക്കാം. പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ സാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

0-50 കിലോമീറ്ററില്‍ നിന്ന് 3.6 സെക്കന്‍ഡില്‍ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണ ചാര്‍ജിംഗ് സാധ്യമാകും.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

വെറും 1 മിനിട്ട് ചാര്‍ജ് ചെയ്താല്‍, ഇ-സ്‌കൂട്ടറിന് 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി ഇന്ന് വെളിപ്പെടുത്തി. വിക്ഷേപണ വേളയില്‍ മാത്രമാകും ഔദ്യോഗിക വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തുക.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

സിമ്പിള്‍ എനര്‍ജി അവരുടെ ചാര്‍ജറുകളായ സിമ്പിള്‍ ലൂപ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. പാന്‍ ഇന്ത്യയില്‍ വിന്യസിക്കപ്പെടുന്ന ഫാസ്റ്റ് ചാര്‍ജറാണ് സിമ്പിള്‍ ലൂപ്പ്. വരും മാസങ്ങളില്‍ കമ്പനി 300-ല്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വിന്യസിക്കും.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

ഈ ചാര്‍ജുകള്‍ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്, അതിനാല്‍ അവ എല്ലാവര്‍ക്കും ഉപയോഗപ്രദമായ ഒരു ഓപ്ഷനാക്കി മാറുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉപയോഗിക്കാന്‍ സൗകര്യപ്രദമാക്കുന്നതിന് പ്രമുഖ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയുമായി പങ്കാളിത്തത്തിലായിരിക്കും ഇത്തരം സൗകര്യങ്ങള്‍ തയ്യറാക്കുകയെന്നും കമ്പനി അറിയിച്ചു.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

'സിമ്പിള്‍ വണ്ണിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിന്യാസം സ്‌കൂട്ടറിന്റെ അവതരണത്തിന് തൊട്ടുപിന്നാലെ ആരംഭിക്കും. ഓഗസ്റ്റ് 15 -ന് മോഡലിനെ രാജ്യത്ത് അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് സിമ്പിള്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

2019-ല്‍ സുഹാസ് രാജ്കുമാറും, ശ്രേഷ്ത് മിശ്രയും ചേര്‍ന്ന് ആരംഭിച്ച സിമ്പിള്‍ എനര്‍ജി, ഈ മാസം അവരുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിക്കും. കമ്പനി ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

ഈ പ്ലാന്റിന് ആദ്യഘട്ടത്തില്‍ 50,000 യൂണിറ്റ് ശേഷിയുണ്ടാകും. പ്ലാന്റില്‍ 79-85 ശതമാനം പ്രാദേശികവല്‍ക്കരണമുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. സ്റ്റാര്‍ട്ടപ്പിന് വൈറ്റ്ഫീല്‍ഡിലെ ഫാക്ടറിയില്‍ നിന്ന് 50,000 യൂണിറ്റ് ശേഷിയുള്ള ഉല്‍പാദന പദ്ധതികള്‍ ഉണ്ടായിരുന്നു.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

2021 ജനുവരിയില്‍ നിക്ഷേപകരായ UitPath VP-ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ് വെല്‍ കണ്ണിയപ്പന്‍ മുഖേന പ്രീ-ഫണ്ടിംഗ് സമാഹരിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഏകദേശം 51-74 കോടി രൂപ സമാഹരിക്കാന്‍ സിമ്പിള്‍ എനര്‍ജി പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

ബെംഗളൂരു, ഡല്‍ഹി നഗരങ്ങളിലാകും മോഡലിനെ ആദ്യം വില്‍പ്പനയ്ക്ക് എത്തിക്കുക. പിന്നീട് ഘട്ടം ഘട്ടമായി ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിക്കും.

1 മിനിറ്റ് ചാര്‍ജിംഗിന് 2.5 കിലോമീറ്റര്‍ പരിധി! ഇലക്ട്രിക് വിപണിയെ ഞെട്ടിക്കാന്‍ സിമ്പിള്‍ എനര്‍ജി

സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയെക്കുറിച്ച് നിലവില്‍ സൂചനകളൊന്നുമില്ല. എന്നാല്‍ 1.14 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ഏക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം. വാഹനം സംബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍ അവതരണ വേളയില്‍ കമ്പനി പ്രഖ്യാപിക്കും.

Most Read Articles

Malayalam
English summary
Simple energy revealed more details about one electric scooter
Story first published: Tuesday, August 10, 2021, 8:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X