എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള Simple Energy തങ്ങളുടെ ആദ്യ ഉല്‍പ്പന്നം വിപണിയില്‍ അവതരിപ്പിച്ചത്. Simple One എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 1,09,999 രൂപയാണ് വില.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നീ 13 സംസ്ഥാനങ്ങളിലെ 75 നഗരങ്ങളില്‍ Simple One ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഇലക്ട്രിക് സ്‌കൂട്ടറിനായി കമ്പനി ഇതിനോടകം തന്നെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. 1,947 രൂപയുടെ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് നടക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് മോഡല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

Simple One ഇലക്ട്രിക് സ്‌കൂട്ടര്‍ 60,000 രൂപ വരെ FAME II സബ്സിഡിക്ക് അര്‍ഹമാണെന്നും Simple Energy വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡുകളെ ആശ്രയിച്ച് യഥാര്‍ത്ഥ വില സംസ്ഥാനാടിസ്ഥാനത്തില്‍ വ്യത്യാസപ്പെടും.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോള്‍ ബുക്കിംഗ് കണക്കുകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. Simple One ഇലക്ട്രിക് സ്‌കൂട്ടറിന് നാളിതുവരെ 30,000-ല്‍ അധികം ബുക്കിംഗ് ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

മോഡലിന്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനത്തിന് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 'അവതരണ ദിവസം മുതല്‍ ഞങ്ങള്‍ക്ക് ലഭിച്ച സ്‌നേഹത്തില്‍ സന്തുഷ്ടരാണെന്ന് Simple Energy-യുടെ സ്ഥാപകനും സിഇഒയുമായ ശ്രീ.സുഹാസ് രാജ്കുമാര്‍ പറഞ്ഞു.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഉപഭോക്താക്കള്‍ ഉല്‍പ്പന്നത്തില്‍ വിശ്വസിക്കുകയും രാജ്യത്തെ തന്നെ കമ്പനിക്ക് പിന്തുണ കാണിക്കുകയും ചെയ്തതിനാല്‍ ഞങ്ങള്‍ പ്രേക്ഷകരോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ബ്രസന്‍ ബ്ലാക്ക്, നമ്മ റെഡ്, ഗ്രേസ് വൈറ്റ്, അസുര്‍ ബ്ലൂ എന്നീ കളര്‍ ചോയ്‌സുകളില്‍ Simple One ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിന് എല്ലാ എല്‍ഇഡി ലൈറ്റിംഗും പൂര്‍ണ്ണ നിറവും, ഇഷ്ടാനുസൃതമാക്കാവുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീനും ബ്ലൂടൂത്തും 4G കണക്റ്റിവിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി റൈഡര്‍ക്ക് നാവിഗേഷന്‍, വാഹന ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ് എന്നിവയുടെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. എയര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ വഴിയാകും ഇതിന്റെ പ്രയോജനം ലഭിക്കുക.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

Simple One-ന് 12 ഇഞ്ച് വീലുകളാണ് ലഭിക്കുക. 30 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജുള്ള സ്‌കൂട്ടറിന്, മൊത്തം 110 കിലോഗ്രാം ഭാരമുണ്ട്. റൈഡറുടെ സ്മാര്‍ട്ട്ഫോണ്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയിലൂടെ മ്യൂസിക് കണ്‍ട്രോള്‍, കോള്‍ കണ്‍ട്രോള്‍ എന്നിവയിലേക്കുള്ള ആക്സസും Simple One-ല്‍ വാഗ്ദാനം ചെയ്യുന്ന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

Ola S1 ഇ-സ്‌കൂട്ടറിന്റെ അതേ തീയതിയില്‍ അവതരിപ്പിച്ച Simple One, അതിന്റെ എതിരാളിയെക്കാള്‍ ശ്രേണിയില്‍ മികവ് പുലര്‍ത്താമെന്ന് വാഗ്ദാനം ചെയ്യുന്നു. Simple Energy അവകാശപ്പെടുന്നത് അതിന്റെ പുതിയ ഇ-സ്‌കൂട്ടറിന് പൂര്‍ണചാര്‍ജില്‍ 236 കിലോമീറ്റര്‍ പരിധിവരെ സഞ്ചരിക്കാമെന്നാണ്.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

4.8 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് Simple One-ന് ലഭിക്കുന്നത്. ഇത് ഇലക്ട്രിക് മോട്ടോറിന് 4.5 kW ബേസ് ഔട്ട്പുട്ടും 7Kw ല്‍ പരമാവധി ഔട്ട്പുട്ടും 72 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നീ നാല് റൈഡ് മോഡുകളുമായിട്ടാണ് ഇത് വരുന്നത്.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

3.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. മണിക്കൂറില്‍ 105 കിലോമീറ്ററാണ് പരമാവധി വേഗത. 4.8 kW ബാറ്ററി പായ്ക്ക് ഒരു ഹോം ചാര്‍ജര്‍ വഴി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിന് 3 മണിക്കൂറില്‍ താഴെ സമയമെടുക്കുമെന്ന് Simple Energy പ്രസ്താവിക്കുന്നു.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഫാസ്റ്റ് ചാര്‍ജ്ജിംഗ് വഴി 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. Simple One-ന് മുന്നില്‍ ഒരു ട്യൂബുലാര്‍ സ്റ്റീല്‍ ചേസിസും, സസ്പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

സുരക്ഷയ്ക്കായി മുന്നില്‍ 200 mm ഡിസ്‌കും പിന്നില്‍ 180 mm ഡിസ്‌കും ലഭിക്കും. ഇ-സ്‌കൂട്ടറിന് എബിഎസ് അല്ല കോംബി-ബ്രേക്ക് സംവിധാനമാണ് ലഭിക്കുന്നത്. Simple Energy ആന്തരികമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതിന്റെ ബ്രേക്കിംഗ് സിസ്റ്റവും പവര്‍ട്രെയിനും രൂപകല്‍പ്പന ചെയ്യുകയും പേറ്റന്റ് ചെയ്യുകയും ചെയ്തു.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

തങ്ങളുടെ മോഡലിനായി Simple Energy, പബ്ലിക്ക്, ഹോം ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കായി Simple ലൂപ്പ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കും അവതരിപ്പിച്ചിട്ടുണ്ട്. 60 സെക്കന്‍ഡിനുള്ളില്‍ 2.5 കിലോമീറ്റര്‍ വരെ ചാര്‍ജ് ചെയ്യാനുള്ള ശേഷി Simple ലൂപ്പിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

എതിരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര സിമ്പിളാകില്ല; Simple One-ന്റെ ബുക്കിംഗ് കണക്കുകള്‍ പുറത്ത്

ഈ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകള്‍ ഇന്ത്യയിലുടനീളം വിന്യസിക്കുകയും വരും മാസങ്ങളില്‍ കമ്പനി 300-ല്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. ഈ ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനായി ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുമായി Simple Energy പങ്കാളിയാകും.

Most Read Articles

Malayalam
English summary
Simple energy revealed simple one electric scooter bookings cross 30 000 find here all details
Story first published: Friday, August 20, 2021, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X