വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി തങ്ങളുടെ ആദ്യമറായ സിമ്പിൾ വണ്ണിന്റെ ബുക്കിംഗ് ഓഗസ്റ്റ് 15 -ന് ആരംഭിക്കും.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

ഉപഭോക്താക്കൾക്ക് റീഫണ്ടബിൾ ടോക്കൺ തുകയായ 1,947 രൂപയ്ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വൈകുന്നേരം അഞ്ച് മണി മുതൽ ഇ-സ്കൂട്ടർ ബുക്ക് ചെയ്യാവുന്നതാണ്.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

ബുക്കിംഗ് തുകയുടെ മൂല്യം രാജ്യത്തിന്റെ സ്വാതന്ത്ര്യ വർഷത്തെ സൂചിപ്പിക്കുന്നു കൂടാതെ ഇ-സ്കൂട്ടറിന്റെ സമാരംഭ തീയതിയുമായി നന്നായി ഒത്തുപോകുന്നു. ഇ-സ്കൂട്ടർ വിതരണം ആരംഭിക്കുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്ത ഓർഡറുകൾക്ക് മുൻഗണന നൽകുമെന്ന് സിമ്പിൾ എനർജി അറിയിച്ചു.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

ലോഞ്ചിംഗിന് മുമ്പ് സിമ്പിൾ വണ്ണിന്റെ 4.8 kWh ലിഥിയം അയൺ ബാറ്ററി പാക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട്, ഗ്രേ നിറത്തിലുള്ള പോർട്ടബിൾ ബാറ്ററി പാക്കിന് ആറ് കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടെന്നും ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസൃതമായി നിർമ്മിച്ചതാണെന്നും കമ്പനി വ്യക്തമാക്കി. വേർപെടുത്താവുന്നതും എടുത്തുകൊണ്ടുപോകാവുന്നതുമായ ഫീച്ചർ വീടുകളിൽ ബാറ്ററി ചാർജ് ചെയ്യുന്നത് സൗകര്യപ്രദമാക്കും.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

3.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ഇലക്ട്രിക് സ്കൂട്ടറിന് മണിക്കൂറിൽ 100 കിലോമീറ്റർ പരമാവധി വേഗതയിലെത്താൻ സാധിക്കും. ഒരൊറ്റ ചാർജിൽ 240 കിലോമീറ്റർ ശ്രേണി ഇക്കോ മോഡിൽ സ്കൂട്ടർ നൽകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

ഇതിനു പുറമേ സിമ്പിൾ ലൂപ്പ് എന്ന് വിളിക്കുന്ന തങ്ങളുടെ ഇവി ചാർജർ സിമ്പിൾ എനർജി അടുത്തിടെ പുറത്തിറക്കി. ഇത് കണ്ണഞ്ചിപ്പിക്കുന്ന 60 സെക്കൻഡിനുള്ളിൽ 2.5 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ചാർജ് കൈവരിക്കാൻ സ്കൂട്ടറിനെ സഹായിക്കുന്നു. വരും മാസങ്ങളിൽ രാജ്യത്തുടനീളം 300 -ലധികം പബ്ലിക് ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാനും സിമ്പിൾ എനർജി പദ്ധതിയിടുന്നു.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ പ്രവർത്തനങ്ങൾ ആരംഭിക്കും. രാജ്യത്തുടനീളം തങ്ങളുടെ ശ്രംഘല വർധിപ്പിക്കുന്നതിന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 350 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

ഇ-സ്കൂട്ടറിന്റെ വില 1.10 ലക്ഷം മുതൽ 1.20 ലക്ഷം രൂപ വരെയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും, വിവിധ സംസ്ഥാന സബ്സിഡികളും FAME II ആനുകൂല്യങ്ങളും ഉൽപ്പന്നത്തെ കൂടുതൽ വിലകുറഞ്ഞതാക്കും.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

വിപണിയിലെത്തി കഴിഞ്ഞാൽ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടറായി സിമ്പിൾ വൺ അറിയപ്പെടുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇത് ബ്രാൻഡിന്റെ 3DEXPERIENCE പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

മുമ്പ് സൂചിപ്പിച്ച ഡിറ്റാച്ചബിൾ ബാറ്ററി പായ്ക്കിനൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റി, വലിയ ടച്ച്സ്ക്രീൻ, ബോർഡ് നാവിഗേഷൻ തുടങ്ങി നിരവധി സവിശേഷതകൾ ഇ-സ്കൂട്ടറിൽ ഒരുക്കിയിരിക്കുന്നു.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

വിപണിയിൽ വരാനിരിക്കുന്ന ഓല ഇലക്ട്രിക്, ഏഥർ 450X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയാവും സിമ്പിൾ വണ്ണിന്റെ പ്രധാന എതിരാളികൾ. ഓല ഇലക്ട്രിക്കിന്റെ അവകാശവാഗത്തിനെതിരെ തങ്ങളുടെ മോഡലിന് ഏറ്റവും വലിയ ബൂട്ട്സ്പെയ്സ് ഉണ്ടായിരിക്കുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

എന്താണെങ്കിലും രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് ഈ സവിശേഷതകളോടെ സിമ്പിൾ വൺ വലിയൊരു കോളിളക്കം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു. നിർമ്മാതാക്കൾ അവകാശപ്പെടുന്ന 240 കിലോമീറ്റർ ശ്രേണി എന്നത് നിലവിൽ രാജ്യത്ത് പുറത്തിറങ്ങുന്ന ഇലക്ട്രിക് കാറുകളുടെ ശ്രേണിയോട് ഏറെകുറെ സമാനമാണ് എന്നത് ശ്രദ്ധിക്കണം.

വെറും 1947 രൂപ ടോക്കൺ തുകയക്ക് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി സിമ്പിൾ എനർജി

നിലവിൽ ഇലക്ട്രിക് ടൂ-വീലർ രംഗത്ത് മിന്നി തിളങ്ങി നിൽക്കുന്ന ബ്ലാംഗളൂർ ആസ്ഥാനമായ ഏഥറിന് അതേ പ്രദേശത്ത് നിന്നുള്ള സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകൾ എത്രത്തോളം വെല്ലുവിളി ഉയർത്തുമെന്ന് കണ്ടറിയുക തന്നെ വേണം.

Most Read Articles

Malayalam
English summary
Simple energy to commence bookings for its first electric scooter at rs 1947 from august 15th
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X