IS സര്‍ട്ടിഫിക്കേഷനോടുകൂടിയ ബ്രാത് ഹെല്‍മെറ്റുകള്‍ പുറത്തിറക്കി സ്റ്റീല്‍ബേര്‍ഡ്
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാവറുമായി സഹകരിച്ച് ഉയര്‍ന്ന പ്രകടനവും, മികച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്ന പുതിയ ശ്രേണി ഹെല്‍മെറ്റ് 'ബ്രാത്' പുറത്തിറക്കി സ്റ്റീല്‍ബേര്‍ഡ്.

ഇന്ത്യന്‍ വിപണിയില്‍ ബ്ലെയര്‍ ഹെല്‍മെറ്റ് നിര വിപുലീകരിക്കുന്നതിന്റെ തുടര്‍ച്ചയിലാണ് ഈ സഹകരണമെന്നും, ഈ പങ്കാളിത്തത്തില്‍ കൂടുതല്‍ ഹെല്‍മെറ്റുകള്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു.

സ്റ്റീല്‍ബേര്‍ഡ് ബ്രാത് ഹെല്‍മെറ്റുകള്‍ യൂറോപ്യന്‍, ISI മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് നിര്‍മ്മാതാവ് പറയുന്നു. ശക്തമായതും ഭാരം കുറഞ്ഞതുമായ ഒരു ഘടന വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ഇംപാക്റ്റ് തെര്‍മോപ്ലാസ്റ്റിക് ഷെല്‍ ബ്രാതിന് പ്രശംസനീയമാണ്.
MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

സമാനതകളില്ലാത്ത ഗുണനിലവാരവും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളും ആകര്‍ഷകമായതും ഊര്‍ജ്ജസ്വലവുമായ കളര്‍ ഗ്രാഫിക് ഉള്ള ഉയര്‍ന്ന നിലവാരത്തിലുള്ള അന്തര്‍ദ്ദേശീയ രൂപത്തിലാണ് ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്‌റ്റൈലിഷും, ഒതുക്കമുള്ളതും, സുഖപ്രദവും, സുരക്ഷിതവുമായ ഹെല്‍മെറ്റിനായി തെരയുന്ന എല്ലാവര്‍ക്കും ഇത് അനുയോജ്യമാണെന്ന്, സ്റ്റീല്‍ബേര്‍ഡ് ഹെല്‍മെറ്റ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് കപൂര്‍ പറഞ്ഞു.

സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്, പരിസ്ഥിതിയെ ദോഷകരമായ രാസവസ്തുക്കളില്‍ നിന്ന് പരിരക്ഷിക്കുന്നതിനുമുള്ള യൂറോപ്യന്‍ റെഗുലേറ്ററി അതോറിറ്റിയായ റീച്ച് ഫാബ്രിക്കാണ് സ്റ്റീല്‍ബേര്‍ഡ് ബ്രാത്.

പുതിയ ഹെല്‍മെറ്റ് എല്ലാ സ്റ്റീല്‍ബേര്‍ഡ് ഔട്ട്ലെറ്റുകളിലും, സ്റ്റീല്‍ബേര്‍ഡ്‌ഹെല്‍മെറ്റ്.കോമിലും ലഭ്യമാണ്. 5,149 രൂപയോളമാണ് വിപണിയിലെ വില. വൈറ്റ് ബ്ലാക്ക്, ഇന്‍ഡിഗോ ബ്ലൂ ബ്ലാക്ക്, ഗ്രേ ബ്ലാക്ക്, ബ്ലാക്ക് വൈറ്റ്, ബ്ലാക്ക് യെല്ലോ, ബ്ലാക്ക് ടൈറ്റാനിയം, ബ്ലാക്ക് റെഡ് എന്നീ കളറിലും, ഗ്രാഫിക്‌സിലും ഹെല്‍മെറ്റ് ലഭ്യമാകും. വലുപ്പങ്ങള്‍ XXS മുതല്‍ XL വരെയാണ്.
MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

ഏതാനും നാളുകള്‍ക്ക് മുന്നെ സ്ത്രീകള്‍ക്കായി പുതിയ ഹെല്‍മെറ്റ് ശ്രേണി സ്റ്റീല്‍ബേര്‍ഡ് അവതരിപ്പിച്ചിരുന്നു. ഇതും ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്നും ISI, യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും കമ്പനി അന്ന് അറിയിച്ചിരുന്നു.


Click it and Unblock the Notifications








