വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

കളര്‍ ഓപ്ഷനുകളുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍, സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ അതിന്റെ 125 സിസി സ്‌കൂട്ടറുകള്‍ക്ക് പുതിയ ഷേഡുകള്‍ അവതരിപ്പിച്ചു. ആക്‌സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകളിലാണ് പുതിയ കളര്‍ ഓപ്ഷന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

ഈ സ്‌കൂട്ടറുകള്‍ ഇതിനകം തന്നെ വൈവിധ്യമാര്‍ന്ന കളര്‍ ഓപ്ഷനുകളില്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ്, റൈഡ് കണക്റ്റ് പതിപ്പുകള്‍ക്കാണ് ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍ വില നേരത്തെ പോലെ തന്നെ മാറ്റമില്ലാതെ തുടരുകയും ചെയ്യും.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

സുസുക്കി ആക്‌സസ് & ബര്‍ഗ്മാന്‍ സ്ട്രീറ്റ് പുതിയ നിറങ്ങള്‍

സുസുക്കി ആക്സസ് 125 സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍ ഇപ്പോള്‍ 'മെറ്റാലിക് ഡാര്‍ക്ക് ഗ്രീനിഷ് ബ്ലൂ', 'മെറ്റാലിക് മാറ്റ് ബ്ലാക്ക്' എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സുസുക്കി ആക്സസ് 125 റൈഡ് കണക്ട് എഡിഷന്റെ കാര്യത്തില്‍, സ്‌കൂട്ടറിന് പുതിയ 'ഗ്ലോസി ഗ്രേ' പെയിന്റ് സ്‌കീം ലഭിക്കുന്നു.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്റ്റാന്‍ഡേര്‍ഡ് എഡിഷനും റൈഡ് കണക്ട് എഡിഷനും 'ഗ്ലോസി ഗ്രേ' കളര്‍ ഓപ്ഷന്‍ ചേര്‍ത്തിട്ടുണ്ട്. ഈ പുതിയ ആവേശകരമായ കളര്‍ ഓപ്ഷനുകള്‍ സ്‌കൂട്ടറുകള്‍ക്ക് മികച്ച ലുക്കും, കാഴ്ചയില്‍ കൂടുതല്‍ എടുപ്പുള്ളതാക്കുന്നുവെന്നും കമ്പനി പറയുന്നു.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

മെറ്റാലിക് ഡാര്‍ക്ക് ഗ്രീനിഷ് ബ്ലൂയ്ക്ക് മിക്ക പുറം പ്രതലങ്ങളിലും പച്ചകലര്‍ന്ന നീല നിറമുണ്ട്. സീറ്റിന് കോണ്‍ട്രാസ്റ്റിംഗ് ടാന്‍ ഷേഡുണ്ട്, അതേസമയം ഫ്‌ലോര്‍ബോര്‍ഡ് ഏരിയയ്ക്ക് ചോക്കലേറ്റ് ലുക്കാണ് ലഭിക്കുന്നത്. മെറ്റാലിക് മാറ്റ് ബ്ലാക്ക് ഷേഡ് അതിന്റെ ബ്ലാക്ക്ഡ്-ഔട്ട് പ്രൊഫൈലും കോണ്‍ട്രാസ്റ്റിംഗ് മെറൂണ്‍ സീറ്റും കൊണ്ട് കൂടുതല്‍ ആവേശകരമായി തോന്നുന്നു.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

ഗ്ലോസി ഗ്രേ പെയിന്റ് സ്‌കീമിന് ഉയര്‍ന്ന ഊര്‍ജ വൈബുകളും ഉണ്ട്, അത് യുവതലമുറയെ ആകര്‍ഷിക്കും, പ്രത്യേകിച്ച് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കാര്യത്തില്‍. സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സവിശേഷതയുടെ രൂപത്തില്‍ സ്‌കൂട്ടറുകള്‍ക്ക് ഒരു പ്രധാന സുരക്ഷ അപ്ഡേറ്റ് ലഭിക്കും.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

ഈ ഫീച്ചര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൈഡ് സ്റ്റാന്‍ഡ് ഇന്റര്‍ലോക്ക് സിസ്റ്റം ഉള്ളതിനാല്‍, സൈഡ് സ്റ്റാന്‍ഡ് വേര്‍പെടുത്തുന്നതുവരെ എഞ്ചിന്‍ സ്റ്റാര്‍ട്ടാവില്ല.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

സൈഡ് സ്റ്റാന്‍ഡ് വേര്‍പെടുത്താന്‍ മറക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നിഗമനത്തെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്. സൈഡ് സ്റ്റാന്‍ഡ് ഉയര്‍ന്ന വേഗതയില്‍ റോഡില്‍ ഇടിക്കുമ്പോള്‍ ഇത് അസന്തുലിതാവസ്ഥയ്ക്കും നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

മറ്റ് മാറ്റങ്ങളൊന്നുമില്ല

പുതിയ നിറങ്ങളും സൈഡ്-സ്റ്റാന്‍ഡ് ഇന്റര്‍ലോക്ക് സംവിധാനവും ഒഴികെ, സുസുക്കി ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയ്ക്ക് മറ്റ് മാറ്റങ്ങളൊന്നുമില്ല. രണ്ട് സ്‌കൂട്ടറുകളും ഒരേ 124 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ പങ്കിടുന്നു.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

ഇത് 6,750 rpm-ല്‍ 8.7 bhp പരമാവധി കരുത്തും 5,500 rpm-ല്‍ 10 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് CVT ഗിയര്‍ബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. മാക്‌സി ശൈലിയിലുള്ള രൂപകല്‍പ്പനയില്‍, ആക്സസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്പോര്‍ട്ടിയറാണ്.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

ഫുള്‍-ഡിജിറ്റല്‍ മീറ്റര്‍, സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലൈറ്റും പൊസിഷന്‍ ലൈറ്റും, എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലൈറ്റ്, വിന്‍ഡ്സ്‌ക്രീന്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, സ്പോര്‍ട്ടി മഫ്ളര്‍ കവര്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ ബര്‍ഗ്മാനിലുണ്ട്.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

രണ്ട് സ്‌കൂട്ടറുകള്‍ക്കും ധാരാളം സീറ്റ് സ്റ്റോറേജും ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്. സുസുക്കി ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയുടെ റൈഡ് കണക്ട് എഡിഷനുകള്‍ ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കണക്റ്റിവിറ്റി പ്ലാറ്റ്ഫോം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. സുസുക്കി റൈഡ് കണക്ട് ആപ്ലിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫീച്ചറുകളുടെ ഒരു ശ്രേണി ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ കണ്‍സോളില്‍ എല്ലാ വിവരങ്ങളും പ്രദര്‍ശിപ്പിക്കും. മിസ്ഡ് കോള്‍ അലേര്‍ട്ട്, കോളര്‍ ഐഡി, കോളിനുള്ള അലേര്‍ട്ടുകള്‍, എസ്എംഎസ്, വാട്ട്സ്ആപ്പ്, ഓവര്‍ സ്പീഡ് മുന്നറിയിപ്പ്, ETA അപ്ഡേറ്റുകള്‍, ഫോണ്‍ ബാറ്ററി ലെവല്‍ ഡിസ്പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ചില പ്രധാന കണക്റ്റിവിറ്റി സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

വിലയില്‍ മാറ്റമില്ല; Access, Burgman മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Suzuki

അധികം വൈകാതെ തന്നെ ഇലക്ട്രിക് വാഹന വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുകയാണ് കമ്പനി. ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ അടിസ്ഥാനമാക്കിയാകും ഇലക്ട്രിക് പതിപ്പ് ഒരുങ്ങുക. ഇതിനോടകം തന്നെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

Most Read Articles

Malayalam
English summary
Suzuki introduced new colours for access 125 and burgman street 125 find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X