Just In
- 34 min ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 1 hr ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 1 hr ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
- 2 hrs ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
Don't Miss
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Movies സലിം കുമാര് പറ്റില്ലെന്ന് മുഖത്തടിച്ച പോലെ പറഞ്ഞു; സങ്കടമായി, പിന്നെ സംഭവിച്ചത്; കുളപ്പുള്ളി ലീല
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
കഫെ-റേസർ ശൈലിയിൽ ലൂണ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ടാർഫോം
അമേരിക്കയിലെ ബ്രൂക്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ടാർഫോം അടുത്തിടെ ഒരു പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി.
‘റേസർ എഡിഷൻ' എന്ന് പേരിട്ടിരിക്കുന്ന ലൂണയുടെ കഫെ-റേസർ പതിപ്പാണ് ഈ പുതിയ മോഡൽ. ‘സ്‌ക്രാംബ്ലർ പതിപ്പ്' എന്ന് നാമകരണം ചെയ്യപ്പെട്ട ഒറിജിനൽ ലൂണയുടെ അതേ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണിത്. ലൂണ ഇലക്ട്രിക് മോട്ടോർബൈക്കിന്റെ ഉത്പാദനം ഈ വർഷം ആരംഭിക്കും.
ലൂണയുടെ രണ്ട് പതിപ്പുകളായ കഫെ റേസർ, സ്‌ക്രാംബ്ലർ എന്നിവയുടെ വില 24,000 യുഎസ് ഡോളറാണ് (ഏകദേശം 17.49 ലക്ഷം രൂപ). പുതിയ റേസർ എഡിഷൻ മോഡലിന് സ്‌ക്രാംബ്ലർ മോഡലിന് സമാനമായ സവിശേഷതകളുണ്ട്.
ഇതിന് 55 bhp ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നു, ഇത് 11.8 കിലോവാട്ട്സ് ബാറ്ററി പായ്ക്കിൽ നിന്ന് പവർ എടുക്കുന്നു. 200 കിലോഗ്രാം (440 പൗണ്ട്), കെർബ് വെയ്റ്റും സ്‌ക്രാംബ്ലറിന് തുല്യമാണ്.
ഒരൊറ്റ ചാർജിൽ നഗരത്തിൽ 193 കിലോമീറ്റർ അല്ലെങ്കിൽ ഹൈവേകളിൽ 96 കിലോമീറ്റർ സഞ്ചരിക്കാൻ ലൂണയ്ക്ക് കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. മൂന്ന് റൈഡിംഗ് മോഡുകൾ ഇതിൽ ഓഫർ ചെയ്യുന്നു.
ഇലക്ട്രിക് മോട്ടോർസൈക്കിളിന് "സോണിക് ഓറ" എന്ന് വിളിക്കുന്ന ഒരു സൗണ്ട് ജനറേറ്ററും ലഭിക്കുന്നു, ഇത് കാൽനടയാത്രക്കാരെയും മറ്റ് റോഡ് ഉപയോക്താക്കളെയും ലൂണയുടെ സാന്നിധ്യം അറിയിക്കുന്നു.
ഇരു ബൈക്കുകളിലും സ്റ്റൈലിംഗ് വ്യത്യസ്തമാണ്, പക്ഷേ ധാരാളം പൊതു ഘടകങ്ങളുമുണ്ട്. സ്‌ക്രാംബ്ലർ പതിപ്പിന് ചങ്കി നോബികൾ ലഭിക്കുന്നിടത്ത്, കഫെ റേസറിന് പതിവായ സ്ട്രീറ്റ് ടയറുകൾ ലഭിക്കും.
രണ്ടാമത്തേതിന് 1.5 ഇഞ്ച് താഴ്ന്ന സസ്‌പെൻഷൻ സജ്ജീകരണവുമുണ്ട്. കഫെ റേസറിന്റെ ഹെഡ്‌ലാമ്പിന് ഒരു പുതിയ കൗൾ ലഭിക്കുന്നു, അത് വളരെ മനോഹരമായി കാണപ്പെടുന്നു, അതേസമയം കൈകൊണ്ട് രൂപകൽപ്പന ചെയ്ത അലുമിനിയം ബോഡി പാനലുകൾ അതേപടി നിലനിൽക്കുന്നു.
രസകരമെന്നു പറയട്ടെ, റേസർ എഡിഷന്റെ ഹാൻഡിൽബാർ സ്‌ക്രാംബ്ലർ മോഡലിന്റെ അതേ സിംഗിൾ-പീസ്, മെഷീൻ കട്ട് മെറ്റൽ ബാറാണ്. ഇതിൽ ക്ലിപ്പ് ഓണുകളുമായി പോകേണ്ടെന്ന് ടാർഫോം തീരുമാനിച്ചു, പഴയ യൂണിറ്റ് വളരെ സുന്ദരമാണ്.
ഹാൻഡിൽബാർ, ഫുട്പെഗുകൾ, സ്വിംഗ്ആം തുടങ്ങിയവയെല്ലാം ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയത്, ഇത് സ്‌ക്രാംബ്ലർ പതിപ്പിനേക്കാൾ സ്‌പോർട്ടിയർ ലുക്ക് ബൈക്കിന് നൽകുന്നു.
മോട്ടോർസൈക്കിളിന് മനോഹരമായി കാണപ്പെടുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. കീലെസ്സ് സ്റ്റാർട്ട്, 180 ഡിഗ്രി റിയർവ്യൂ ക്യാമറ, ഹപ്‌റ്റിക് ബ്ലൈൻഡ്സ്പോട്ട് ഫീഡ്‌ബാക്ക്, ഓൾ-എൽഇഡി ലൈറ്റുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 3.4-കിലോവാട്ട് ഓൺബോർഡ് ചാർജർ എന്നിവ ഓഫറിലെ മറ്റ് സവിശേഷതകളാണ്.