80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

ഇലക്ട്രിക് സൈക്കിളുകള്‍ക്കും വിപണിയില്‍ സ്വീകാര്യതയേറുന്ന കാഴ്ചയാണ് കുറച്ച് മാസങ്ങളായി കാണുന്നത്. ഇതുകൊണ്ട് തന്നെ നിരവധി നിര്‍മാതാക്കള്‍ വ്യത്യസ്ത ശ്രേണിയും ഫീച്ചറുകളും വാഗ്ദാനം ചെയ്ത് വിവിധ മോഡലുമായി രംഗത്തെത്തിയിട്ടുണ്ട്.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

അത്തരത്തില്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ട്പ്പ് കമ്പനിയായ ടൗച്ചെ. ഹീലിയോ H100 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതുതലമുറ ഇലക്ട്രിക് സൈക്കിളാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഇലക്ട്രിക് സൈക്കിള്‍ എന്നാണ് ഹീലിയോ H100-നെ ടൗച്ചെ വിശേഷിപ്പിക്കുന്നത്. 48,900 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. കമ്പനിയുടെ ഔദ്യോഗി വെബ്സൈറ്റില്‍ 2021 ജൂലൈ 5 മുതല്‍ ഈ ഇലക്ട്രിക് സൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. സ്പ്രിംഗ് ഗ്രീന്‍, ഫെറ്റ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളുമായാണ് ഹീലിയോ H100 വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

അതോടൊപ്പം തന്നെ രണ്ട് മോഡലുകളിലാണ് ഇലക്ട്രിക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഒരു മോഡല്‍. മറ്റൊന്ന് 80 കിലോമീറ്റര്‍ വരെ ദൂരപരിധി വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

വിപണിയിലെ ഏറ്റവും ഭാരം കുറഞ്ഞ ഇലക്ട്രിക് ഹൈബ്രിഡ് ബൈക്കുകളില്‍ ഒന്നാണ് ഹീലിയോ H100.ഇന്റലിജന്റ് കണ്‍ട്രോളര്‍, പാനസോണിക് സെല്ലുകള്‍ കൊണ്ട് വേര്‍പെടുത്താവുന്ന ലി-അയണ്‍ ബാറ്ററി, 250W റിയര്‍ ബിഎല്‍ഡിസി ഹബ് മോട്ടോര്‍ എന്നിവയും ഇലക്ട്രിക് സൈക്കിളിന് ലഭിക്കുന്നു.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

ആരോഗ്യക്ഷമതയുടെ ഭാഗമായി ഇലക്ട്രിക് സംവിധാനത്തിന്റെ സഹായമില്ലാതെ സൈക്കിള്‍ ചവിട്ടാനും സാധിക്കും. ഇതിനായി 7 സ്പീഡ് ഷിമാനോ ഗിയറുകളും മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

മറുവശത്ത്, ഇത് ഇലക്ട്രിക് മോഡുകളിലും (പെഡല്‍-അസിസ്റ്റ് അല്ലെങ്കില്‍ ത്രോട്ടില്‍) പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അഞ്ച് ലെവല്‍ പവര്‍ അസിസ്റ്റും വലതുവശത്തുള്ള ത്രോട്ടിലുമാണ് ഇലക്ട്രിക് മോഡിന് കരുത്ത് പകരുന്നത്.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

മൈസൂരിലെ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റിലാണ് ഹീലിയോ ഇലക്ട്രിക് സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്. ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍, ബൈക്കുകളുടെ കണ്‍ട്രോളര്‍ എന്നിവയില്‍ 18 മാസ വാറണ്ടിയും ഫ്രെയിമില്‍ 2 വര്‍ഷത്തെ വാറണ്ടിയും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ 18 നഗരങ്ങളില്‍ സേവന സൗകര്യങ്ങള്‍ കമ്പനിക്ക് ലഭ്യമാണ്.

80 കിലോമീറ്റര്‍ ശ്രേണിയും, 7 ഗിയറും; ഹീലിയോ H100 അവതരിപ്പിച്ച് ടൗച്ചെ

അടുത്തക്കാലത്തായി ഇലക്ട്രിക് സൈക്കിളുകളുടെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും, പുതിയ ഹീലിയോ H100 സ്‌റ്റൈലും എനര്‍ജിയുമായാണ് വരുന്നതെന്ന് ടൗച്ച് ഇലക്ട്രിക് സിഇഒയും സ്ഥാപകനുമായ രഘു കേരകട്ടി പറഞ്ഞു. അടുത്ത മാസങ്ങളില്‍ ഇബൈക്കുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതില്‍ കമ്പനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Toutche Launched Heileo H100 Electric Bicycle, Range, Price, Feature, Details Here. Read in Malayalam.
Story first published: Tuesday, July 6, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X