ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

ബോണവില്ലെ T100 ബ്ലാക്ക് പതിപ്പില്‍ ഓഫറും ആനുകൂല്യങ്ങളുമായി നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍. കൊച്ചിയിലെ ട്രയംഫ് ഡീലര്‍ഷിപ്പാണ് ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

ബോണവില്ലെ T100 ബ്ലാക്ക് പതിപ്പില്‍ 65,000 രൂപ വരെ കിഴിവാണ് ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നത്. പരിമിതമായ സ്റ്റോക്ക് ലഭ്യമായ 2021 ജൂണ്‍ 30 വരെ ഓഫര്‍ സാധുവാണ്. 8,87,400 രൂപ എക്‌സ്‌ഷോറൂം വിലയുമായി ട്രയംഫ് കഴിഞ്ഞ ജൂണില്‍ ഇന്ത്യയില്‍ ബോണവില്ലെ T100-ന്റെ ബ്ലാക്ക് പതിപ്പ് പുറത്തിറക്കിയിരുന്നു.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

ആധുനിക-റെട്രോ മോട്ടോര്‍സൈക്കിളിന്റെ മുന്‍ തലമുറ മോഡലാണ് T100 ബ്ലാക്ക്. 900 സിസി ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഇതിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 54.3 bhp പവറും 80 Nm torque ഉം സൃഷ്ടിക്കുന്നു.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

താരതമ്യപ്പെടുത്തുമ്പോള്‍, ബൈക്കിന്റെ ഏറ്റവും പുതിയ 2021 പതിപ്പ് ഏകദേശം 10 bhp കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കും, ടോര്‍ക്ക് ഔട്ട്പുട്ട് സമാനമാണ്. ടോര്‍ക്ക് അസിസ്റ്റ് ക്ലച്ച് ഉപയോഗിച്ച് അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

പേര് സൂചിപ്പിക്കുന്നത് പോലെ, ബോണവില്ലെയുടെ ഈ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് ട്രിമില്‍ നിന്ന് ബ്ലാക്ക് ഔട്ട് തീം ഉപയോഗിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. വീല്‍ റിംസ്, എഞ്ചിന്‍ കേസിംഗ്, എക്സ്ഹോസ്റ്റ്, ഫ്രണ്ട് ഫോര്‍ക്കുകള്‍, ഫ്യുവല്‍ ടാങ്ക് തുടങ്ങിയ എല്ലാ ഘടകങ്ങളും ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

KYB-സോഴ്സ്ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്‌ക് ബ്രേക്ക് എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. 18-17 ഇഞ്ച് സ്പോക്ക് വീല്‍ കോമ്പിനേഷനിലാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

മോട്ടോര്‍സൈക്കിളുകളില്‍ അനലോഗ് സ്പീഡോമീറ്ററും അനലോഗ് ടാക്കോമീറ്ററും ഉള്ള ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ ഗേജ്, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക്, നിലവിലെ ഇന്ധന ഉപഭോഗം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സ്റ്റാറ്റസ്, ത്രോട്ടില്‍ മോഡ് സ്റ്റാറ്റസ് എന്നീ വിവരങ്ങള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ റൈഡറിന് നല്‍കുന്നത്.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

ട്രയംഫ് ബോണവില്ലെ T100-ന്റെ പുതിയ 2021 പതിപ്പിന് 9.29 ലക്ഷം രൂപയാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 2021 സ്പീഡ് ട്വിന്‍ എന്നൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ബോണവില്ലെ T100ബ്ലാക്ക് പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം; പ്രഖ്യാപിച്ചിരിക്കുന്നത് വന്‍ ഓഫര്‍

വരും ആഴ്ചകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചു. നിരവധി മാറ്റങ്ങളോടെയാണ് 2021 റെട്രോ മോഡേണ്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തുക.

Most Read Articles

Malayalam
English summary
Triumph Kochi Dealership Announced Cash Discount For Bonneville T100 Black Edition. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X