2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

2021 Speed Twin ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ Triumph Motorcycles. ഇതിനോടകം തന്നെ മോട്ടോര്‍സൈക്കിളിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

ആഗോള വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മോഡലിനെ രാജ്യത്തേക്കും കൊണ്ടുവരുന്നത്. ഈ വര്‍ഷം നിരവധി മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളായ Triumph വ്യക്തമാക്കിയിരുന്നു.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

ഇപ്പോഴിതാ മോഡലിന്റെ അവതരണ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. പുതിയതും പരിഷ്‌കരിച്ചതുമായ Speed Twin 2021 ഓഗസ്റ്റ് 31 -ന് രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

കൂടാതെ പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ചേസിസ്, ഇലക്ട്രോണിക്‌സ് സ്യൂട്ട് എന്നിവയിലേക്കുള്ള അപ്‌ഡേറ്റുകള്‍ക്കും എഞ്ചിന്‍ നവീകരണവും പുതിയ പതിപ്പിന് ലഭിക്കും.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

2021 Speed Twin പുതിയതും മെച്ചപ്പെട്ടതുമായ ആകര്‍ഷണം നല്‍കാന്‍ ചില ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനത്തിലെ ചെറിയ നവീകരണത്തിനൊപ്പം, 2021 Speed Twin പുതിയ എഞ്ചിന്‍ ഇന്റേണലുകളും പുതുക്കിയ സസ്‌പെന്‍ഷനും ബ്രേക്കുകളും ലഭിക്കും.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

മോഡല്‍ പ്രീ-ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, അടുത്തുള്ള ഡീലര്‍ഷിപ്പ് വഴിയോ ബുക്കിംഗ് നടത്താവുന്നതാണ്. 50,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകര്യക്കുന്നത്.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

1,200 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 7,250 rpm -ല്‍ 98.6 bhp കരുത്തും 4,250 rpm -ല്‍ 112 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

പുതിയ ക്രാങ്ക്ഷാഫ്റ്റും ആള്‍ട്ടര്‍നേറ്ററും, പുതിയ ബാലന്‍സര്‍ ഷാഫ്റ്റ്, ക്യാം പ്രൊഫൈല്‍, പുതുക്കിയ പോര്‍ട്ടുകള്‍, ഉയര്‍ന്ന കംപ്രഷന്‍ പിസ്റ്റണുകള്‍ എന്നിവ അപ്‌ഡേറ്റുകളുകളുടെ ഫലമായി മോട്ടോര്‍സൈക്കിളിലേക്ക് കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

ഇതിന്റെ ഫലമായി, കൂടുതല്‍ മിഡ് റേഞ്ച് പവറും ടോര്‍ക്കും ഉള്ള, കൂടുതല്‍ പ്രതികരിക്കുന്ന എഞ്ചിനാണ് മോഡലിന് ലഭിക്കുന്നതെന്നും Triumph വ്യക്തമാക്കി. കൂട്ടിച്ചേര്‍ത്ത പ്രകടനത്തിന് അനുബന്ധമായി, സസ്‌പെന്‍ഷന്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്നു, കൂടാതെ 43 mm മര്‍സോച്ചി ഫോര്‍ക്കുകളും കാട്രിഡ്ജ് ഡാംപിംഗും 120 mm ട്രാവലും ഉണ്ട്.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

പിന്‍ഭാഗത്ത് ക്രമീകരിക്കാവുന്ന പ്രീലോഡിനൊപ്പം ഇരട്ട ഷോക്കുകളും 120 mm ട്രാവലും കമ്പനി വാഗ്ദാനം ചെയ്യും. ബ്രേംബോ ഫോര്‍-പിസ്റ്റണ്‍ M50 റേഡിയല്‍ മോണോബ്ലോക്ക് കാലിപ്പര്‍ ഇരട്ട 320 mm ഡിസ്‌കുകള്‍ നല്‍കുന്നതുവഴി ബ്രേക്കിംഗ് പ്രകടനവും മെച്ചപ്പെട്ടുവെന്ന് കമ്പനി അവകാശപ്പെടുന്നു.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

പിന്‍ ചക്രത്തില്‍ 220 mm ഡിസ്‌ക് ഉള്ള ഒരു നിസിന്‍ രണ്ട് പിസ്റ്റണ്‍ കാലിപ്പര്‍ ഉണ്ട്. 17 ഇഞ്ച് കനംകുറഞ്ഞ കാസ്റ്റ് അലുമിനിയം ചക്രങ്ങള്‍ ഒരു പുതിയ 12-സ്പീക്ക് ഡിസൈന്‍ ഫീച്ചര്‍ ചെയ്യുന്നു, കൂടാതെ പുതിയ മെറ്റ്സെലര്‍ റാസെടെക് RR ടയറുകളും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. ഇത് മികച്ച ഗ്രിപ്പും കൃത്യതയും അതിവേഗ സ്‌റ്റെബിലിറ്റിയും വാഗ്ദാനം ചെയ്യുന്നു.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

2021 Triumph Speed Twin-ന്റ മൊത്തത്തിലുള്ള സിലൗറ്റ് അതേപടി നിലനില്‍ക്കുന്നു, എന്നാല്‍ കൂടുതല്‍ പ്രീമിയം ശൈലിയും വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന വ്യതിരിക്തമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയെന്ന് വേണം പറയാന്‍.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

14.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്കിന് പുതിയ ഗ്രാഫിക്‌സ് ലഭിക്കുന്നു, അതേസമയം ആനോഡൈസ്ഡ് ഹെഡ്‌ലാമ്പ് മൗണ്ടുകള്‍ പുതിയതാണ്, കൂടാതെ ഉയര്‍ന്ന സൈലന്‍സറുകള്‍ക്ക് ഇപ്പോള്‍ ബ്രഷ് ചെയ്ത അലൂമിനിയം ഫിനിഷും മറ്റ് പ്രീമിയം ബിറ്റുകളില്‍ ക്ലാസിക് മോണ്‍സ ഫ്യുവല്‍ ക്യാപ്പും വ്യക്തമായ ആനോഡൈസ്ഡ് അലുമിനിയം സ്വിംഗാറും ലഭിക്കുന്നു.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

മുന്നിലും പിന്നിലുമുള്ള മഡ്ഗാര്‍ഡുകള്‍ക്ക് പുതിയ മൗണ്ടുകള്‍ ലഭിക്കുന്നു, കൂടാതെ സൈഡ് പാനലുകള്‍ക്ക് അലുമിനിയം ഫിനിഷും, ഹീല്‍ ഗാര്‍ഡുകളും ലഭിക്കും.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

റൈഡ്, റോഡ്, സ്പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ Speed Twin-ന് ലഭിക്കുന്നു, അവ മെച്ചപ്പെട്ട, ത്രോട്ടില്‍ പ്രതികരണവും ട്രാക്ഷന്‍ കണ്‍ട്രോള്‍ ക്രമീകരണങ്ങളും റൈഡറുടെ അഭിരുചിക്കനുസരിച്ച് ക്രമീകരിക്കുന്നു.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

റൈഡിംഗ് മോഡുകള്‍ മാറ്റാന്‍ കഴിയുമെന്നും, കൂടാതെ ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റ് മെനുവിലൂടെ പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ചെയ്യാനും കഴിയുമെന്നും Triumph വ്യക്തമാക്കി. വില സംബന്ധിച്ച് നിലവില്‍ സൂചനകളൊന്നും ഇല്ലെങ്കിലും 10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

2021 Speed Twin അവതരണ തീയതി വെളിപ്പെടുത്തി Triumph Motorcycles

Speed Triple 1200RR എന്നൊരു മോഡലിനെക്കൂടി കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വാരാനിരിക്കുന്ന മോഡലിന്റെ ഡിസൈന്‍ കണ്‍സെപ്റ്റ് Triumph വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മോഡല്‍ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Triumph motorcycles announced 2021 speed twin launch date in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X