Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ഈ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ബ്രിട്ടീഷ് നിര്‍മാതാക്കളായ ട്രയംഫ്, ടൈഗര്‍ 660 സ്പോര്‍ട് എന്നൊരു മോഡലിനെ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. കമ്പനി ടൈഗര്‍ ലൈനപ്പിലെ പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ കൂടിയാണിത്.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ഈ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോട്ടോര്‍സൈക്കിള്‍ കമ്പനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ട്രയംഫ്.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ഇന്ത്യ കമ്പനിയുടെ പ്രധാന വിപണികളിലൊന്നായതിനാല്‍, പുതിയ ADV മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ഉടന്‍ നടക്കുമെന്നാണ് സൂചന. അതിനു മുന്നോടിയായി, ട്രയംഫ് ഇന്ത്യ ടൈഗര്‍ സ്പോര്‍ട് 660-ന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ട്രയംഫ് ടൈഗര്‍ 660 സ്പോര്‍ട്ടിന്റെ പ്രീ-ബുക്കിംഗിനായി 50,000 രൂപയാണ് ടോക്കണ്‍ തുകയായി വാങ്ങുന്നത്.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍- ട്രൈഡന്റ് 660-യുടെ അതേ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് ടൈഗര്‍ 660 സ്പോര്‍ട്ട് ഒരുങ്ങുന്നത്. ട്രയംഫ് ട്രൈഡന്റ്, പുതിയ എന്‍ട്രി ലെവല്‍ മിഡില്‍ വെയ്റ്റ് നേക്കഡ് ബൈക്ക് ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ചു, ഇതിന്റെ വില 6.95 ലക്ഷം മുതല്‍ 7.08 ലക്ഷം രൂപ വരെയാണ് (എക്സ്‌ഷോറൂം).

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ടൈഗര്‍ 660 സ്പോര്‍ടസിലേക്ക് തിരിച്ചുവരുമ്പോള്‍, ബൈക്ക് ഒരു റോഡ്-ബയേസ്ഡ് ടൂററാണ്, അതേസമയം അതിന്റെ ഒരു പൂര്‍ണ്ണ ഹാര്‍ഡ്കോര്‍ അഡ്വഞ്ചര്‍ പതിപ്പും പിന്നീടുള്ള ഘട്ടത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ടൈഗര്‍ 660 സ്പോര്‍ടിന് വളരെ ഷാര്‍പ്പായിട്ടുള്ള ഫ്രണ്ട് ഫാസിയ ലഭിക്കുന്നുണ്ടെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു, ഇത് വലുതും ശക്തവുമായ ടൈഗര്‍ ബ്രാന്‍ഡഡ് AVD-കളില്‍ നിന്ന് വ്യത്യസ്തമാണ്. സമകാലിക ADV ടൂററിന്റെ രൂപകല്‍പ്പനയ്ക്ക് അടിവരയിടുന്ന ഉയരമുള്ള വിന്‍ഡ്സ്‌ക്രീനോടുകൂടിയ ഹാഫ്-ഫെയര്‍ഡ് ഡിസൈന്‍ പോലുള്ള സിഗ്‌നേച്ചര്‍ സ്‌റ്റൈലിംഗ് ഘടകങ്ങളും ഇത് അവതരിപ്പിക്കുന്നു.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

മുന്‍വശത്ത്, ടൈഗര്‍ സ്പോര്‍ട്ടിന് എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം ലഭിക്കുന്നു. ഒറ്റനോട്ടത്തില്‍, ടൈഗര്‍ 660 സ്പോര്‍ട്ടിന്റെ ഡിസൈന്‍ ജാപ്പനീസ് അഡ്വഞ്ചര്‍ ബൈക്കുകളെ ഓര്‍മ്മിപ്പിക്കുന്നു, പക്ഷേ ഇത് ടൈഗര്‍ 850 സ്പോര്‍ടില്‍ നിന്ന് ചില ഡിസൈന്‍ ഘടകങ്ങളും കടമെടുക്കുന്നു.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ട്രൈഡന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, ടൈഗര്‍ 660 സ്പോര്‍ട്ടിന് ഉയരമുള്ള ഹാന്‍ഡില്‍ബാറുകള്‍, നീളമുള്ള സീറ്റ്, ന്യൂട്രല്‍ സെറ്റ് ഫുട്പെഗുകള്‍ എന്നിവയ്ക്കൊപ്പം കൂടുതല്‍ നേരായതും സുഖപ്രദവുമായ റൈഡിംഗ് പൊസിഷന്‍ ഉണ്ടായിരിക്കും. ഇത് ദീര്‍ഘദൂര ടൂറിംഗിന് അനുയോജ്യമായ തെരഞ്ഞെടുപ്പായി മാറുകയും ചെയ്യും.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

നേരത്തെ സൂചിപ്പിച്ചതുപോലെ, ഒരേ ഫ്രെയിം ഫീച്ചര്‍ ചെയ്യുന്ന ട്രൈഡന്റ് 660-ന്റെ അതേ അടിസ്ഥനങ്ങള്‍ ഇതിന് ലഭിക്കുന്നു, എന്നിരുന്നാലും, സസ്‌പെന്‍ഷന്‍ അതിന്റെ ADV സ്വഭാവത്തോട് നീതി പുലര്‍ത്തുന്നതിന് അല്‍പ്പം കൂടുതല്‍ ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ബ്രേക്കിംഗ് സജ്ജീകരണം, ടയറുകള്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍ എന്നിവ പോലുള്ള മറ്റ് ഹാര്‍ഡ്‌വെയര്‍ കോണ്‍ഫിഗറേഷനുകള്‍ ട്രൈഡന്റിന് സമാനമാണ്. ഹാര്‍ഡ്‌വെയറിനെ കുറിച്ച് പറയുകയാണെങ്കില്‍, ഷോവയില്‍ നിന്നാണ് സസ്പെന്‍ഷനാണ് ലഭിക്കുന്നത്, അതില്‍ മുന്നില്‍ 41 mm വിപരീത ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്കും ഉള്‍പ്പെടുന്നു. മുന്നില്‍ ഇരട്ട ഡിസ്‌കുകളും പിന്നില്‍ സിംഗിള്‍ ഡിസ്‌കും വഴിയാണ് ബ്രേക്കിംഗ് നടക്കുന്നത്.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

എഞ്ചിന്‍ ഓപ്ഷനിലേക്ക് വന്നാല്‍, 660 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ട്രിപ്പിള്‍ മോട്ടോറാണ് ടൈഗര്‍ സ്പോര്‍ട്ടിന് കരുത്തേകുന്നത്, ഇത് ട്രൈഡന്റ് 660-ന് കരുത്ത് പകരുന്ന അതേ മോട്ടോര്‍ തന്നെയാണ്.

Tiger Sport 660-യും ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ച് Triumph

ഈ എഞ്ചിന്‍ 10,250 rpm-ല്‍ 80 bhp കരുത്തും 6,250 rpm-ല്‍ 64 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഇത് ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ എതിരാളിയേക്കാള്‍ ഭാരമേറിയതാണ്. വില വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 7.5 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph motorcycles start accepting tiger sport 660 bookings in india
Story first published: Friday, December 3, 2021, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X