സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

വരാനിരിക്കുന്ന പ്രൊഡക്ഷന്‍-സ്‌പെക്ക് സൂപ്പര്‍ബൈക്കായേക്കാവുന്ന ഏറ്റവും പുതിയ ഫെയര്‍ഡ് ട്രിപ്പിള്‍ 1200 RR മോഡലിന്റെ ഡിസൈന്‍ കണ്‍സെപ്റ്റ് ടീസര്‍ പുറത്തിറക്കി നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡില്‍ നിന്ന് ഫെയര്‍ ചെയ്ത സ്‌പോര്‍ട്‌സ് ബൈക്കിനായി കാത്തിരിക്കുന്ന എല്ലാ സൂപ്പര്‍ബൈക്ക് പ്രേമികളുടെയും ആവേശത്തിലാക്കുന്നതാണ് പുതിയ ടീസര്‍ വീഡിയോ.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

പുതിയ ടീസര്‍ വീഡിയോ ഡാര്‍ക്ക് സിലൗട്ടിലെ ചില സ്‌നിപ്പെറ്റുകള്‍ വെളിപ്പെടുത്തുന്നു, പക്ഷേ ബാക്കി വിശദാംശങ്ങള്‍ ഒന്നും തന്നെ നിലവില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്തെ ഫാസിയയില്‍ ഒരു റെട്രോ സിംഗിള്‍ ഹെഡ്‌ലൈറ്റാണ് നല്‍കിയിരിക്കുന്നത്. ഇത് എംവി അഗസ്റ്റ സൂപ്പര്‍വെലോസ് 800 നെ ഓര്‍മ്മപ്പെടുത്തുന്നു.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

ടീസറില്‍, പെട്രോള്‍ ടാങ്കിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ആക്‌സന്റുകളിലേക്കും റൈഡേഴ്‌സ് സീറ്റില്‍ തുന്നിച്ചേര്‍ത്ത രൂപകല്‍പ്പനയിലേക്കുമുള്ള ഒരു കാഴ്ചയും നല്‍കുന്നുണ്ട്. ബൈക്കില്‍ ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ഫോര്‍ക്കുകളും TFT സ്‌ക്രീന്‍ ഡാഷും ഉണ്ടായിരിക്കും.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

സ്പീഡ് ട്രിപ്പിള്‍ 1200 RS-ല്‍ നിന്ന് ഇത് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വേണം പറയാന്‍. 1160 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാകും വാഹനത്തിന് ലഭിക്കുക.

ഈ മോട്ടോര്‍ 10,750 rpm-ല്‍ 177 bhp കരുത്തും 9,000 rpm-ല്‍ 125 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ മോട്ടോര്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. RR പതിപ്പില്‍ മികച്ച സസ്പെന്‍ഷന്‍, ബ്രേക്കുകള്‍, ടയറുകള്‍ എന്നിവപോലും ഉണ്ടായിരിക്കാം.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

വരും ദിവസങ്ങളില്‍ ഈ ബൈക്കിന്റെ കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും വെളിപ്പെടുത്തുമൊന്നാണ് ട്രയംഫ് വ്യക്തമാക്കുന്നത്. ഭാവിയില്‍, ഈ ബൈക്ക് തീര്‍ച്ചയായും ഇന്ത്യയില്‍ വന്നേക്കുമെന്ന സൂചനയും കമ്പനി നല്‍കുന്നു. സ്പീഡ് ട്രിപ്പിള്‍ 1200 RS-ല്‍ കണ്ടിരിക്കുന്ന മറ്റ് ഫീച്ചറുകളും പുതിയ മോട്ടോര്‍സൈക്കിളില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യന്‍ വിപണിയില്‍ വലിയ പദ്ധതികളുണ്ടെന്ന് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി നിരവധി മോഡലുകളെ രാജ്യത്ത് അവതരിപ്പിച്ച് തുടങ്ങുകയും ചെയ്തു.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

വിപണി ഒന്നുകൂടെ ശക്തമാക്കുന്നതിന്റെ ഭാഗമായി, ബജാജ് ഓട്ടോയുമായും കമ്പനി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പങ്കാളിത്തത്തില്‍ ഇരുവരും പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

എന്നാല്‍ കൊവിഡ് -19 സാഹചര്യത്തില്‍ പുതിയ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ആറ് മുതല്‍ ഒമ്പത് മാസം വരെ വൈകിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇരുവരും. ഇതിനര്‍ത്ഥം ബജാജ്-ട്രയംഫ് പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യ മോട്ടോര്‍സൈക്കിള്‍ FY23 അവസാനത്തോടെ മാത്രമാകും ഷോറൂമുകളില്‍ എത്തുക.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

കൊവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, രണ്ട് കമ്പനികളുടെയും എഞ്ചിനീയറിംഗ്, ഡവലപ്‌മെന്റ് ടീമുകള്‍ക്ക് ഉല്‍പ്പന്ന വികസനത്തിനായി വെര്‍ച്വല്‍ മീറ്റിംഗുകളെ ആശ്രയിക്കേണ്ടിവന്നു, ഇത് മോട്ടോര്‍സൈക്കിളിന്റെ വികസനം മന്ദഗതിയിലാക്കി.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

ഇരുവരും ചേര്‍ന്ന് വികസിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ ട്രയംഫ് ബ്രാന്‍ഡിന് കീഴിലാകും വില്‍ക്കുക. എന്‍ട്രി ലെവല്‍ മോഡല്‍ 250 സിസി എഞ്ചിന്‍ ഉപയോഗിക്കും. രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള ആക്രമണാത്മക വിലയുമായിട്ടാകും ഇത് വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉറവിടങ്ങള്‍ അനുസരിച്ച്, പുതിയ പങ്കാളിത്തം 250 സിസി മുതല്‍ 750 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇടയാക്കും.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

മോട്ടോര്‍സൈക്കിളുകളുടെ അവതരണത്തിലാണ് കാലതാമസം. എന്നിരുന്നാലും, പ്രോട്ടോടൈപ്പ് ഇതിനകം നിര്‍മ്മിച്ചിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഈ പ്രോട്ടോടൈപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

'തങ്ങള്‍ പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിച്ച (ഉല്‍പ്പന്ന വികസനം) ഘട്ടത്തിലാണ്, ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ബോഡി സാന്നിധ്യം ആവശ്യമാണ്. ഈ മുഴുവന്‍ പ്രക്രിയയ്ക്കും സമയമെടുക്കുമെന്നാണ് ബജാജ് ഓട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

ഇന്ത്യന്‍ ബ്രാന്‍ഡായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫും തമ്മിലുള്ള പങ്കാളിത്ത ചര്‍ച്ച 2017 ല്‍ ആരംഭിച്ചു, എന്നിരുന്നാലും, ഈ കരാര്‍ 2020-ലാണ് അവസാന ഘട്ടത്തിലെത്തിയത്.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

ഉല്‍പാദന ചെലവ് കുറയ്ക്കുന്നതിന് പുതിയ മോട്ടോര്‍സൈക്കിളുകളും വളരെയധികം പ്രാദേശികവല്‍ക്കരിക്കപ്പെടുമെന്നും ഇരുവരും വ്യക്തമാക്കി. പുതിയ പങ്കാളിത്തത്തിന് കീഴില്‍, പുണെയ്ക്കടുത്തുള്ള ബജാജിന്റെ ചക്കന്‍ പ്ലാന്റില്‍ ബൈക്കുകള്‍ നിര്‍മ്മിക്കും.

സ്പീഡ് ട്രിപ്പിള്‍ 1200RR പ്രോട്ടോടൈപ്പിന്റെ ടീസര്‍ വീഡിയോയുമായി ട്രയംഫ്

650 കോടി രൂപ ചെലവ് വരുന്ന പ്ലാന്റ് ഇതിനകം കെടിഎം, ഹസഖ്‌വര്‍ണ, ബജാജ് മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം കൈകാര്യം ചെയ്യുന്നു. ബജാജില്‍ നിന്നും ട്രയംഫില്‍ നിന്നുമുള്ള പുതിയ ബൈക്കുകള്‍ 200 സിസി വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്ന റോയല്‍-എന്‍ഫീല്‍ഡിലേക്ക് പോരാട്ടം നയിക്കുന്നു.

Most Read Articles

Malayalam
English summary
Triumph motorcycles teased new speed triple 1200rr design prototype will launch india also
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X