ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

അടിക്കടി ഉണ്ടാകുന്ന പ്രെട്രോള്‍ വില വര്‍ധനവ് ഗുണം ചെയ്തിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്കാണെന്ന് വേണം പറയാന്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവാണ് കാണിക്കുന്നത്.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ഈ അവസരത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് നിര്‍മാതാക്കളും ലക്ഷ്യമിടുന്നത്. എതിരാളികളുടെ എണ്ണം വര്‍ധിക്കുന്നതിന് മുന്നെ കൂടുതല്‍ നഗരങ്ങളില്‍ തങ്ങളുടെ മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് കമ്പനികള്‍.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ഈ വര്‍ഷം കൂടുതല്‍ നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യുബ് കേരളത്തിലും വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് കമ്പനി.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

കേരളത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ടിവിഎസ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. മാത്രമല്ല ഏഥര്‍ എനര്‍ജി കഴിഞ്ഞ ദിവസം കേരളത്തില്‍ തങ്ങളുടെ രണ്ടാമത്തെ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയിലാണ് കമ്പനി ആദ്യം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 1.23 ലക്ഷം രൂപ ഓണ്‍-റോഡ് വിലയ്ക്കാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ഇലക്ട്രിക് സ്‌കൂട്ടര്‍ നഗരത്തിലുടനീളമുള്ള തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. കൂടാതെ കമ്പനി വെബ്സൈറ്റ് വഴി 5,000 രൂപ ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാം. സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജുവും ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ സുദര്‍ശന്‍ വേണു എന്നിവര്‍ ചേര്‍ന്നാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ടിവിഎസ് ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറില്‍ 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഇതിന്റെ പരമാവധി വേഗത 78 കിലോമീറ്റര്‍ ആണ്. പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ഇലക്ട്രിക് സ്‌കൂട്ടറിന് 4.2 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ടിവിഎസ് എന്‍ഡ്-ടു-എന്‍ഡ് സുതാര്യമായ ഡിജിറ്റല്‍ വാങ്ങല്‍ അനുഭവവും ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിത ഉപഭോക്തൃബന്ധ സഹായവും പ്രഖ്യാപിച്ചു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ലൈവ് ചാര്‍ജിംഗ് സ്റ്റാറ്റസ്, RFID പ്രാപ്തമാക്കിയ സുരക്ഷ എന്നിവയ്ക്കൊപ്പം സമര്‍പ്പിത ഹോം ചാര്‍ജിംഗ് പരിഹാരം വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് എക്സ്‌ഹോം ഉള്‍പ്പെടെ ഒന്നിലധികം ചാര്‍ജിംഗ് ഓപ്ഷനുകളിലുടനീളം ടിവിഎസ് ഉപയോക്താക്കള്‍ക്ക് സമഗ്രമായ ചാര്‍ജിംഗ് പിന്തുണ നല്‍കും.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

സ്‌കൂട്ടറിനായി ചാര്‍ജിംഗ് യൂണിറ്റുകള്‍ കൊച്ചിയിലെ ടിവിഎസ് ഡീലര്‍ഷിപ്പില്‍ സ്ഥാപിക്കുമെന്നും ബ്രാന്‍ഡ് അറിയിച്ചു. നഗരത്തിലുടനീളം പബ്ലിക് ചാര്‍ജിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കാനും വിപുലീകരിക്കാനും കമ്പനി ഒരുങ്ങുകയാണ്.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ലോകോത്തര ഗ്രീന്‍-കണക്ട് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ യുഗ കമ്പനിയായി ടിവിഎസ് മോട്ടോര്‍ മാറുകയാണെന്ന് ലോഞ്ച് ഇവന്റില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ സുദര്‍ശന്‍ വേണു പറഞ്ഞു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച് ടിവിഎസ്; വില, ബുക്കിംഗ് വിവരങ്ങള്‍ ഇതാ

ടിവിഎസ് ഐക്യുബ് ഉപഭോക്താവിന് പൂര്‍ണ്ണമായ ഡിജിറ്റല്‍ അനുഭവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂതന ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും നെക്സ്റ്റ്-ജെന്‍ ടിവിഎസ് സ്മാര്‍ട്ട് കണക്ട് പ്ലാറ്റ്ഫോമും നല്‍കുന്ന ഗ്രീന്‍മൊബിലിറ്റി ബന്ധിതവുമായ അര്‍ബന്‍ സ്‌കൂട്ടറാണ് ടിവിഎസ് ഐക്യുബെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
TVS Introduced iQube Electric Scooter In Kochi, Price, Booking, Charging Point Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X