ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ടിവിഎസ്. 2020 ജനുവരിയിലാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. ബെംഗളൂരുവിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

ക്രമേണ ഡല്‍ഹി, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും മോഡല്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. ഇപ്പോഴിതാ ടിവിഎസ്, പുനെയിലും മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ്. ഇതോടെ ബജാജ് ചേതക് ഇലക്ട്രിക്കുമായുള്ള മത്സരം കടുക്കുമെന്ന് വേണം പറയാന്‍.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

1.11 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 3 ലി-അയണ്‍ ബാറ്ററി പായ്ക്കുകളിലേക്ക് കണക്റ്റുചെയ്തിരിക്കുന്ന 4.4 കിലോവാട്ട് മോട്ടോറാണ് ടിവിഎസ് ഐക്യുബിന്റെ കരുത്ത്.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

ഒരു പൂര്‍ണ്ണ ബാറ്ററിയില്‍ ഇത് 75 കിലോമീറ്റര്‍ വരെ സവാരി പരിധിയും നല്‍കുന്നു. 4.2 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗതയും കൈവരിക്കുന്നു. വ്യവസായ പ്രവണതകള്‍ക്ക് അനുസൃതമായി, നിര്‍മാതാവ് ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയും വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

ഉപഭോക്തൃ കേന്ദ്രീകൃത നവീകരണമാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയെ നയിക്കുന്നത്. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍, അതിന്റെ മൊബിലിറ്റി സൊല്യൂഷനുകള്‍ അനുഭവം നയിക്കുന്നതായിരിക്കുന്നതായിരിക്കുമെന്ന് പുനെയില്‍ ടിവിഎസ് ഐക്യുബിന്റെ സമാരംഭത്തില്‍ സംസാരിക്കുകയായിരുന്ന ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

ഇന്ത്യയുടെ 'ഗ്രീന്‍ & കണക്റ്റഡ്' യുവാക്കളിലേക്കുള്ള തങ്ങളുടെ ശ്രദ്ധ ടിവിഎസ് ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയില്‍ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നൂതന ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനിന്റെയും അടുത്ത-ജെന്‍ ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് പ്ലാറ്റ്ഫോമിന്റെയും മിശ്രിതമാണ് ടിവിഎസ് ഐക്യുബ് ഇലക്ട്രിക്.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

ബെംഗളൂരു, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ വിജയകരമായ പ്രതികരണത്തിന് ശേഷം തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുനെയിലേക്ക് കൊണ്ടുവന്നതില്‍ സന്തോഷമുണ്ട്, ഒപ്പം ഉയര്‍ന്ന ഉയരങ്ങളില്‍ എത്തുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വാഹനം ബുക്ക് ചെയ്യുന്നതിനും പണമടയ്ക്കുന്നതിനും ഒപ്പം കോണ്‍ടാക്റ്റ്‌ലെസ് ഡെലിവറികള്‍ ഉറപ്പാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

20 പുതിയ നഗരങ്ങളിലേക്ക് ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും അടുത്തിടെ ടിവിഎസ് വ്യക്തമാക്കിയിരുന്നു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാകും വൈകാതെ വില്‍പ്പനയ്ക്ക് എത്തിക്കുക.

ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറിനെ പുനെയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ടിവിഎസ്; ബജാജ് ചേതക് എതിരാളി

നിരവധി സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യുബ് എത്തുന്നത്. പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ്, ടിഎഫ്ടി ഡിസ്‌പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും സവിശേഷതകളാണ്. ബ്രാന്‍ഡിന്റെ സ്മാര്‍ട്ട് കണക്റ്റ് പ്ലാറ്റ്ഫോമിനൊപ്പം ജിയോ ഫെന്‍സിംഗ്, റിമോട്ട് ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, നാവിഗേഷന്‍ അസിസ്റ്റ്, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ടുകള്‍ / എസ്എംഎസ് അലേര്‍ട്ടുകള്‍ തുടങ്ങി നിരവധി ഉപയോഗപ്രദമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
TVS Introduced iQube Electric Scooter In Pune, Rival Bajaj Chetak, Ather 450X. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X