FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

ഫാസ്റ്റർ അഡോപ്ഷൻ ആന്റ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ്), ഇലക്ട്രിക് വെഹിക്കിൾസ് II (FAME II) സംരംഭത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി അടുത്തിടെ വർധിച്ചതിനെത്തുടർന്ന് ടിവിഎസ് ഐക്യൂബിന്റെ വില 11,250 രൂപ കുറഞ്ഞു.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

ടിവിഎസിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് സ്കൂട്ടർ - 2020 ന്റെ തുടക്കത്തിലാണ് വിപണിയിലെത്തിയത്. ഇതുവരെ ബെംഗളൂരു, ന്യൂഡൽഹി എന്നീ രണ്ട് ഇന്ത്യൻ നഗരങ്ങളിൽ മാത്രമാണ് ഇവ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

മുമ്പ്, ബെംഗളൂരുവിലെ ടിവിഎസ് ഐക്യൂബിന്റെ ഓൺ-റോഡ് വില 1,21,756 രൂപയായിരുന്നു, എന്നാൽ പോളിസി റിവിഷന് ശേഷം ഇത് 1,10,506 രൂപയായി കുറഞ്ഞിരിക്കുകയാണ്.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

ടിവിഎസ് ഐക്യൂബിന് 2.25 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുണ്ട്, ഇതിനർത്ഥം മുമ്പ് FAME II സ്കീം പ്രകാരം 22,500 രൂപ ഇൻസെന്റീവ് ലഭിക്കാൻ അർഹതയുണ്ടായിരുന്ന മോഡലാണിത്.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

അതോടൊപ്പം പുതുക്കിയ സബ്സിഡി ഘടന ഒരു കിലോവാട്ടിന് 15,000 രൂപ (കിലോവാട്ടിന് 10,000 രൂപയിൽ നിന്ന്) പ്രോത്സാഹനം നൽകുന്നു, അതിനാൽ ഐക്യൂബിന് ഇപ്പോൾ മൊത്തം 33,750 രൂപയുടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നാണ്.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

കൂടാതെ ടിവിഎസ് എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നയാൾക്ക് കൈമാറുന്നു. ഏഥർ എനർജി ഇതിനകം തന്നെ ഇ-സ്കൂട്ടറുകൾക്ക് സമാനമായ വിലക്കുറവ് പ്രഖ്യാപിച്ചു, തങ്ങളുടെ അവസാന വില 14,500 രൂപ വരെ കമ്പനി കുറച്ചു.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

സർക്കാർ 11,250 രൂപ അധിക സബ്‌സിഡി വാഗ്ദാനം ചെയ്യുന്ന ന്യൂ ഡെൽഹിയിൽ ഐക്യുബ് കൂടുതൽ താങ്ങാനാകുന്നതാണ്. ദേശീയ തലസ്ഥാനത്തെ ടിവിഎസ് ഐക്യൂബിന്റെ റോഡിലെ വില 1,12,027 രൂപയിൽ നിന്ന് 1,00,777 രൂപയായി കുറഞ്ഞു. അതായത് 1,13,416 രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന എൻട്രി ലെവൽ ഏഥർ 450 പ്ലസിനേക്കാൾ ടിവിഎസ് സ്കൂട്ടർ താങ്ങാനാവുന്നതാവും.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

ബോഷിൽ നിന്നുള്ള ഐക്യൂബിന്റെ ഹബ്-മൗണ്ട്ഡ് മോട്ടോറിന് 6.0 bhp (4 bhp കണ്ടിന്വസ്) പവർ ഔട്ട്പുട്ടുണ്ട്, ടിവിഎസ് ഐക്യൂബിന്റെ ശ്രേണി ഇക്കോ മോഡിൽ 75 കിലോമീറ്ററും പവർ മോഡിൽ 55 കിലോമീറ്ററുമാണ്. ഇ-സ്കൂട്ടറിന് പവർ മോഡിൽ 40 കിലോമീറ്റർ വേഗതയിൽ എത്താൻ 4.2 സെക്കൻഡ് എടുക്കും. മണിക്കൂറിൽ 78 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗത.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

ടിവിഎസ് ഐക്യൂബിനൊപ്പം നൽകുന്ന ഹോം ചാർജർ ഉപയോഗിച്ച് സ്കൂട്ടറിന്റെ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂർ എടുക്കും, ഇതിൽ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഇല്ല.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

ഇരുവശത്തും 12 ഇഞ്ച് വീലുകളിൽ സഞ്ചരിക്കുന്ന സ്കൂട്ടറിന് മുന്നിൽ 220 mm ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 118 കിലോഗ്രാമാണ് സ്കൂട്ടറിന്റെ മൊത്ത ഭാരം.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

മുൻവശത്ത് ഒരു ടെലിസ്കോപ്പിക് സജ്ജീകരണവും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നു. ഉപകരണങ്ങളുടെ കാര്യത്തിൽ, ഐക്യൂബിന് പൂർണ്ണ എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്തിനൊപ്പം TFT കളർ ഡിസ്പ്ലേയും വിവിധതരം കണക്റ്റിവിറ്റി സവിശേഷതകളുമുണ്ട്.

FAME II സബ്സിഡിയിൽ 11,250 രൂപ വിലക്കുറവുമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ

ടിവിഎസ് ഐക്യുബ് ഉടൻ തന്നെ ഇന്ത്യയിലുടനീളമുള്ള 18 നഗരങ്ങളിൽ ലഭ്യമാകും. 2021 -ൽ 20 നഗരങ്ങളിൽ സ്‌കൂട്ടർ വിൽപ്പനയ്‌ക്കെത്തുമെന്ന് ടിവിഎസ് മോട്ടോർ കമ്പനി ഫ്യൂച്ചർ മൊബിലിറ്റി ആൻഡ് ഡീലർ ട്രാൻസ്ഫോർമേഷൻ വൈസ് പ്രസിഡന്റ് മനു സക്‌സേന സ്ഥിരീകരിച്ചു.

Most Read Articles

Malayalam
English summary
TVS IQube Electric Scooter Gets More Affordable Under New FAME II Subsidy. Read in Malayalam.
Story first published: Wednesday, June 16, 2021, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X