ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

ടിവിഎസ് മോട്ടോർ കമ്പനി കുറച്ചുകാലമായി ജൂപ്പിറ്റർ 125 മോഡലിനെ ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ്, ഇതിന് ഒരു അവസാനം കുറിച്ച് പുതിയ സ്കൂട്ടർ ഇന്ന് നിർമ്മാതാക്കൾ പുറത്തിറക്കും.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

ബ്രാൻഡ് ഇതിനെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്റർനെറ്റിൽ ധാരാളം ഊഹാപോഹങ്ങൾ ഉയർന്നു വരുന്നുണ്ട്. നിലവിലുള്ള ജൂപ്പിറ്റർ 110 -നെ അപേക്ഷിച്ച് ജൂപ്പിറ്റർ 125 -ന് തികച്ചും പുതിയ ഡിസൈൻ ഉണ്ടായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

കൂടാതെ, ജൂപ്പിറ്റർ 125 -ന് അതിന്റെ ഇന്ധന ടാങ്ക് ഫ്ലോർബോർഡിന് കീഴിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെയാണെങ്കിൽ മുൻവശത്തെ ഏപ്രണിന് പിന്നിൽ ഫ്യുവൽ ക്യാപ്പും വരാം. ഇത് സീറ്റിന് താഴെ കൂടുതൽ സ്പെയ്സ് സ്വതന്ത്രമാക്കും.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

ബെസ്റ്റ് ഇൻ-ക്ലാസ് അണ്ടർസീറ്റ് സ്റ്റോറേജ് ​​ശേഷിക്ക് ഇത് കാരണമാകും. ചാസി വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ സ്റ്റൈലിംഗ് മുമ്പത്തേതിനേക്കാൾ സ്പോർട്ടിയായിരിക്കാം.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

ടീസർ ഫ്രണ്ട് ഏപ്രണിലെ എൽഇഡി ഡിആർഎല്ലുകളുടെ ഒരു വ്യൂ നൽകുന്നു, അതിനു പിന്നിൽ ബൾബ് ഇൻഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നു. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, അലോയി വീലുകൾ എന്നിവയും ഒരുപക്ഷേ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ‌ലൈറ്റ് എന്നിവ പോലുള്ള നിരവധി സവിശേഷതകളും ഉപകരണങ്ങളും ഈ പുതിയ സ്കൂട്ടറിൽ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു ഫ്രണ്ട് ഡിസ്ക് ബ്രേക്കും നിർമ്മാതാക്കൾ നൽകിയേക്കാം, പക്ഷേ ABS ലഭ്യമായേക്കില്ല.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

സ്കൂട്ടറിന് മുന്നിൽ ഒരു ജോടി ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സ്വിംഗാആമിൽ ഘടിപ്പിച്ച മോണോഷോക്കും ലഭിക്കും. എൻടോർഖ് 125 -ന്റെ അതേ 124.8 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാവും ജൂപ്പിറ്റർ 125-ന് കരുത്ത് പകരുന്നത് എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

ഈ എഞ്ചിൻ രണ്ട് സ്റ്റേറ്റുകളിൽ ലഭ്യമാണ്. റേസ് XP വേരിയന്റിൽ ഇത് 10.2 bhp കരുത്തും 10.8 Nm torque ഉം പുറപ്പെടുവിക്കുന്നു, എൻടോർഖിന്റെ മറ്റ് വകഭേദങ്ങളിൽ ഈ യൂണിറ്റ് 9.38 bhp കരുത്തും 10.5 Nm torque ഉം വികസിപ്പിക്കുന്നു.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

ഇന്ധനക്ഷമത കണക്കുകൾ ഉയർത്തുന്നതിനായി ജൂപ്പിറ്റർ 125 -നായി ഈ എൻജിൻ കമ്പനി ഡീ-ട്യൂൺ ചെയ്യാനുള്ള സാധ്യതയുണ്ട്. തൽഫലമായി, പെർഫോമെൻസ് എൻടോർഖ് 125 പോലെ ആകർഷകമാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും, ട്രാൻസ്മിഷൻ ചുമതലകൾ ഒരു IC എഞ്ചിൻ ഉള്ള ഞങ്ങളുടെ വിപണിയിലെ മറ്റെല്ലാ സ്കൂട്ടറുകളിലേയു പോലെ ഒരു CVT യൂണിറ്റ് കൈകാര്യം ചെയ്യും.

ടീസറുകൾക്കും കാത്തിരിപ്പിനും വിരാമം; TVS Jupiter 125 ഇന്ന് വിപണിയിൽ എത്തും

ടിവിഎസ് ജൂപ്പിറ്റർ 125 -ന്റെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 70,000 രൂപയോളം വരും എന്ന് പ്രതീക്ഷിക്കുന്നു. ഇത് എൻ‌ടോർഖ് 125 -നെ അപേക്ഷിച്ച് അല്പം കൂടുതൽ താങ്ങാവുന്ന വിലയുള്ളതാണ്. ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125, ഹീറോ മാസ്‌ട്രോ എഡ്ജ് 125 എന്നിവയാണ് ഇന്ത്യൻ വിപണിയിലെ ജൂപ്പിറ്റർ 125 -ന്റെ ഏറ്റവും അടുത്ത എതിരാളികൾ.

Most Read Articles

Malayalam
English summary
Tvs motor company all set to launch all new jupiter 125 in india today
Story first published: Thursday, October 7, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X