125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

രാജ്യത്തെ 125 സിസി ശ്രേണിയിലെ ജനപ്രീയ മോഡലാണ് TVS Ntorq 125. പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും മോഡല്‍ നേടിയെടുക്കുന്നുണ്ടെന്ന് വേണം പറയാന്‍.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് മറ്റ് രാജ്യങ്ങളിലും Ntorq-നെ അവതരിപ്പിക്കുകയാണ് TVS. അടുത്തിടെയാണ് മോഡലിനെ കമ്പനി നേപ്പാളില്‍ അവതരിപ്പിക്കുന്നത്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ഇപ്പോഴിതാ Ntorq 125 Race Edition ബംഗ്ലാദേശിലും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് TVS. 1,79,900 ബംഗ്ലാദേശ് ടാക്കയിലാണ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

പുതിയ Ntorq 125 Race Edition ബംഗ്ലാദേശിന്റെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് സ്‌കൂട്ടറാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍, TVS Ntorq 125 റേസ് എഡിഷന് 80,325 രൂപയാണ് എക്‌സ്‌ഷോറൂം വില.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

''തങ്ങളുടെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി TVS Motor മികച്ച നിലവാരമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് എല്ലായ്‌പ്പോഴും ഏറ്റവും പ്രാധാന്യം നല്‍കുന്നുവെന്ന് TVS Motor Company ഇന്റര്‍നാഷണല്‍ ബിസിനസ് പ്രസിഡന്റ് ആര്‍ ദിലീപ് പറഞ്ഞു.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

TVS Ntroq 125 Race Edition സമാരംഭിക്കുന്നതിലൂടെ, തങ്ങള്‍ ബംഗ്ലാദേശിലെ യുവാക്കള്‍ക്കായി ആകര്‍ഷകവും നൂതനവുമായ ഒരു ഉല്‍പ്പന്നം കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ഒരു സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റിന്റെ രൂപകല്‍പനയില്‍ നിന്ന് TVS Ntroq 125 Race Edition-ല്‍ സിഗ്‌നേച്ചര്‍ ടെയിലും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഉള്ള ഷാര്‍പ്പായിട്ടുള്ള ഡിസൈന്‍ സവിശേഷതയാണ് പ്രധാന ഹൈലൈറ്റ്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ഒരു സ്‌പോര്‍ട്ടി സ്റ്റബ് മഫ്‌ലര്‍, ആക്രമണാത്മക ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ടെക്‌സ്ചര്‍ ചെയ്ത ഫ്‌ലോര്‍ ബോര്‍ഡ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. Ntorq 125 Race Edition-ല്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഉണ്ട്, ഇത് ഒരു പ്രത്യേക രൂപം നല്‍കുന്നു.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

സ്‌കൂട്ടറിലെ 'Race Edition' ചിഹ്നത്തിനൊപ്പം ചേക്കേറിയ ഫ്‌ലാഗ് ഗ്രാഫിക്‌സും TVS റേസിംഗ് പെഡിഗ്രിക്ക് പ്രാധാന്യം നല്‍കുന്നു. മെറ്റാലിക് റെഡ്, മെറ്റാലിക് യെല്ലോ എന്നിവയുടെ കളര്‍ സെലക്ഷനിലാണ് Ntorq 125 Race Edition വരുന്നത്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

പുതിയ തലമുറ CVTi-REVV 124.79cc, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, 3-വാല്‍വ്, എയര്‍-കൂള്‍ഡ് SOHC എഞ്ചിനാണ് മോഡലിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 7,500 rpm-ല്‍ 9.25 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

TVS Ntroq 125 Race Edition മോഡലിന് 9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ കഴിയും. 96 കിലോമീറ്ററാണ് പരമാവധി വേഗത. സ്മാര്‍ട്ട്സണക്റ്റ് എന്ന ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമായ സാങ്കേതികവിദ്യയും ഗൂഗിള്‍ പ്ലേസ്റ്റേറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന TVS കണക്റ്റ് മൊബൈല്‍ ആപ്പുമായി ജോടിയാക്കിയിട്ടുണ്ട്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

നാവിഗേഷന്‍ അസിസ്റ്റ്, ടോപ്പ് സ്പീഡ് റെക്കോര്‍ഡര്‍, ഇന്‍-ബില്‍റ്റ് ലാപ് ടൈമര്‍, ഫോണ്‍-ബാറ്ററി കരുത്ത് ഡിസ്‌പ്ലേ, അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ അസിസ്റ്റ്, സേവനം എന്നിവയുള്‍പ്പെടെ 55 സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്പീഡോമീറ്ററിലേക്ക് ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് കൂട്ടിച്ചേര്‍ക്കലുകളുടെ ഒരു പേുതിയ സവിശേഷത മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

മോഡലിന് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനോടൊപ്പം 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളും ലഭിക്കും. പാസ് ബൈ സ്വിച്ച്, ഡ്യുവല്‍-സൈഡ് സ്റ്റിയറിംഗ് ലോക്ക്, പാര്‍ക്കിംഗ് ബ്രേക്കുകള്‍, എഞ്ചിന്‍ ഓഫ് സ്വിച്ച് എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകള്‍.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ഉപയോഗത്തിന്റെ സൗകര്യാര്‍ത്ഥം, Ntroq 125-ന് ഒരു ബാഹ്യ ഇന്ധന ഫില്‍, യുഎസ്ബി ചാര്‍ജര്‍, വലിയ അണ്ടര്‍-സീറ്റ് സ്റ്റോറേജ്, പേറ്റന്റ് നേടിയ EZ സെന്റര്‍ സ്റ്റാന്‍ഡ് എന്നിവയുമായാണ് വരുന്നത്.

125 സിസി ശ്രേണിയില്‍ തുറുപ്പ് ചീട്ട്; Ntorq 125 Race Editon ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് TVS

ഇന്ത്യന്‍ വിപണിയിലും മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി അടുത്തിടെ Race XP എന്നൊരു വേരിയന്റിനെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
English summary
Tvs motor company launched ntorq 125 race edition in bangladesh
Story first published: Monday, August 23, 2021, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X