പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

ടിവിഎസ് മോട്ടോർ കമ്പനി 2013 അവസാനത്തോടെയാണ് ജൂപ്പിറ്റർ 110 സ്കൂട്ടർ അവതരിപ്പിച്ചത്. വിപണിയിൽ എത്തിയത് മുതൽ വർഷങ്ങളായി ഇത് ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറും ഹോണ്ട ആക്ടിവയ്ക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറുമാണ്.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

മോഡലിന്റെ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഹൊസൂർ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ ഇന്ന് ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, ഹീറോ മാസ്‌ട്രോ 125 എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ ജൂപ്പിറ്റർ 125 പുറത്തിറക്കിയിരിക്കുകയാണ്. 73,400 രൂപയാണ് പുത്തൻ മോഡലിന്റെ എക്സ്-ഷോറൂം വില.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

ബൂമറാംഗ് ആകൃതിയിലുള്ള ക്രോം ഗാർണിഷുള്ള റീസറ്റൈൽഡ് എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലാക്ക് വിൻഡ്‌സ്‌ക്രീൻ, ക്രോം മിറർ ആക്‌സന്റുകൾ, ടിവിഎസ് ബാഡ്ജ്, മുകളിലും താഴെയുമായി ക്രോം ഫിനിഷുള്ള സ്ട്രെച്ച്ഡ്ഔട്ട് ലൈറ്റിംഗ് ക്ലസ്റ്റർ, പുതിയ L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ സംയോജിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ വാഹനത്തിന് ലഭിക്കും.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

12 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, ബോഡി കളർ ഫ്രണ്ട് ഫെൻഡർ, ടിവിഎസ് ഇന്റലിജോ ബാഡ്ജിംഗ് ഉള്ള സൈഡ് ഏപ്രൺ, വൈറ്റ് സ്റ്റിച്ചിംഗുള്ള സിംഗിൾ പീസ് സീറ്റ്, ചാർജിംഗ് സൗകര്യം, സൈഡ് പാനലിൽ ജൂപ്പിറ്റർ 125 ലെറ്ററിംഗ് എന്നിവയാണ് ടിവിഎസ് ജൂപ്പിറ്റർ 125 -ൽ വരുന്നത്.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

കൂടാതെ കട്ടിയുള്ള ക്രോം ലൈൻ, ഹീറ്റ്‌ഷീൽഡുള്ള ബ്ലാക്ക് സൈഡ്-മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, റിഫ്ലക്ടറിനൊപ്പം സിംഗിൾ-പീസ് ബോഡി-കളർ ഗ്രാബ് റെയിൽ, റാപ്പ്എറൗണ്ട് ടെയിൽ ലാമ്പ്, കിക്ക് സ്റ്റാർട്ടർ, സെന്റർ സ്റ്റാൻഡ് എന്നിവയാണ് പുതുമോഡലിലെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

TVS Jupiter 125 Specs
Engine 124.8cc air-cooled
Power 8.3 PS 6,000 rpm
Torque 10.25 Nm 4,500 rpm
Ground Clearance 160 mm
Fuel Tank Capacity 5-litres
പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

ഒരു ഗ്ലാസ് പാനലുള്ള പുതിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് മുകളിൽ ക്രോം ഫിനിഷും താഴെ ബോഡി കളറും ലഭിക്കുന്നു, കൂടാതെ ഒന്നിലധികം കളർ സ്കീമുകളും ലഭ്യമാണ്.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

ജൂപ്പിറ്റർ 125 സ്റ്റീൽ, അലോയി, അലോയി വിത്ത് ഡിസ്ക് ബ്രേക്ക് വേരിയന്റുകളോടെ വിൽക്കുന്നു, ഒരു ബ്ലൂടൂത്ത് പതിപ്പ് കാലക്രമേണ വിപണിയിൽ വന്നേക്കാം. കൺസോളിലെ ഡിജിറ്റൽ ഡിസ്പ്ലേ ഇക്കോണോമീറ്റർ, മാൽഫംഗ്ഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക്, ഓഡോമീറ്റർ, ഫ്യുവൽ കൺസെപ്ഷൻ ഗ്രാഫ്, ഹെൽമെറ്റ് റിമൈൻഡർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയവ കാണിക്കുന്നു.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, ജൂപ്പിറ്റർ 125 ഒരു പുതിയ 124.8 സിസി രണ്ട്-വാൽവ് സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. 6000 rpm -ൽ 8.3 bhp കരുത്തും 4,500 rpm -ൽ 10.5 Nm torque ഉം ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

കൂടാതെ സെഗ്മെന്റിലെ ബെസ്റ്റ് ഫ്യുവൽ ഇക്കോണമിയും ഉണ്ടെന്ന് അവകാശപ്പെടുന്നു. 3V എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്ന എൻടോർഖുമായി താരതമ്യപ്പെടുത്തുമ്പോൾ, ജൂപിറ്റർ 125 1.0 bhp പവർ കുറഞ്ഞതും എന്നാൽ സമാനമായ torque പുറപ്പെടുവിക്കുന്നതുമാണ്.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

കൂടുതൽ ഇന്ധനം ലാഭിക്കാൻ സ്കൂട്ടർ ഐഡിൾ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയുമായി വരുന്നു. പുതിയ സ്കൂട്ടറിന്റെ പ്രധാന ആകർഷണം എന്നത് ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിന് കീഴിൽ സ്ഥാപിച്ചിരിക്കുന്നു എന്നതാണ്. കൂടാതെ ഏപ്രണിന്റെ പിൻഭാഗത്ത് സൗകര്യപ്രദമായ സ്ഥാനത്ത് ഫ്യുവൽ ലിഡ്ഡും സ്ഥാപിച്ചിരിക്കുന്നു.

പുത്തൻ Jupiter 125 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി TVS; വില 73,400 രൂപ

ഇത് രണ്ട് ഫുൾ ഫെയ്സ് ഹെൽമെറ്റുകൾ വഹിക്കാൻ ശേഷിയുള്ള സെഗ്മെന്റിലെ ഏറ്റവും മികച്ച സ്റ്റോറേജ് ശേഷി സ്കൂട്ടറിന് നൽകുന്നു. അഞ്ച് ലിറ്റർ ഫ്യുവൽ ടാങ്ക് സ്ഥാപിച്ചിട്ടും, ജൂപ്പിറ്റർ 125 -ന് 160 mm ആരോഗ്യകരമായ ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്, ഫ്ലോർബോർഡ് സ്പേസിനെയും ഇത് കാര്യമായി ബാധിക്കില്ല.

Most Read Articles

Malayalam
English summary
Tvs motor launched all new jupiter 125 in indian market at rs 73400
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X