TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

വിപണിയില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ്. ഇതിന്റെ തുടക്കമായി കമ്മ്യൂട്ടര്‍ ശ്രേണിയിലേക്കുള്ള മടങ്ങിവരവ് റൈഡര്‍ 125 എന്നൊരു മോഡലിനെ അവതരിപ്പിച്ച് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

ബൈക്കിനൊപ്പം 125 സിസി വിഭാഗത്തില്‍ പുതിയൊരു സ്‌കൂട്ടര്‍ കൂടി അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ജുപിറ്ററിന്റെ ശക്തമായ പതിപ്പായിരിക്കും ഇതെന്നാണ് സൂചന. അതേസമയം ഒരു പുതിയ 125 സ്‌കൂട്ടറാകുമോ, അതോ ജുപ്പിറ്ററിന്റെ ശക്തമായ പതിപ്പാകുമോ എന്നത് സംബന്ധിച്ച് ഔദ്യോഗികമായി കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ലെന്ന് വേണം പറയാന്‍.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

അതേസമയം ഒക്ടോബര്‍ 7-ഓടെ മോഡലിനെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. സമീപഭാവിയില്‍ രണ്ട് പുതിയ 125 സിസി മോഡലുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഈ മാസം ആദ്യമാണ് പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനത്തിന് ശേഷം, ടിവിഎസ് ഇതിനകം തന്നെ റൈഡര്‍ എന്ന പുതിയ 125 സിസി മോട്ടോര്‍സൈക്കിള്‍ 77,500 രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയില്‍ പുറത്തിറക്കിയിട്ടുണ്ട്.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

ടിവിഎസില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ജുപ്പിറ്ററിന്റെ 125 സിസി പതിപ്പാണ് അടുത്ത 125 സിസി ഉല്‍പന്നമെന്ന് വേണം പ്രതീക്ഷിക്കാന്‍. അവതരിപ്പിച്ചുകഴിഞ്ഞാല്‍, പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 125 സുസുക്കി ആക്സസ്, ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 125, യമഹ ഫാസിനോ 125 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

മോഡല്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ലെങ്കിലും, ഈ സ്‌കൂട്ടറില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി, കൂടുതല്‍ ടോര്‍ക്ക്, കൂടുതല്‍ സവിശേഷതകള്‍ എന്നിവ പ്രതീക്ഷിക്കാം.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

നിലവിലെ 110 സിസി ജുപ്പിറ്ററില്‍ നിന്ന് വ്യത്യസ്തമായ ഡിസൈന്‍ സവിശേഷതകളും പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ജുപ്പിറ്റര്‍ 125 -ല്‍ കുറച്ചുകൂടി ഊര്‍ജ്ജസ്വലമായ പ്രകടനവും കുറച്ച് സൂക്ഷ്മമായ കോസ്‌മെറ്റിക് മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

കൂടാതെ, നിലവിലെ 110 പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് പുതിയ 125 സിസി സ്‌കൂട്ടറില്‍ ടിവിഎസ് പുതിയ കളര്‍ സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പോലുള്ള പുതിയ സവിശേഷതകള്‍ ജൂപ്പിറ്റര്‍ 125 ന്റെ ഫീച്ചറുകളില്‍ ഇടംപിടിക്കാം.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും, യുഎസ്ബി ചാര്‍ജറും, ഫ്യുവല്‍ ഫില്ലര്‍ ക്യാപും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ജുപ്പിറ്റര്‍ മോഡല്‍ പോലെ, വരാനിരിക്കുന്ന 125 സിസി മോഡലും മാന്യമായ അണ്ടര്‍-സീറ്റ് സ്‌റ്റോറേജും, വലുപ്പത്തിലുള്ള ഫ്‌ലാറ്റ് ഫുട്‌ബോര്‍ഡും ഉള്ള ഒരു പ്രായോഗിക സ്‌കൂട്ടറായിരിക്കും.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

വലിയ എഞ്ചിന്‍ കാരണം ഇത് 110 സിസി ജുപിറ്ററിനേക്കാള്‍ അല്പം ഭാരമുള്ളതായിരിക്കും. പുതിയ മോഡലിന് മിക്കവാറും മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും സ്വിംഗാര്‍മില്‍ ഘടിപ്പിച്ചിരിക്കുന്ന മോണോ ഷോക്കും ഉള്‍ക്കൊള്ളുന്നതായിരിക്കും.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, നിലവില്‍ ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്ന എന്‍ടോര്‍ഖിലുള്ള അതേ 124.8 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഇതിനും കരുത്ത് നല്‍കുക.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

എന്‍ടോര്‍ഖിന്റെ എഞ്ചിന്‍ രണ്ട് രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 10.2 bhp പവര്‍ / 10.8 Nm torque (റേസ് XP വേരിയന്റില്‍) 9.38 bhp പവര്‍ / 10.5 Nm torque (സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍).

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

സ്‌കൂട്ടര്‍, ഒരു സിവിടി ഗിയര്‍ബോക്സുമായി ജോടിയാക്കുന്ന സമയത്ത് ഇത് സ്റ്റാന്‍ഡേര്‍ഡ് എന്‍ടോര്‍ഖിനേക്കാള്‍ അല്പം താഴ്ന്ന ഔട്ട്പുട്ട് നല്‍കാന്‍ സാധ്യതയുണ്ട്. എന്‍ടോര്‍ഖില്‍ നിന്ന് വ്യത്യസ്തമായി, മികച്ച ഇന്ധനക്ഷമതയ്ക്കായി ഒരു റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇന്‍ജക്ടറിന് (RT FI) പകരം ഒരു ET ഫ്യുവല്‍ ഇന്‍ജക്ടറാണ് ജുപ്പിറ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

ഹൊസൂര്‍ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്ന അഞ്ചാമത്തെ സ്‌കൂട്ടറാണ് ജുപ്പിറ്റര്‍ 125. സ്‌കൂട്ടര്‍ പെപ്+, സ്‌കൂട്ടി സെസ്റ്റ്, ജൂപ്പിറ്റര്‍ 110, എന്‍ടോര്‍ഖ് 125 തുടങ്ങിയ സ്‌കൂട്ടറുകള്‍ ഇതിന്റെ നിരയില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ സ്‌കൂട്ടര്‍ ലൈനപ്പില്‍ ജുപ്പിറ്റര്‍ 110 നും എന്‍ടോര്‍ഖിനും ഇടയിലായിരിക്കും ഇത് ഇടംപിടിക്കുന്നത്.

TVS Jupiter 125-ന്റെ അവതരണം ഉടനെന്ന് സൂചന; Honda Activa, Suzuki Access എതിരാളികള്‍

അതേസമയം ബ്രാന്‍ഡില്‍ നിന്നും അടുത്തിടെ പുറത്തുവന്ന റൈഡര്‍ 125 മോട്ടോര്‍സൈക്കിളിന് മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നേരത്തെ ഈ ശ്രേണിയില്‍ ടിവിഎസ് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചിരുന്നെങ്കിലും കാര്യമായ വില്‍പ്പന ഇല്ലാതായതോടെ കയറ്റുമതിയില്‍ മാത്രമായിരുന്നു ശ്രദ്ധ. എന്നാല്‍ കമ്മ്യൂട്ടര്‍ ശ്രേണിയില്‍ മറ്റ് ബ്രാന്‍ഡുകള്‍ നേട്ടം കെയ്തുതുടങ്ങിയതോടെയാണ് ഒരു രണ്ടാം അങ്കത്തിന് ടിവിഎസും ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Tvs new jupiter 125 launch soon india will rival honda activa and suzuki access
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X