iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

രാജ്യം ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ചുവടുവെയ്പ്പിലാണെന്ന് നമ്മള്‍ കണ്ടു. നിലവിലെ സാഹചര്യത്തില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ സ്വീകരിക്കുന്നത് അനിവാര്യമാണെന്ന് വേണം പറയാന്‍.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മുഖ്യധാരാ നിര്‍മാതാക്കള്‍ ഇവി വിഭാഗത്തില്‍ പ്രത്യേകിച്ച് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ശക്തരായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ തുടങ്ങിയ തദ്ദേശീയ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഹൊസൂര്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഭാവിയുടെ പുരോഗതിക്കായി ഇവി ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇരുചക്ര, മുച്ചക്ര വാഹന മേഖലയില്‍ വൈദ്യുതീകരിച്ച വാഹനങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

വരാനിരിക്കുന്ന ഇവി ശ്രേണിയില്‍ 5 kW നും 25 kW നും ഇടയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കും. അടുത്ത 24 മാസങ്ങളില്‍, ടിവിഎസ് വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന വിഭാഗത്തെ പ്രയോജനപ്പെടുത്തുന്നതിന് പുതിയ മോഡലുകള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

ഇലക്ട്രിക് വാഹനങ്ങളുടെ നിക്ഷേപത്തിനു പുറമേ, ടിവിഎസ് ഐസി എഞ്ചിനുള്ള വാഹനങ്ങളില്‍ ബാങ്കിംഗ് തുടരും. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

''ഇലക്ട്രിക് വിഭാഗത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാനുള്ള കഴിവും ഉല്‍പന്നങ്ങള്‍ കെട്ടിപ്പടുക്കാനും തങ്ങള്‍ പദ്ധതിയിടുന്നുവെന്നും, അത് അതിവേഗം വളരുമെന്ന് ചങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1,000 കോടി നിക്ഷേപിക്കുന്നതുവഴി, ടിവിഎസിന്റെ ഇവി ബിസിനസില്‍ 500 -ലധികം എഞ്ചിനീയര്‍മാരുടെ ഒരു ടീം പുതിയ ഇവികളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

ടിവിഎസ് നിരയില്‍ നിന്നുള്ള ജനപ്രീയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഐക്യൂബ്. അടുത്ത രണ്ട് മാസത്തിനുള്ളില്‍, അപ്‌ഗ്രേഡ് ചെയ്ത ഒരു മോഡലിനെ അവതരിപ്പിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടിവിഎസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വ്യാപ്തി അതിവേഗ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

വര്‍ധിച്ചുവരുന്ന മത്സരത്തിനനുസരിച്ച്, ചാര്‍ജിന് ഉയര്‍ന്ന ബാറ്ററി ശ്രേണി വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ മോഡലിന് പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ശ്രേണിയാണ് കമ്പനി അവകാശപ്പെടുന്നത്.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്, ഐക്യൂബിന്റെ വില്‍പ്പന ശ്യംഖല കൂടുതല്‍ വിപുലീകരിക്കാന്‍ ടിവിഎസ് പദ്ധതിയിടുന്നു. ടിവിഎസ് ഇവി ഉപയോഗിച്ച് കയറ്റുമതി അവസരങ്ങള്‍ വിലയിരുത്തുകയും അതിവേഗ ചാര്‍ജിംഗിനുള്ള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാക്കുകയും ചെയ്യും.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

തുടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രം വില്‍പ്പനയ്ക്ക് എത്തിയിരുന്ന മോഡലിന്റെ വില്‍പ്പന കമ്പനി പിന്നീട് ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍, ഐക്യൂബിന്റെ വില്‍പ്പന രാജ്യത്തെ 20 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് ബെംഗളൂരുവില്‍ 1.20 ലക്ഷം രൂപയും ഡല്‍ഹിയില്‍ 1.08 ലക്ഷം രൂപയുമാണ് വില. വിലകള്‍ FAME II, ഇവിക്ക് നല്‍കുന്ന സംസ്ഥാന സബ്‌സിഡികള്‍ എന്നിവ ഉള്‍പ്പെടുന്നു. എളുപ്പത്തിലുള്ള തിരിച്ചടവ് ഓപ്ഷനുകളുള്ള ആകര്‍ഷകമായ ഫിനാന്‍സിംഗ് പദ്ധതികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

3 ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുകളുമായി ജോടിയാക്കിയ 4.4kW ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഐക്യൂബിന് കരുത്ത് പകരുന്നത്. ഇത് ഒരൊറ്റ ചാര്‍ജില്‍ (ഇക്കോ മോഡ്) പരമാവധി 75 കിലോമീറ്റര്‍ റൈഡിംഗ് ശ്രേണിയും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയും നല്‍കുന്നു.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

ഐക്യൂബിന് 4.2 സെക്കന്‍ഡിനുള്ളില്‍ ഒരു നിശ്ചലാവസ്ഥയില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 0 മുതല്‍ 75 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്നതാണ് മറ്റൊരു സവിശേഷത. 0 മുതല്‍ 100 ശതമാനം ചാര്‍ജ് അഞ്ച് മണിക്കൂറിലധികം സമയം ആവശ്യമാണ്.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഒരു വലിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്യു-പാര്‍ക്ക് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

iQube ഇലക്ട്രിക് സ്‌കൂട്ടറിനെ നവീകരിക്കാനൊരുങ്ങി TVS; അവതരണം ഉടനെന്ന് സൂചന

ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ ജോടിയാക്കുന്നതിനുള്ള ബ്രാന്‍ഡിന്റെ SmartXonnect കണക്റ്റുചെയ്ത സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുന്നു. പരമാവധി ശ്രേണി ലഭിക്കുന്നതിന് വിശകലനം ചെയ്യാനും മെച്ചപ്പെടുത്താനും ഡ്രൈവിംഗ് സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോക്താവിന് ധാരാളം വിവരങ്ങളാണ് നല്‍കുന്നത്.

Source: TheHindu

Most Read Articles

Malayalam
English summary
Tvs planning to launch updated iqube electric soocter soon in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X