ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് അള്‍ട്രാവയലറ്റ് അതിന്റെ ആദ്യ ഉല്‍പന്നമായ F77 ഇലക്ട്രിക്കിന്റെ അവതരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

പോയ വര്‍ഷം നവംബര്‍ മാസത്തിലാണ് കമ്പനി മോഡലിനെ വെളിപ്പെടുത്തിയത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ മൂലം അരങ്ങേറ്റം വൈകുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അരങ്ങേറ്റം ഇനി വൈകില്ലെന്ന് വ്യക്തമാക്കി അവതരണ തീയതി വെളിപ്പെടുത്തിയിരിക്കുന്നത്. 2022 മാര്‍ച്ചില്‍ F77 ഇലക്ട്രിക് മോട്ടോര്‍സൈക്കില്‍ വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യ പാദം മുതല്‍ F77 നിര്‍മ്മിക്കാന്‍ തുടങ്ങും. F77 -ന്റെ മുന്‍കൂര്‍ ഓര്‍ഡറുകള്‍ ഈ വര്‍ഷാവസാനം ആരംഭിക്കുമെന്ന് അള്‍ട്രാവയലറ്റ് പറയുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

പോയ വര്‍ഷം വെളിപ്പെടുത്തിയ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറികള്‍ 2020 ഒക്ടോബര്‍ മുതല്‍ ആരംഭിക്കാനിരുന്നെങ്കിലും കൊറോണ വൈറസ് മഹാമാരിയും, ലോക്ക്ഡൗണും അള്‍ട്രാവയലറ്റിന്റെ പദ്ധതികള്‍ വൈകിപ്പിച്ചു. 2024-ഓടെ ആഗോള അരങ്ങറ്റത്തിനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലാണ് അള്‍ട്രാവയലറ്റ് പുതിയ നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 70,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നുവെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ബെംഗളൂരുവിലെ ആര്‍ & ഡി സൗകര്യത്തിന് സമീപത്താണ് ഈ സ്ഥലം തിരഞ്ഞെടുത്തു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

പുതിയ പ്ലാന്റിന് ആദ്യ വര്‍ഷത്തില്‍ 15,000 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടാകും, അത് പിന്നീട് 1,20,000 യൂണിറ്റ് വാര്‍ഷിക ഉത്പാദനം വരെ വര്‍ധിപ്പിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിലും അസംബ്ലിയിലും പരിശീലനം നേടുന്ന ഈ മേഖലയിലെ 500 -ലധികം പേര്‍ക്ക് ഈ പുതിയ സൗകര്യം തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ആഭ്യന്തര, ആഗോള വിപണികളില്‍ വാങ്ങുന്നവരില്‍ നിന്ന് 40,000 -ലധികം ബുക്കിംഗ് F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ലഭിച്ചെന്നും ഇത് മികച്ച ഡിമാന്‍ഡാണ് കാണിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

90 ശതമാനത്തിലധികം ഭാഗങ്ങള്‍ പ്രാദേശികമായി ലഭ്യമാക്കിക്കൊണ്ടാണ് തദ്ദേശീയമായി ബൈക്ക് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പെര്‍ഫോമന്‍സ് ഓറിയന്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ഇതിന്റെ പരമാവധി വേഗത 147 കിലോമീറ്ററാണെന്നും, വെറും 7.5 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു സാധാരണ ചാര്‍ജര്‍ വഴി ബാറ്ററി പായ്ക്ക് 5 മണിക്കൂറിനുള്ളിലും, അതിവേഗ ചാര്‍ജര്‍ വഴി 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, 90 മിനിറ്റിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനും കഴിയും.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ലൈറ്റനിംഗ്, ഷാഡോ, ലേസര്‍ എന്നീ മൂന്ന് വകഭേദങ്ങളില്‍ F77 ലഭ്യമാകും. എയര്‍ കൂള്‍ഡ്, ബ്രഷ്‌ലെസ് ഡിഎം മോട്ടോര്‍ 33.5 bhp കരുത്തും 450 Nm ടോര്‍ക്കും നല്‍കും. ഇക്കോ, സ്‌പോര്‍ട്ട്, ഇന്‍സെയ്ന്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായിട്ടാകും മോട്ടോര്‍സൈക്കിള്‍ വരിക.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന് ഏകദേശം 3 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. എയര്‍ അപ്ഗ്രേഡുകള്‍, റിജനറേറ്റീവ് ബ്രേക്കിംഗ്, ബൈക്ക് ട്രാക്കിംഗ് എന്നിവയ്ക്കൊപ്പം റൈഡ് ഡയഗ്‌നോസ്റ്റിക്‌സ് പോലുള്ള സവിശേഷതകള്‍ F77 ലഭിക്കും.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു മുഴുവന്‍ ടിഎഫ്ടി സ്‌ക്രീനും ഇത് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് F77 ഒരു സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ഒരു ഇന്‍വേര്‍ട്ടഡ് കാട്രിഡ്ജ് ടൈപ്പ് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് പ്രീ ലോഡ് അഡ്ജസ്റ്റബിള്‍ ഷോക്കും ലഭിക്കും.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നതിന് മുന്നില്‍ 420 പിസ്റ്റണ്‍ കാലിപ്പറുള്ള 320 mm ഡിസ്‌കും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പര്‍ ഉപയോഗിച്ച് 230 mm ഡിസ്‌ക് എന്നിവയുമാണ് ലഭിക്കുക.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. 3 ലക്ഷം രൂപ വിലയില്‍, അള്‍ട്രാവയലറ്റ് F77, എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ടിവിഎസ് അപ്പാച്ചെ RR310, കെടിഎം RC390 എന്നിവയുമായിട്ടാകും മത്സരിക്കുക.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് Ultraviolette F77 എത്തുന്നു; അവതരണ തീയതി വെളിപ്പെടുത്തി

ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഉദ്ദേശ്യങ്ങള്‍ കണക്കിലെടുത്ത്, ഇതിന് സ്റ്റീല്‍-ബ്രെയ്ഡ് ബ്രേക്ക് ലൈനുകളും 110/70 R17 ഫ്രണ്ട്, 150/60 R17 റിയര്‍ ടയറുകളും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സാധാരണ ഈ കോണ്‍ഫിഗറേഷന്‍ ഈ വിഭാഗത്തിലെ മറ്റ് ചില സ്‌പോര്‍ട്ടി ICE ബൈക്കുകളിലാണ് കാണാന്‍ സാധിക്കുന്നത്.

Most Read Articles

Malayalam
English summary
Ultraviolette f77 electric motorcycle launch date revealed find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X