ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോ ഇതാ

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പായ അള്‍ട്രാവയലറ്റ് തങ്ങളുടെ ആദ്യ ഉല്‍പന്നമായ F77 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് അള്‍ട്രാവയലറ്റ്.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

സമീപകാലത്ത് മറ്റ് പല ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പുകളെയും പോലെ അള്‍ട്രാവയലറ്റ്, അതിന്റെ ആദ്യ ഉല്‍പ്പന്നം പുറത്തിറക്കുന്നതിന് മുമ്പ് തന്നെ എല്ലാ കോണുകളില്‍ നിന്നും ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ശ്രമത്തിലാണെന്ന് വേണം പറയാന്‍. ആദ്യ ഉല്‍പന്നത്തെക്കുറിച്ച് പറയുമ്പോള്‍, കമ്പനി 2019 ഒക്ടോബറില്‍ F77 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രോട്ടോടൈപ്പ് രൂപത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

അടുത്തിടെ മോഡലിന്റെ അരങ്ങേറ്റം സംബന്ധിച്ച് ഏതാനും വിവരങ്ങളും കമ്പനി പങ്കുവെച്ചിരുന്നു. 2022 മാര്‍ച്ചില്‍ F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിലാണ് മോഡലിന്റെ അരങ്ങേറ്റം വൈകിയതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ F77-ന്റെ മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നും കമ്പനി വെളിപ്പെടുത്തി.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

ഇപ്പോഴിതാ അതിന്റെ പ്രൊഡക്ഷനുകള്‍ക്ക് മുന്നോടിയായി, ബ്രാന്‍ഡ് യുട്യൂബില്‍ ഒരു പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. അത് വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളില്‍ നടക്കുന്ന നൂതന പരിശോധനകള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

പരമ്പരാഗത പ്രീ-ലോഞ്ച് ടെസ്റ്റ് ട്രയലുകളില്‍ നിന്ന് വ്യത്യസ്തമായി, അള്‍ട്രാവയലറ്റ് നടത്തിയ പരീക്ഷയില്‍ വിവിധ തരത്തിലുള്ള ഡാറ്റ ലഭിക്കുന്നതിന് നിരവധി ഇലക്ട്രോണിക് സെന്‍സറുകളുടെ ഉപയോഗം ഉള്‍പ്പെടുന്നു.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

പരിശോധനകളില്‍ F77 ന്റെ ഹാന്‍ഡിലിംഗ്, സ്‌റ്റെബിലിറ്റി, ആക്‌സിലറേഷന്‍, ബ്രേക്കിംഗ് എന്നിവയുടെ വിലയിരുത്തല്‍ ഉള്‍പ്പെടുന്നു. വീഡിയോയില്‍ വിശദീകരിച്ചതുപോലെ, വാഹന പരിശോധനയ്ക്ക് രണ്ട് ഭാഗങ്ങളുണ്ടെന്ന് (ക്വാന്റിറ്റീവ് & ക്വാളറ്റേറ്റിവ്) കാണാന്‍ സാധിക്കും. F77 ന്റെ വിവിധ പാരാമീറ്ററുകള്‍ പിടിച്ചെടുക്കാനും നിരീക്ഷിക്കാനും വ്യത്യസ്ത സെന്‍സറുകള്‍ ഉപയോഗിച്ചിരിക്കുന്നതും കാണാന്‍ സാധിക്കും.

ക്വാന്റിറ്റീവ് മൂല്യനിര്‍ണ്ണയത്തില്‍ നിന്ന് ആരംഭിച്ചാല്‍, സസ്‌പെന്‍ഷന്‍ ട്രാവലും പെരുമാറ്റവും നിര്‍ണ്ണയിക്കാന്‍ LVDT (ലീനിയര്‍ വേരിയബിള്‍ ഡിഫറന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മര്‍) ഫ്രണ്ട് ഫോര്‍ക്കുകളിലും റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളിലും സ്ഥാപിച്ചിരിക്കുന്നു.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

കൂടാതെ, റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശക്തി അളക്കാന്‍ മോട്ടോര്‍സൈക്കിളിന്റെ വീല്‍, സ്വിംഗാം, ഹാന്‍ഡില്‍ബാര്‍ എന്നിങ്ങനെ ഒന്നിലധികം പോയിന്റുകളില്‍ ആക്‌സിലറോമീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

ഷാസിയിലെ ഒന്നിലധികം പോയിന്റുകളില്‍ ഘടിപ്പിച്ചിരിക്കുന്ന നിര്‍ണായക ഘടകങ്ങളില്‍ ചെറിയ രൂപഭേദം നിര്‍ണ്ണയിക്കാന്‍ സ്ട്രെയിന്‍ ഗേജുകള്‍ ഉപയോഗിക്കുന്നു. ഇവ കൂടാതെ, വിവിധ സാഹചര്യങ്ങളില്‍ മോട്ടോര്‍സൈക്കിളിന്റെ ഒരു താപ മാപ്പ് പകര്‍ത്താന്‍ നിരവധി താപനില സെന്‍സറുകളും ഉപയോഗിച്ചിരിക്കുന്നത് കാണാം.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

ക്വാളറ്റേറ്റിവ് വിലയിരുത്തലുകളിലേക്ക് വരുമ്പോള്‍, വാഹനത്തിന്റെ ഓണ്‍-റോഡ് പ്രകടനത്തിന്റെ വിവിധ പാരാമീറ്ററുകള്‍ വിലയിരുത്തുന്നതിനായി മിക്കവാറും എല്ലാ ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളും നടത്തുന്ന സ്ലാലോം, ബ്രേക്കിംഗ്, ആക്‌സിലറേഷന്‍, ഇളക്കം തുടങ്ങിയ ഒന്നിലധികം ടെസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

റൈഡറില്‍ നിന്നുള്ള ഫീഡ്ബാക്ക്, ടയറുകള്‍ ലോക്ക് അപ്പ്, ബ്രേക്ക് ചെയ്യുമ്പോള്‍ ബൈക്ക് എത്രമാത്രം നില്‍ക്കുന്നു തുടങ്ങിയവയാണ് വിലയിരുത്തിയ മറ്റ് ആട്രിബ്യൂട്ടുകള്‍. വരാനിരിക്കുന്ന F77 ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലെ ഏറ്റവും വേഗതയേറിയ മോട്ടോര്‍സൈക്കിളാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

നേരത്തെ വെളിപ്പെടുത്തിയ മാതൃകയുടെ അടിസ്ഥാനത്തില്‍, ബൈക്കിന് 2.9 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 140 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

അള്‍ട്രാവയലറ്റ് F77-ന്റെ മറ്റൊരു വകഭേദത്തെ വലിയ ശ്രേണിയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉള്‍പ്പെട്ട ബാറ്ററി പായ്ക്ക് ഒരൊറ്റ ശ്രേണിയില്‍ 150 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

രാജ്യത്തെ ആദ്യത്തെ പെര്‍ഫോമന്‍സ് ഓറിയന്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതിയും ഇതിന് തന്നെയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മോട്ടോര്‍സൈക്കിളിന്റെ 90 ശതമാനത്തിലധികം ഭാഗങ്ങളും പ്രാദേശികമായി തന്നെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

ഇലക്ട്രിക് വിഭാഗത്തിലെ നിരവധി നൂതന സവിശേഷതകളുമായി എത്തുന്ന മോട്ടോര്‍സൈക്കിളില്‍, എയര്‍ അപ്‌ഗ്രേഡുകള്‍, റിജനറേറ്റീവ് ബ്രേക്കിംഗ്, ബൈക്ക് ട്രാക്കിംഗ് എന്നിവയ്‌ക്കൊപ്പം റൈഡ് ഡയഗ്നോസ്റ്റിക്സ് പോലുള്ള സവിശേഷതകളും കമ്പനി ഉള്‍പ്പെടുത്തും.

ഇലക്ട്രിക് ആണെങ്കിലും ചില്ലറക്കാരനല്ല; F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വീഡിയോയുമായി Ultraviolette

ഇക്കോ, സ്പോര്‍ട്ട്, ഇന്‍സെയ്ന്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും മോഡലില്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവതരിപ്പിച്ച് കഴിഞ്ഞാല്‍ ഇതിന് ഏകദേശം 3 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Ultraviolette shared new performance testing videos of f77 electric motorcycle
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X