75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

വിപണിയില്‍ എത്തിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ വെസ്പ. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വാര്‍ഷിക പതിപ്പായി ഒരു മോഡലിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്നു.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

വിവിധ അന്താരാഷ്ട്ര വിപണികളില്‍ ഈ മോഡലിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ മോഡലിനെ ഇന്ത്യന്‍ വിപണിയിലും എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

ഓഗസ്റ്റ് 19-ന് ഈ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം മോഡല്‍ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

വെസ്പ 75 -ാമത് കൂടാതെ, തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ വെസ്പ പ്രൈമവേറ 150 പോലുള്ള മറ്റ് എക്‌സ്‌ക്ലൂസീവ് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി അടുത്തിടെ പുതിയ 2021 വെസ്പ പ്രൈമവേര 75 -ാം വാര്‍ഷിക പതിപ്പും 2021 വെസ്പ GTS 75-ാം വാര്‍ഷിക പതിപ്പും മലേഷ്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായി പുറത്ത്, സ്‌കൂട്ടര്‍ നിര്‍മ്മാതാവിന്റെ 75 -ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ബോഡി പാനലുകളില്‍ '75' എന്ന സംഖ്യ വെസ്പ 75 -ല്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

സ്‌കൂട്ടറിന്റെ മലേഷ്യന്‍-സ്‌പെക്ക് യൂണിറ്റില്‍ കാണുന്നതുപോലെ ടെയില്‍ ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു വലിയ വൃത്താകൃതിയിലുള്ള തുകല്‍ ബാഗും ഈ മോഡലിന് കമ്പനി നല്‍കിയേക്കും.

ഈ ബാഗ് വെല്‍വെറ്റ്-സോഫ്റ്റ് ന്യൂബക്ക് ലെതറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് സാഡിലിന്റെ അതേ പെയിന്റ് തീം അവതരിപ്പിക്കുന്നു. ബാഗ് ഒരു ഷോള്‍ഡര്‍ സ്ട്രാപ്പും ലഗേജ് റാക്കിലെ ക്ലിപ്പുകളും സ്‌പോര്‍ട്‌സ് ചെയ്യുന്നു.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

യഥാര്‍ത്ഥ മോഡലിന്റെ കളര്‍ തീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക 'ജിയാലോ 75-ാമത്' കളര്‍ സ്‌കീം സ്‌കൂട്ടറില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഡ്ജ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് മഡ്ഗാര്‍ഡ്, മഫ്‌ലര്‍, റിയര്‍ എന്നിവയില്‍ ക്രോം ഇന്‍സേര്‍ട്ടുകളും പ്രതീക്ഷിക്കാം.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

വെസ്പ GTS, പ്രൈമവേര എന്നിവയിലാണ് വാര്‍ഷിക പതിപ്പ് ഒരിങ്ങുന്നത്. ഇരുമോഡലും 125 സിസി, 300 സിസി വേരിയന്റുകളിലും വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലേക്കുള്ള മോഡലില്‍ ഏത് പതിപ്പാകും ലഭ്യമാകുകയെന്ന് നിലവില്‍ സൂചനകളൊന്നും ലഭ്യമായിട്ടില്ല.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

അതേസമയം മോഡലിന്റെ മറ്റ് വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. ആഗോള വിപണിയില്‍ അവതരിപ്പിച്ചതിന് സമാനമായിരിക്കും ഇന്ത്യന്‍ വിപണിയിലും എത്തിക്കുക. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളായതുകൊണ്ട് തന്നെ മോഡലിന്റെ പരിമിത യൂണിറ്റുകള്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തിക്കുക.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

വൈകാതെ തന്നെ മോഡലിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചേക്കും. വിലനിര്‍ണ്ണയം നടക്കുമ്പോള്‍, 75 -ാം പതിപ്പ് അടിസ്ഥാനമാക്കിയുള്ള സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ വില പ്രീമിയം ആയിരിക്കുമെന്ന് വേണം കരുതാന്‍.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

കഴിഞ്ഞ 75 വര്‍ഷത്തിനിടെ 19 ദശലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ വെസ്പയ്ക്ക് കഴിഞ്ഞു. പോണ്ടെഡെറ പ്ലാന്റിലെ ഉല്‍പാദന ലൈനുകളില്‍ നിന്ന് പുറത്തിറങ്ങിയ 19 -ാം മില്യണ്‍ സ്‌കൂട്ടര്‍ ഒരു GTS 300 മോഡലായിരുന്നു.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

അതേസമയം രാജ്യത്ത് ഇലക്ട്രിക് മോഡലിനെ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. പ്രത്യേകിച്ച് രാജ്യത്ത് ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന അവസരത്തില്‍. ഇലക്ട്രിക് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വെസ്പ നേരത്തെ തന്നെ സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

എലെട്രിക്കയെ അടിസ്ഥാനമാക്കിയായിരിക്കും സ്‌കൂട്ടര്‍ നിര്‍മിക്കുകയെന്നും കമ്പനി വ്യക്തമാക്കിട്ടുണ്ട്. യൂറോപ്പ്യന്‍ വിപണികളില്‍ ഈ മോഡല്‍ ലഭ്യമാണ്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ശ്രേണിയും ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

സവിശേഷതകളുടെ നീണ്ട നിര തന്നെ സ്‌കൂട്ടറില്‍ ഉണ്ടായിരിക്കുമെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2020 ഓട്ടോ എക്സ്പോയില്‍ എലെട്രിക്ക ഇലക്ട്രിക് മോഡലിനെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

ഉടന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രാദേശിക ഘടകങ്ങളുടെ അഭാവവും കൊവിഡ്-19 വ്യാപനവും അവതരണം വൈകിപ്പിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

4 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാകും സ്‌കൂട്ടറിന്റെ കരുത്ത്. പവര്‍, ഇക്കോ എന്നീ രണ്ടു റൈഡിംഗ് മോഡുകള്‍ സ്‌കൂട്ടറിലുണ്ട്. നാലു മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍.

75-ന്റെ നിറവില്‍ വെസ്പ; വാര്‍ഷിക പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കും

അതോടൊപ്പം തന്നെ ചെലവ് കുറയ്ക്കുന്നതിനായി ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണത്തിനും കമ്പനി തയ്യാറായേക്കുമെന്നാണ് സൂചന. ബാറ്ററി പോലുള്ളവയുടെ വില ഇതുവഴി പിടിച്ച് നിര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Vespa planning to introduce 75th edition in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X