ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

ഉത്സവ സീസണ്‍ എത്തിയതോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ സ്‌കൂട്ടര്‍ മോഡലുകളിലും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കളായ യമഹ.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

ജനപ്രീയ മോഡലുകളായ ഫാസിനോ 125 Fi ഹൈബ്രിഡ്, റേ ZR 125 Fi ഹൈബ്രിഡ്, റേ ZR സ്ട്രീറ്റ് റാലി 125 Fi, ഫാസിനോ 125 Fi എന്നിവയില്‍ നിലവില്‍ ഓഫറുകള്‍ സാധുവാണ്.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

2021 സെപ്റ്റംബര്‍ 30 വരെ പ്രത്യേക ഓഫറുകളും ഫിനാന്‍സ് പദ്ധതികളും ഇന്ത്യയിലുടനീളം സാധുവായിരിക്കുമെന്നും കമ്പനി അറിയിച്ചു. യമഹ അടുത്തിടെയാണ് ഫാസിനോ 125 Fi, റേ ZR 125 Fi എന്നിവയുടെ ഹൈബ്രിഡ് പതിപ്പുകള്‍ പുറത്തിറക്കിയത്.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

അതേസമയം വിവിധ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലും ഓഫറുകള്‍ വ്യത്യസ്തമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫാസിനോ 125 Fi (നോണ്‍-ഹൈബ്രിഡ്), റേ ZR Fi (നോണ്‍-ഹൈബ്രിഡ്) പതിപ്പുകള്‍ക്ക്, കമ്പനി 3,876 രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും അല്ലെങ്കില്‍ 999 ഡൗണ്‍പെയ്മെന്റും പ്രഖ്യാപിച്ചു (തമിഴ്‌നാട് ഒഴികെ) കൂടാതെ 1,00,000 രൂപയുടെ ബമ്പര്‍ സമ്മാനവും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

അതേസമയം തമിഴ്‌നാടിനായി, യമഹ 3,876 രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, അല്ലെങ്കില്‍ 999 രൂപ വരെ കുറഞ്ഞ പേയ്മെന്റും 2,999 രൂപയുടെ ഉറപ്പുള്ള സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

2021 ജൂലൈ മാസത്തില്‍ അവതരിപ്പിച്ച യമഹ ഫാസിനോ 125 Fi ഹൈബ്രിഡ്, 5,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. അല്ലെങ്കില്‍ 999 രൂപയുടെ ഡൗണ്‍ പേയ്‌മെന്റ് അല്ലെങ്കില്‍ 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫര്‍, 2,999 രൂപ ഉറപ്പുള്ള സമ്മാനവും (തമിഴ്‌നാട് ഒഴികെ) 1,00,000 രൂപയുടെ ബമ്പര്‍ സമ്മാനവും കമ്പനി പ്രഖ്യാപിച്ചു.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

തമിഴ്‌നാടിനായി, യമഹ 5,000 രൂപ ക്യാഷ് ബാക്ക് അല്ലെങ്കില്‍ 999 രൂപ ഡൗണ്‍ പേയ്‌മെന്റ് അല്ലെങ്കില്‍ 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും, 2,999 രൂപ ഉറപ്പുള്ള സമ്മാനവും വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, അടുത്തിടെയാണ് ഹൈബ്രിഡ് എഞ്ചിന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നിവയുടെ സവിശേഷതകളുമായി പുതിയ ഫാസിനോ 125, റേ ZR 125 മോഡലുകളെ കമ്പനി അവതരിപ്പിക്കുന്നത്.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

ഇതില്‍ ഫാസിനോ 125 പതിപ്പിന് 70,000 രൂപയോളം എക്‌സ്‌ഷോറൂം വില വരുമ്പോള്‍, റേ ZR 125 പതിപ്പിന് 76,830 രൂപയാണ് എക്‌സ്‌ഷോറൂം വില. 2015 മെയ് മാസത്തിലാണ് യമഹ ആദ്യമായി ഫാസിനോ അവതരിപ്പിക്കുന്നത്.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

അന്ന്, 113 സിസി എഞ്ചിനാണ് മോഡലിന് ലഭിച്ചിരുന്നത്. ഈ യൂണിറ്റ് 7 bhp കരുത്തും 8.1 Nm torque ഉം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അടുത്ത തലമുറ ബിഎസ് VI മോഡല്‍ പുറത്തിറക്കിയതോടെ 125 സിസി വിഭാഗത്തില്‍ യമഹ അരങ്ങേറ്റം കുറിച്ചു.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

അതിനെല്ലാം പിന്നാലെ ഇപ്പോള്‍ മോഡലിന്റെ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്. മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ജനറേറ്റര്‍ (SMG) സവിശേഷതയുണ്ട്, ആവശ്യമുള്ളപ്പോഴെല്ലാം എഞ്ചിന് പവര്‍ അസിസ്റ്റ് നല്‍കുന്നതില്‍ സുപ്രധാന പങ്കാണ് ഇത് വഹിക്കുന്നത്.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

SMG കൂട്ടിച്ചേര്‍ത്തതിനു പുറമേ, മൊത്തത്തിലുള്ള എഞ്ചിന്‍ അതേപടി നിലനില്‍ക്കുന്നു. നിലവിലെ യമഹ ഫാസിനോയുടെ 125 സിസി ഫ്യുവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ നിലനിര്‍ത്തിയിരിക്കുന്നത് കാണാം. ഈ യൂണിറ്റ് 8.2 bhp കരുത്തും 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതേ എഞ്ചിനും, മാറ്റമില്ലാത്ത് പ്ലാറ്റ്‌ഫോമും തന്നെയാണ് റേ ZR 125 Fi പതിപ്പിനും ലഭിക്കുക.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

എഞ്ചിന്‍ നവീകരണത്തിന് പുറമേ രണ്ട് മോഡലുകള്‍ക്കും ലഭിക്കുന്ന മറ്റൊരു പ്രധാന സവിശേഷതയാണ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി. ഇതോടെ യമഹ ഫാസിനോയും, റെ ZR ഉം അതിന്റെ ക്ലാസിലെ ഏറ്റവും സാങ്കേതികമായി മുന്നേറിയ സ്‌കൂട്ടറായി മാറും.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

ഒരു ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് സ്‌കൂട്ടര്‍, റെക്കോര്‍ഡ് റൈഡിംഗ്, പാര്‍ക്കിംഗ് ഹിസ്റ്ററി എന്നിവ കണ്ടെത്താനാകും. യാത്ര എത്രത്തോളം കാര്യക്ഷമമായിരുന്നുവെന്നും അത് എങ്ങനെ കൂടുതല്‍ കാര്യക്ഷമമാകുമെന്നും ആപ്പ് വഴി ഉപയോക്താവിന് മനസ്സിലാക്കാനും സാധിക്കും.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

യമഹ ഫാസിനോ ഹൈബ്രിഡ് മൊത്തം നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഡ്രം ബ്രേക്ക് വേരിയന്റില്‍ യെല്ലോ കോക്ടെയ്ല്‍, വിവിഡ് റെഡ് സ്‌പെഷ്യല്‍, മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍, കൂള്‍ ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷനുകള്‍ ലഭിക്കുമ്പോള്‍, ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ വിവിഡ് റെഡ് സ്‌പെഷ്യല്‍, മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍, കൂള്‍ ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷനും ലഭിക്കും.

ഉത്സവ സീസണ്‍ ആഘോഷമാക്കാം; സ്‌കൂട്ടര്‍ ശ്രേണിയില്‍ കൈ നിറയെ ഓഫറുമായി Yamaha

റേ ZR പതിപ്പിന് റേസിംഗ് ബ്ലൂ, റെഡ്ഡിഷ് യെല്ലോ കോക്ക്‌ടെയില്‍, മാറ്റ് റെഡ് മെറ്റാലിക്, സിയാന്‍ ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിവ ലഭിക്കുമ്പോള്‍, സ്ട്രീറ്റ് റാലി പതിപ്പില്‍ മാറ്റ് ഗ്രീന്‍, മാറ്റ് ഓറഞ്ച് കളര്‍ ഓപ്ഷനുകളാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha announced festive offers all scooter models find here offers and benefits
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X