FZ സീരീസിനെ കൂടുതല്‍ ജനപ്രീയമാക്കാന്‍ യമഹ; FZ-X അരങ്ങേറ്റം നാളെ
FZ-സീരീസിനെ അടിസ്ഥാനമാക്കി പുതിയൊരു മോഡലിനെ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് നിര്‍മാതാക്കളായ യമഹ. FZ-X എന്ന് പേരില്‍ അറിയപ്പെടുന്ന മോഡല്‍ ജൂണ്‍ 18-ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

പുതിയ മോട്ടോര്‍സൈക്കിളിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. അവതരണത്തിന് പിന്നാലെ ഡെലിവറിയും കമ്പനി അരംഭിച്ചേക്കും.

ഏകദേശം 1,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍ ഈ തുക തിരികെ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തുവരുന്ന സൂചന അനുസരിച്ച് രാജ്യത്ത് വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാവുന്ന റെട്രോ ബൈക്കായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മോഡല്‍ അഗോളതലത്തില്‍ കമ്പനി വില്‍ക്കുന്ന SXR സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മോഡലായിരിക്കുമെന്നും പറഞ്ഞുവെയ്ക്കുന്നു.

എല്ലാത്തിനുമുപരി, എഞ്ചിന്‍, ഫ്രെയിം, ഇന്റഗ്രല്‍ ഘടകങ്ങള്‍ രണ്ട് ബൈക്കുകള്‍ക്കിടയില്‍ സമാനമായി തുടരുന്നു. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാകും പുതിയ പതിപ്പിനും കരുത്ത് നല്‍കുക.

ഈ യൂണിറ്റ് 12.37 bhp കരുത്തും 13.6 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് 150-160 സിസി ശ്രേണിയിലെ ഏറ്റവും ശക്തിയേറിയ മോട്ടോര്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. SXR 155-ല്‍ കണ്ടിരിക്കുന്ന രൂപകല്‍പ്പനയാണ് FZ-X -ലും കമ്പനി തുടര്‍ന്നുപോകുന്നത്.

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, മെറ്റല്‍ ഹെഡ്‌ലൈറ്റ് മൗണ്ടിംഗ് ബ്രാക്കറ്റുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, ഫ്‌ലാറ്റ്, സ്റ്റബ്ബി സീറ്റ് എന്നിവയെല്ലാം XSR155-ല്‍ ഇതിനകം കണ്ട ഘടകങ്ങളാണ്.

രണ്ട് വേരിയന്റുകളിലാകും മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുക. വില സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ മാത്രമാകും ഉണ്ടാകുക. എങ്കിലും 1.05 ലക്ഷം രൂപ വരെയെങ്കിലും ബൈക്കിനായി മുടക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

വിപണിയില്‍ സുസുക്കി ജിക്‌സര്‍, ബജാജ് പള്‍സര്‍ NS160, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നീ മോഡലുകള്‍ക്കെതിരെയാകും FZ-X വിപണിയില്‍ മത്സരിക്കുക. അളവുകളുടെ കാര്യം പരിശോധിച്ചാല്‍ മോട്ടോര്‍സൈക്കിളിന് 2,020 മില്ലീമീറ്റര്‍ നീളവും 785 മില്ലീമീറ്റര്‍ വീതിയും 1,115 മില്ലീമീറ്റര്‍ ഉയരവുമാകും ലഭിക്കുക.
Source: Zigwheels


Click it and Unblock the Notifications








