മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

സ്ഥാപിതമായിട്ട് ഇന്നേക്ക് 66 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാതാക്കളായ യമഹ മോട്ടോര്‍ കമ്പനി. 1955 ലായിരുന്നു യമഹ ജപ്പാനില്‍ ഇന്മമെടുത്തത്.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്നതിന് പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍. മാരകമായ കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് പ്രത്യേക ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചു.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

'ഗ്രാറ്റിറ്റിയൂഡ് ബോണസ്' എന്ന് വിളിക്കുന്ന ഈ പദ്ധതി പ്രകാരം, ശുചിത്വ തൊഴിലാളികള്‍, മെഡിക്കല്‍ സ്റ്റാഫ്, പൊലീസ്, സായുധ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ എല്ലാ മുന്‍നിര യോദ്ധാക്കള്‍ക്കും യമഹ ഫാസിനോ 125 അല്ലെങ്കില്‍ റേ ZR 125 വാങ്ങുമ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

പകര്‍ച്ചവ്യാധിയുടെ ഈ ദുഷ്‌കരമായ കാലയളവില്‍ കുറച്ച് ആശ്വാസം നല്‍കുന്നതില്‍ സംഭാവന നല്‍കിയ ആളുകളോട് നന്ദി പ്രകടിപ്പിക്കുന്നതിനായി ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാവ് ചില ഓണ്‍ലൈന്‍, ഡിജിറ്റല്‍ സംരംഭങ്ങളും ആരംഭിച്ചു.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പുനെ എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ 'ഗ്രാറ്റിറ്റിയൂഡ് ബോണസ്' പദ്ധതി ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഓഫറിന്റെ സാധുത 2021 ജൂലൈ 1 മുതല്‍ ജൂലൈ 7 വരെയാണെന്നും കമ്പനി അറിയിച്ചു.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി, പ്രവര്‍ത്തനത്തിലുള്ളവര്‍ക്ക് ആദരവ് അര്‍പ്പിക്കുക മാത്രമല്ല, ആഗോളതലത്തില്‍ എല്ലാവരേയും വെല്ലുവിളിക്കുന്ന കൊവിഡ്-19 രംഗം തുടരുന്നതിനാല്‍ അവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന് നന്ദി അറിയിക്കുന്നതിനുമായി വിവിധ ഓണ്‍ലൈന്‍, ഡിജിറ്റല്‍ സംരംഭങ്ങളും യമഹ സംഘടിപ്പിച്ചിട്ടുണ്ട്.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

ഈ പ്രവര്‍ത്തനത്തിലൂടെ, യമഹയുടെ പിന്നിലെ പ്രേരകശക്തി കൂടിയായ ''ചലഞ്ചിംഗ് സ്പിരിറ്റ്'' എന്ന ബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട എല്ലാവരുടെയും മാനസികാവസ്ഥ ശക്തിപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

അതേസമയം യമഹ റേ ZR 125, ഫാസിനോ 125 എന്നീ രണ്ട് സ്‌കൂട്ടറുകള്‍ക്കും ഒരേ 125 സിസി എഞ്ചിനൊപ്പം പുതിയ ഹൈബ്രിഡ് പവര്‍ അസിസ്റ്റും അടുത്തിടെ ലഭ്യമാക്കിയിരുന്നു. മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ജനറേറ്റര്‍ (SMG) സവിശേഷതയുണ്ട്, അത് ആവശ്യമുള്ളപ്പോഴെല്ലാം എഞ്ചിന് പവര്‍ സഹായം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

മുന്‍നിര പോരാളികള്‍ക്ക് ആദരം; തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുമായി യമഹ

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, അപ്ഡേറ്റുചെയ്ത ഗ്രാഫിക്‌സ് എന്നിവയും യമഹ ഇരുമോഡലുകള്‍ക്കും നല്‍കി. എന്നിരുന്നാലും, ഈ നവീകരിച്ച പതിപ്പുകളുടെ വില ഇതുവരെ ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced Cashback Offer For Frontline Workers In Selected Models. Read in Malayalam.
Story first published: Thursday, July 1, 2021, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X