അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

ലോകമെമ്പാടുമുള്ള നിരവധി വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിൽ വ്യത്യസ്ത ഉൽപ്പന്നങ്ങളിൽ പ്രവർത്തിക്കുന്നു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

പലരും ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അല്ലെങ്കിൽ സ്കൂട്ടറുകൾ അവതരിപ്പിക്കുമ്പോൾ, ചില വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് സൈക്കിളുകളിലും പ്രവർത്തിക്കുന്നു. ഇലക്ട്രിക് സൈക്കിൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ OEM ആയി മാറിയിരിക്കുകയാണ് യമഹ.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

മൗണ്ടൻ ബൈക്കിംഗിനായി യമഹ ഇലക്ട്രിക് സൈക്കിൾ അഡ്രിനാലിൻ ജങ്കികൾക്കായി നിർമ്മിച്ചതാണെന്ന് ജാപ്പനീസ് ഇരുചക്ര വാഹന ഭീമൻ അവകാശപ്പെടുന്നു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

മോട്ടോർ ബൈക്കുകളും ഇ-ബൈക്കുകളും നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ച് പുതിയ മൗണ്ടൻ ഫ്ലാഗ്ഷിപ്പ് ഇ-ബൈക്ക് സൃഷ്ടിക്കാൻ യമഹ തീരുമാനിച്ചു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

ഉപയോഗക്ഷമതയെ കേന്ദ്രീകരിച്ച മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഈ മോഡൽ കൂടുതൽ ആവേശകരമായ അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തങ്ങളുടെ മുൻനിര മോഡലിന് റിയർ, ഫ്രണ്ട് സസ്പെൻഷനുകളുണ്ട്, ബൈക്ക് ഓടിക്കുമ്പോൾ കൂടുതൽ സ്പോർട്ടി ഇത് അനുഭവം നൽകുന്നു എന്ന് ലിമിറ്റഡ് യമഹ മോട്ടോർ കമ്പനി കസുഹിരോ മുറാറ്റ പറഞ്ഞു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

പുതിയ മൗണ്ടൻ ഇ-ബൈക്ക് മോഡലുകൾ പ്രദർശിപ്പിക്കുന്നതിനും അതിഥികൾക്ക് ഈ ബൈക്കുകൾ പരീക്ഷിക്കുന്നതിനും ഓഫ് റോഡ് അഡ്വഞ്ചർ അനുഭവിക്കുന്നതിനും ഒരു ഔട്ട്‌ഡോർ ഇവന്റ് നടത്തിയതായി കസുഹിരോ മുറാറ്റ കൂട്ടിച്ചേർത്തു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

ഈ ബൈക്കുകളുടെ ഏറ്റവും വലിയ പ്രയോജനം, മുമ്പ് മൗണ്ടൻ ബൈക്കിംഗ് നടത്താത്തവർക്ക് പോലും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റിന്റെ സഹായത്തോടെ രസകരമായ അനുഭവം നേടാനാകും എന്നതാണ് എന്ന് കസുഹിരോ വ്യക്തമാക്കി.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

ഈ മോഡൽ ഹൈ സ്‌പെക്ക് മൗണ്ടൻ ബൈക്കിന്റെയും ഇ-ബൈക്കിന്റെയും സവിശേഷതകൾ സംയോജിപ്പിക്കുന്നു. ഈ ഇ-ബൈക്കുകളിൽ തങ്ങൾ ആദ്യമായാണ് ഫ്രണ്ട് സസ്‌പെൻഷനും ബാക്ക് സസ്‌പെൻഷനും ഉപയോഗിച്ചത്.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

പഴയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കുഷ്യൻ ദൈർഘ്യമേറിയ സ്ട്രോക്ക് നൽകുന്നു. ഈ കാരണത്താൽപരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും ഇവ സ്റ്റേബിൾ റൈഡ് നൽകുന്നു എന്ന് യമഹ മോട്ടോർ കമ്പനി ലിമിറ്റഡ് വക്താവായ യാസുവോ ഒകാഡ പറഞ്ഞു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

മൗണ്ടൻ ബൈക്ക് ഇനം ക്രോസ്-കൺട്രി ഒളിമ്പിക്സിൽ ചേർത്തതുമുതൽ മൗണ്ടൻ ബൈക്കിംഗിനോടുള്ള താൽപര്യം വർധിച്ചുവരികയാണ്. അതിനുശേഷം സൈക്കിൾ സവാരിക്ക് കൂടുതൽ പ്രചാരമേറുന്നതായും യാസുവോ ഒകാഡ കൂട്ടിച്ചേർത്തു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

ഈ പുതിയ മോഡലിന് മുമ്പ് തങ്ങൾ 1993 -ൽ സൈക്കിൾ നിർമ്മിക്കാൻ തുടങ്ങി, തങ്ങളുടെ ടാർഗെറ്റ് മാർക്കറ്റ് പ്രധാനമായും പ്രായമായ ആളുകളായിരുന്നു. ഇതിനുശേഷം, വീട്ടമ്മമാർ ഉൾപ്പെടെയുള്ള ചെറുപ്പക്കാരിലേക്ക് വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചു.

അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ

ഇപ്പോൾ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് ടാർഗെറ്റ് മാർക്കറ്റിനെ കൂടുതൽ വിശാലമാക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി ഇ-ബൈക്കുകളുടെ പിന്നിലെ തന്ത്രത്തെക്കുറിച്ച് വിശദീകരിച്ച കസുഹിരോ മുറത പറഞ്ഞു. ബൈക്കുകളുടെ വിപണി വിശാലമാക്കുന്നതിലൂടെ ഡിമാൻഡും വർധിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced New Mountain E-Bike For Adventure Enthusiasts. Read in Malayalam.
Story first published: Saturday, April 17, 2021, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X