താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

R15S V3 എന്ന പേരില്‍ പുതിയതും താങ്ങാനാവുന്നതുമായ സ്പോര്‍ട്സ് ബൈക്ക് പുറത്തിറക്കി നിര്‍മാതാക്കളായ യമഹ. അടുത്തിടെ പുറത്തിറക്കിയ R15 V4.0 യുടെ വിലകുറഞ്ഞ പതിപ്പാണിതെന്നും കമ്പനി വ്യക്തമാക്കുന്നു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

പരിമിതമായ ബഡ്ജറ്റില്‍ സ്പോര്‍ട്സ് ബൈക്ക് വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് R15S അവതരിപ്പിച്ചിരിക്കുന്നതെന്നും യഹമ പ്രസ്താവനയില്‍ അറിയിച്ചു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, R15S V3 യുടെ വില 1.57 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു, അതേസമയം R15 V4.0 യുടെ അടിസ്ഥാന വേരിയന്റിന് 1.71 ലക്ഷം രൂപ മുതല്‍ 1.83 ലക്ഷം രൂപ വരെ വില ഉയരുകയും ചെയ്യുന്നു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ഇത് R15S V3-യെ അടിസ്ഥാന V4-നേക്കാള്‍ 14,000 രൂപയും R15M V4-ന്റെ മുകളിലുള്ളതിനേക്കാള്‍ 26,000 രൂപയും വില കുറഞ്ഞതാക്കുന്നു. എല്ലാ വിലകളും എക്‌സ്‌ഷോറൂം വിലയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

'നൂതന സാങ്കേതികവിദ്യയും സവിശേഷതകളും ഉള്ള 150 സിസി സൂപ്പര്‍സ്പോര്‍ട്ട് സെഗ്മെന്റിലെ ഏറ്റവും ആവേശകരമായ മോഡലാണ് YZF-R15, അതിന്റെ പതിപ്പ് 3.0 ലെ YZF-R15 വന്‍ വിജയമായിരുന്നുവെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ മോട്ടോഫുമി ഷിതാര പറഞ്ഞു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

2021 സെപ്റ്റംബറില്‍ യമഹ R15V4-ന് 11,000 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. ''ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ YZF-R15 V4 വളരെയധികം വിലമതിക്കുന്നുണ്ടെങ്കിലും, യമഹയില്‍ തങ്ങള്‍ എപ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളുടെ ഡിമാന്‍ഡ് ശ്രദ്ധിക്കുകയും ആ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നുവെന്നും ഷിതാര അഭിപ്രായപ്പെട്ടു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

കമ്പനി തുടക്കത്തില്‍ YZF-R15 V2.0 അവതരിപ്പിച്ചപ്പോള്‍, വാങ്ങുന്നവര്‍ക്ക് ബൈക്കിന്റെ കൂടുതല്‍ താങ്ങാനാവുന്ന പതിപ്പ് വാഗ്ദാനം ചെയ്യുന്നതിനായി R15S മോണിക്കറിന് കീഴിലുള്ള V1 മോട്ടോര്‍സൈക്കിള്‍ വീണ്ടും പുറത്തിറക്കിയിരുന്നു. ഈ പുതിയ R15S സമാനമായ രീതിയാണ് പിന്തുടരുന്നതെന്ന് വേണം പറയാന്‍.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

R15S V3 വേരിയന്റിന് കരുത്തേകുന്നത് 155 സിസി 4-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, SOHC, 4-വാല്‍വ് എഞ്ചിനാണ്. ഇത് 10,000 rpm-ല്‍ 18.6 bhp പരമാവധി പവര്‍ ഉത്പാദിപ്പിക്കുന്നു. അതോടൊപ്പം 8,500 rpm-ല്‍ 14.1 Nm torque ഉം സൃഷ്ടിക്കും.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) ഉള്ള ഫ്യൂവല്‍-ഇഞ്ചക്റ്റഡ് മോട്ടോര്‍ 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച്, എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച് ഉള്ള സൈഡ് സ്റ്റാന്‍ഡ്, ഡെല്‍റ്റാബോക്‌സ് ഫ്രെയിം, അലൂമിനിയം സ്വിംഗാര്‍ം, സൂപ്പര്‍ വൈഡ് 140/70-R17 റേഡിയല്‍ എന്നിവയുള്ള മള്‍ട്ടി ഫംഗ്ഷന്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഫീച്ചര്‍ ലിസ്റ്റില്‍ ഉള്ളത്.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

അളവുകളുടെ കാര്യത്തില്‍, പുതിയ യമഹ R15S ന് 1,990 mm നീളവും 725 mm വീതിയും 1,135 mm ഉയരവും 1,325 mm വീല്‍ബേസും ഉണ്ടാകും. മൊത്തം ഭാരം 292 കിലോഗ്രാം ആയിരിക്കും, പിന്നില്‍ റേഡിയല്‍ ടയര്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച്, ഡ്യുവല്‍ ഹോണ്‍ സെറ്റ് അപ്പ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ഓഫറില്‍ റേസിംഗ് ബ്ലൂ എന്ന ഒരു കളര്‍ ഓപ്ഷന്‍ മാത്രമേയുള്ളൂവെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 2018-ല്‍ 'ദ കോള്‍ ഓഫ് ദ ബ്ലൂ' എന്ന ബ്രാന്‍ഡ് ക്യാമ്പെയ്ന്‍ അവതരിപ്പിച്ചതിന് ശേഷം, R15 മോഡല്‍ ശ്രേണി വില്‍പ്പനയില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി യമഹ ഇന്ത്യ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

2018 ജനുവരി മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോള്‍, തങ്ങള്‍ മൊത്തം 276,445 യൂണിറ്റ് വില്‍പ്പന നേടി, ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.

താങ്ങാവുന്ന വിലയില്‍ R15S V3 അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

യമഹ റേസിംഗിന്റെ ആഗോള സ്പിരിറ്റും ബ്രാന്‍ഡിന്റെ ആഗോള പ്രതിച്ഛായ 'എക്‌സൈറ്റ്മെന്റ്, സ്‌റ്റൈലിഷ്, സ്പോര്‍ട്ടി' എന്നിവയും കൂട്ടിച്ചേര്‍ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത സാക്ഷ്യപ്പെടുത്തുന്നതിനായി ആരംഭിച്ച 'ദി കോള്‍ ഓഫ് ദ ബ്ലൂ' ക്യാമ്പെയ്ന്റെ വിജയം ഇത് വ്യക്തമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched r15s v3 in india with affordable price find here more details
Story first published: Wednesday, November 17, 2021, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X