RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് നിര്‍മാതാക്കളായ യഹമ തങ്ങളുടെ ജനപ്രീയ മോഡലുകളായ ഫാസിനോ, റേ ZR മോഡലുകളുടെ നവീകരിച്ച പതിപ്പുകളെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഹൈബ്രിഡ് എഞ്ചിന്‍, ബ്ലൂടുത്ത് കണക്ടിവിറ്റി എന്നിവയ്‌ക്കൊപ്പമാണ് മോഡലിനെ കമ്പനി നവീകരിച്ചത്.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ഏതാനും ആഴ്ചകള്‍ക്ക് മുന്നെ ഇത്തരത്തില്‍ നവീകരിച്ച ഫാസിനോയെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. ഇപ്പോഴിതാ നവീകരിച്ച റേ ZR 125 Fi ഹ്രൈബ്രിഡ് പതിപ്പിനെയും സ്ട്രീറ്റ് റാലി 125 Fi ഹ്രൈബ്രിഡ് പതിപ്പിനെയും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

മോഡലുകളുടെ വില പരിശോധിക്കുകയാണെങ്കില്‍, റേ ZR 125 Fi ഹൈബ്രിഡ് ഡ്രം പതിപ്പിന് 76,830 രൂപയും, റേ ZR 125 Fi ഹൈബ്രിഡ് ഡിസ്‌ക് പതിപ്പിന് 79,830 രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് പതിപ്പിന് 83,830 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

രണ്ട് മോഡലുകള്‍ക്കും ഒരേ എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്ട്ഡ് (Fi), 125 സിസി ബ്ലൂ കോര്‍ എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 6,500 rpm-ല്‍ 8.2 bhp പരമാവധി കരുത്തും 5,000 rpm-ല്‍ 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

രണ്ട് സ്‌കൂട്ടറുകളുടെയും തൂക്കം സ്‌കെയില്‍ 99 കിലോഗ്രാം (കര്‍ബ്) ആണ്. പുതിയ സ്‌കൂട്ടറുകളുടെ അവതരണം യമഹയുടെ 'ദി കോള്‍ ഓഫ് ദി ബ്ലൂ' ക്യാമ്പെയ്നിന്റെ കീഴിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

''പുതിയ റേ ZR 125 Fi-യുടെയും സ്ട്രീറ്റിന്റെയും ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി ഇന്ത്യയിലെ ഹൈബ്രിഡ് സ്‌കൂട്ടര്‍ ഓഫറുകളുടെ പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിപുലീകരിക്കാന്‍ സാധിച്ചുവെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ മോട്ടോഫ്യൂമി ഷിത്താര പറഞ്ഞു.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ഫാസിനോ 125 Fi ഹൈബ്രിഡിന് വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ച ശേഷം, ഈ പുതിയ ഓഫറുകളിലൂടെ വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

പുതിയ റേ ZR 125 Fi, സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് എന്നിവയിലെ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളില്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഒരു അധിക പ്രവര്‍ത്തനം ലഭിക്കുന്ന സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സിസ്റ്റം ഉള്‍പ്പെടുന്നു.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

സ്‌കൂട്ടര്‍ ഒരു സ്റ്റോപ്പില്‍ നിന്ന് ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ ഒരു പവര്‍ അസിസ്റ്റ് നല്‍കാന്‍ സാങ്കേതികവിദ്യ ഒരു ഇലക്ട്രിക് മോട്ടോറായി പ്രവര്‍ത്തിക്കുന്നു. ക്വയറ്റ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സിസ്റ്റം, ഓട്ടോമാറ്റിക് സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് ഫംഗ്ഷന്‍ എന്നിവയും സ്‌കൂട്ടറുകളിലെ മറ്റ് സവിശേഷതകളാണ്.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

റേ ZR 125 Fi ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് എന്നിവയുടെ ഡിസ്‌ക് ബ്രേക്ക് പതിപ്പ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യൂണിഫൈഡ് ബ്രേക്ക് സിസ്റ്റം (UBS) ഉള്ള 190 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നീ സവിശേഷതകളോടെയാണ് വരുന്നത്.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

യമഹ മോട്ടോര്‍സൈക്കിള്‍ Connect X ആപ്ലിക്കേഷനുമായുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. ആന്‍സര്‍ ബാക്ക്, ലൊക്കേറ്റ് മൈ വെഹിക്കിള്‍, റൈഡിംഗ് ഹിസ്റ്ററി, പാര്‍ക്കിംഗ് റെക്കോര്‍ഡ്, ഹസാര്‍ഡ് തുടങ്ങിയ സവിശേഷതകളിലേക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി റൈഡര്‍ക്ക് ആക്‌സസ് നല്‍കുകയും ചെയ്യുന്നു.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

മെറ്റല്‍ പ്ലേറ്റുകള്‍, നിറമുള്ള വീല്‍ സ്‌ട്രൈപ്പുകള്‍, ബ്രഷ് ഗാര്‍ഡ്, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍ എന്നിവയാണ് സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് പതിപ്പിലെ ഏടുത്ത് പറയേണ്ട പ്രധാന സവിശേഷതകള്‍.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

അതേസമയം സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നും സ്ട്രീറ്റ് റാലിക്ക് പ്രത്യേക ഗ്രാഫിക്‌സ്, വ്യത്യസ്ത നിറങ്ങള്‍, ഫ്രണ്ട് ഏപ്രണിലും വശങ്ങളിലും അധിക സ്‌റ്റൈലിംഗ്, ഹാന്‍ഡില്‍ബാറില്‍ ഒരു ജോടി നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ബാക്കി ഫീച്ചറുകളും, സസ്‌പെന്‍ഷനുകളും എല്ലാം ഇരുമോഡലുകളിലും സമാനമാണ്.

RayZR, Street Rally മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ച് Yamaha; വില വിവരങ്ങള്‍ ഇതാ

ഇനി കളര്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ റേ ZR പതിപ്പിന് റേസിംഗ് ബ്ലൂ, റെഡ്ഡിഷ് യെല്ലോ കോക്ക്ടെയില്‍, മാറ്റ് റെഡ് മെറ്റാലിക്, സിയാന്‍ ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിവ ലഭിക്കുമ്പോള്‍, സ്ട്രീറ്റ് റാലി പതിപ്പില്‍ മാറ്റ് ഗ്രീന്‍, മാറ്റ് ഓറഞ്ച് കളര്‍ ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, September 7, 2021, 14:39 [IST]
English summary
Yamaha launched rayzr 125 fi hybrid street rally 125 fi hybrid models price engine details here
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X