മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

റേ ZR, സ്ട്രീറ്റ് റാലി എന്നീ മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ അവതരിപ്പിച്ചതിന് പിന്നാലെ റേ ZR സ്‌കൂട്ടറിന്റെ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പിനെ അവതരിപ്പിച്ച് യമഹ. 81,330 രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

ഏറ്റവും പുതിയ റേ ZR മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പ് അതിന്റെ ബോഡി പാനലുകളില്‍ കമ്പനിയുടെ മോട്ടോ ജിപി ബ്രാന്‍ഡിംഗ് ഗ്രാഫിക്‌സുകള്‍ ഉള്‍ക്കൊള്ളുന്നു.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് സെറ്റും അല്പം ഉയര്‍ന്ന വിലയും ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ പുതിയ സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ലെന്ന് വേണം പറയാന്‍. 125 സിസി ഹൈബ്രിഡ് പവര്‍ അസിസ്റ്റ്, ഫ്യുവല്‍ ഇഞ്ചക്ട് ബ്ലൂ കോര്‍ എഞ്ചിന്‍ തന്നെയാണ് ഇതിനും കരുത്ത് നല്‍കുന്നത്.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

ഈ യൂണിറ്റ് 8.2 bhp കരുത്തും 10.3 Nm പരമാവധി ടേര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആക്‌സിലറേഷന്‍ സമയത്ത് പവര്‍ അസിസ്റ്റിനായി ഒരു ഇലക്ട്രിക് മോട്ടോര്‍ ഉള്‍ക്കൊള്ളുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമായി പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സിസ്റ്റമാണ് ഇതിലുള്ളത്.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

സിസ്റ്റം മറ്റ് പ്രവര്‍ത്തനങ്ങളായ ക്വയറ്റ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സിസ്റ്റം, ഓട്ടോമാറ്റിക് സ്റ്റോപ്പ് & സ്റ്റാര്‍ട്ട് എന്നിവയും പ്രവര്‍ത്തനക്ഷമമാക്കുന്നു. സ്‌കൂട്ടറിന് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് കിറ്റിന്റെ ഭാഗമായി സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ചും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

ചൊവ്വാഴ്ച രാവിലെ പുതുക്കിയ റേ ZR ലൈനപ്പ് സമാരംഭിക്കുമ്പോള്‍, യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ മോട്ടോഫ്യൂമി ഷിതാര പറഞ്ഞത് ഇങ്ങനെ, ''പുതിയ റേ ZR 125 FI, സ്ട്രീറ്റ് റാലി 125 FI എന്നിവയുടെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ചത് ഇന്ത്യയിലെ ഹൈബ്രിഡ് സ്‌കൂട്ടര്‍ ഓഫറുകളുടെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വിപുലീകരിക്കാന്‍ യമഹയെ അനുവദിച്ചു.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

നേരത്തെ കമ്പനി അവതരിപ്പിച്ച ഫാസിനോയുടെ ഹൈബ്രിഡ് പതിപ്പിനും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. ഈ പുതിയ ഓഫറുകളിലൂടെ വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, R3-യുടെ ബിഎസ് VI പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ കുറച്ച് മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

ബിഎസ് IV കാലഘട്ടത്തില്‍ ബ്രാന്‍ഡിന്റെ ജനപ്രീയ മിഡില്‍-വെയിറ്റ് മോഡലായിരുന്നു ഇത്. എന്നാല്‍ ഇതിന് ഇതുവരെ ബിഎസ് VI നവീകരണം നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. നവീകരിച്ച പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തും എന്നത് വ്യക്തമാക്കി നിരവധി തവണ ഇതിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

അടുത്തിടെ പുറത്തിറക്കിയ YZF-R7 പോലെ കേന്ദ്രീകൃതമായി സ്ഥാപിച്ചിട്ടുള്ള ഹെഡ്‌ലാമ്പ് തന്നെയാകും ഈ പതിപ്പിലും അവതരിപ്പിക്കുക. പിന്‍ഭാഗം പഴയ പതിപ്പിന് സമാനമായിരിക്കുമെന്ന് വേണം പറയാന്‍. അതേസമയം ബിഎസ് IV മോട്ടോര്‍സൈക്കിളിനേക്കാള്‍ കൂടുതല്‍ ആക്രമണാത്മക റൈഡിംഗ് നിലപാട് ഇത് അവതരിപ്പിക്കുമെന്നാണ് സൂചന.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

പുതിയ ഡിസൈനിനുപുറമെ, പുതിയ മോട്ടോര്‍സൈക്കിളിന് ഡ്യുവല്‍-ചാനല്‍ എബിഎസും ആറ്-ആക്‌സിസ് IMU സെന്‍സറും ഉള്‍പ്പെടുത്തിയേക്കും. R7 പോലെ, പുതിയ R3 ട്രാക്ഷന്‍ കണ്‍ട്രോള്‍ അല്ലെങ്കില്‍ പവര്‍ മോഡുകള്‍ പോലുള്ള സവിശേഷതകള്‍ നഷ്ടപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

എഞ്ചിനെ സംബന്ധിച്ചിടത്തോളം, ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് അപ്ഡേറ്റ് ചെയ്ത അതേ 321 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിച്ച് 2021 R3-യും നിരത്തിലെത്തും.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

എന്നാല്‍ പുതിയ പതിപ്പിന്റെ ഔ്ട്ട്പുട്ട് കണക്കുകള്‍ നിലവില്‍ ലഭ്യമല്ല. പഴയ ബിഎസ് IV എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടായിരുന്നു ജോടിയാക്കിയിരുന്നത്. ഈ യൂണിറ്റ് 10,750 rpm-ല്‍ പരമാവധി 41 bhp കരുത്തും 9,000 rpm-ല്‍ 29 Nm പരമാവധി ടോര്‍ക്കും സൃഷ്ടിച്ചിരുന്നു.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

കൂടാതെ, പഴയ മോഡലില്‍ ഒരു ഡയമണ്ട് ഫ്രെയിമായിരുന്നു ഉപയോഗിച്ചിരുന്നത്. മുന്‍വശത്ത് ഒരു ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോ-ഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്തിരുന്നു.

മോട്ടോജിപി എഡിഷനില്‍ RayZR അവതരിപ്പിച്ച് Yamaha; വില 81,330 രൂപ

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബ്രാന്‍ഡ് 2021 യമഹ R3 ജപ്പാനില്‍ പുതുക്കിയ കളര്‍ സ്‌കീമുകളും എഞ്ചിനുമായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയിലേക്കുള്ള മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ കമ്പനി വെളിപ്പെടുത്തിയേക്കും. നിലവിലെ മോഡലിനെക്കാൾ വില ഉയരുമെന്നാണ് സൂചന. എന്നിരുന്നാലും പുതിയ വില സംബന്ധിച്ചുള്ള വിവരങ്ങൾ അവതരണ വേളയിൽ മാത്രമാകും വെളിപ്പെടുത്തുക.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched rayzr monster energy moto gp edition in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X