പുതിയ ഡിസൈനും, ഫീച്ചറുകളും; നവീകരണങ്ങളോടെ R3 അവതരിപ്പിക്കാനൊരുങ്ങി യമഹ
പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ യമഹ. ബ്രാന്‍ഡിന്റെ ജനപ്രിയ മിഡില്‍-വെയ്റ്റ് ഓഫറായ YZF-R3 ബിഎസ് VI നവീകരണത്തോടെ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

അടുത്തിടെ, ഇന്ത്യയില്‍ ഒരു പുതിയ യമഹ മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഇന്ത്യയിലെ R3 മോട്ടോര്‍സൈക്കിളിന്റെ ബിഎസ് VI പതിപ്പാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

ഈയിടെ പുറത്തിറക്കിയ YZF-R7 പോലെ കേന്ദ്രീകൃതമായി സ്ഥാപിച്ചിട്ടുള്ള ഹെഡ്‌ലാമ്പ്, പരീക്ഷണയോട്ടം നടത്തുന്ന പതിപ്പിലും കാണാന്‍ സാധിക്കും. മോഡലിന്റെ പിന്‍ഭാഗം R3-യുടെ ബിഎസ് IV മോട്ടോര്‍സൈക്കിളിന് സമാനമാണ്.

പുതിയ ഡിസൈനിനുപുറമെ, പുതിയ R3 ബിഎസ് VI മോട്ടോര്‍സൈക്കിളിന് ലോഞ്ച് ചെയ്താല്‍ ഡ്യുവല്‍-ചാനല്‍ എബിഎസും ആറ് ആക്‌സിസ് IMU സെന്‍സറും കമ്പനി ഉള്‍പ്പെടുത്തിയേക്കും. R7 പോലെ, പുതിയ R3 ന് ട്രാക്ഷന്‍ കണ്‍ട്രോള്‍ അല്ലെങ്കില്‍ പവര്‍ മോഡുകള്‍ പോലുള്ള സവിശേഷതകള്‍ നഷ്ടപ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്.

എഞ്ചിനെ സംബന്ധിച്ചിടത്തോളം, 2021 R3 ന് 321 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിനാകും കരുത്ത് നല്‍കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കുന്ന എഞ്ചിന്‍ 10,750 rpm-ല്‍ പരമാവധി 41 bhp കരുത്തും 9,000 rpm-ല്‍ 29 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

മുന്‍വശത്ത് ഒരു ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍വശത്ത് ക്രമീകരിക്കാവുന്ന മോണോ-ഷോക്കും സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യും. സുരക്ഷയ്ക്കായി മുന്‍വശത്ത് 298 mm ഡിസ്‌ക്കും പിന്‍ഭാഗത്ത് 220 mm ഡിസ്‌ക്കും വാഹനത്തിന് ലഭിക്കും.

അതോടൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയും മോട്ടോര്‍സൈക്കിളില്‍ കമ്പനി ഉള്‍പ്പെടുത്തും. ഈ വര്‍ഷം ആദ്യം, ബ്രാന്‍ഡ് 2021 യമഹ R3 ജപ്പാനില്‍ പുതുക്കിയ കളര്‍ സ്‌കീമുകളും എഞ്ചിനുമായി പുറത്തിറക്കിയിരുന്നു.

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കില്‍ കമ്പനി അവതരിപ്പിക്കുന്നത്. ഇത് റൈഡറിന് ധാരാളം വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മോഡലിന് എന്തൊക്കെ ഫീച്ചറുകള്‍ നല്‍കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബ്രാന്‍ഡിന്റെ മോട്ടോ ജിപി YZR-M1 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് R3 യുടെ നിര്‍മ്മാണം. ബിഎസ് VI പ്രാബല്യത്തില്‍ വന്നതോടെ പഴയ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് പോയ വര്‍ഷം തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








