പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

അടുത്തിടെ നാലാം തലമുറ YZF-R15 ലോഞ്ച് ചെയ്തുകൊണ്ട് യമഹ രാജ്യത്ത് തങ്ങളുടെ R സീരീസ് ലൈനപ്പ് വിപുലീകരിച്ചു. നിലവിലുള്ള മോഡലിനേക്കാൾ ഇത് അല്പം വിലയേറിയതാണ്. എന്നാൽ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ മുതൽ വാഹനത്തിന്റെ പരിഷ്കരിച്ച സ്ലീക്കർ സ്റ്റൈലിംഗ് വരെ ഇതിന് ധാരാളം മാറ്റങ്ങൾ ലഭിക്കുന്നു.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

ദുർബലമായ ഭാഗങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില സിക്ക് ആക്‌സസറികളും ഇപ്പോൾ കമ്പനി വാഗ്ദാനം ചെയ്യുകയാണ്. അതിനാൽ നിങ്ങൾ R15 V4 വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അതിനൊപ്പം ഈ പറയുന്ന ആക്‌സസറികൾ ചേർക്കുന്നത് പരിഗണിക്കാം.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

ഫ്രെയിം സ്ലൈഡർ: വില 1,650 രൂപ

ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട ആഡ്-ഓണുകളാണിത്. ഫ്രെയിം സ്ലൈഡറുകൾ അല്ലെങ്കിൽ ക്രാഷ് ബോബിനുകൾ ഒരു അപകടമുണ്ടായാൽ ബൈക്കിന്റെ ഫെയറിംഗിനെ സംരക്ഷിക്കുന്നതിനാണ്. ഇത് R15 -ന് തീർച്ചയായും വാങ്ങേണ്ടുന്ന ഒന്നാണ്.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

ക്ലച്ച്, ബ്രേക്ക് ലിവർ: 950 രൂപ

നിങ്ങൾക്ക് ചെറിയ കൈകളാണ് ഉള്ളതെങ്കിൽ, യമഹയുടെ ക്രമീകരിക്കാവുന്ന ബ്രേക്ക് ക്ലച്ച് ലിവറുകൾ വാങ്ങുന്നത് പരിഗണനയിൽ എടുക്കാവുന്ന ഒന്നാണ്. മികച്ച ക്ലച്ച് ബ്രേക്ക് എക്സ്പീരിയൻസ് നൽകുന്നതിന് ഏത് കൈ വലുപ്പത്തിനും അനുയോജ്യമായ അഡ്ജസ്റ്റബിൾ സ്ക്രൂ സജ്ജമാക്കാൻ കഴിയും.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

ലിവർ ഗാർഡ്: 900 രൂപ

ഒരു ബൈക്കിന്റെ ക്ലച്ചും ബ്രേക്ക് ലിവറും ബൈക്ക് ഒന്ന് താഴെ വീണാൽ അതിന്റെ ഹാൻഡിൽ ബാറുകൾ ആദ്യമേ നിലത്ത് മുട്ടുന്നതിനാൽ വളരെ എളുപ്പത്തിൽ ഒടിയാനോ, തകരാർ സംഭവിക്കാനൊ ഇട വരുന്ന ഒന്നാണ്. ഉപഭോക്താക്കൾ ലിവർ ഗാർഡുകൾ തെരഞ്ഞെടുത്താൽ ഇതൊരു അധിക പരിരക്ഷ നൽകുന്നു. ഇവയ്ക്ക് അധികം വില മതിക്കുന്നില്ല, അതിനാൽ ഞങ്ങളുടെ അഭിപ്രായത്തിൽ വാഹനത്തിൽ മസ്റ്റായിട്ട് ഉണ്ടായിരിക്കേണ്ട ഒന്നാണിത്.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

USB ചാർജർ: 750 രൂപ

അടുത്തത് ഒരു USB ചാർജറാണ്. സ്മാർട്ട്‌ഫോണുകൾക്ക് അവയുടെ ബാറ്ററികളിലേക്ക് വളരെ വേഗത്തിൽ ചാർജ് നൽകാൻ ഇവയ്ക്ക് കഴിയും, പ്രത്യേകിച്ചും നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ, ദിശകൾ, മ്യൂസിക്ക് മുതലായവയ്ക്കായി ഫോൺ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോണിന് ചാർജ് കുറവാണെങ്കിൽ അത് ജ്യൂസ് ചെയ്യാൻ ഒരു യുഎസ്ബി ചാർജർ ഇൻസ്റ്റാൾ ചെയ്യുന്നത് വളരെ എളുപ്പവും മികച്ചതുമായ ഒരു തീരുമാനമാണ്.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

സീറ്റ് കവർ: 490 രൂപ

സ്റ്റോക്ക് സീറ്റുകൾക്ക് നിരന്തരമായ ഉപയോഗത്തിലൂടെ മുഷിഞ്ഞ് അഴുക്കായി പോയേക്കാം. ആക്സസറി സീറ്റ് കവറിന് ഈ പ്രക്രിയ ദീർഘിപ്പിക്കാനും സ്റ്റോക്ക് സീറ്റുകൾ പുതിയത് പോലെ മനോഹരമായി നിലനിർത്താനും കഴിയും. മികച്ച ആശ്വാസത്തിനായി ഇത് അധിക കുഷ്യനിംഗും വാഗ്ദാനം ചെയ്യുന്നു.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

സ്കിഡ് പ്ലേറ്റ്: 550 രൂപ

നാം ശ്രദ്ധിച്ചില്ലെങ്കിൽ ഉയരമുള്ള സ്പീഡ് ബ്രേക്കറുകൾക്കും ആഴത്തിലുള്ള കുഴികൾക്കും ക്യാറ്റ്-കോൺ കേടുവരുത്താനുള്ള സാധ്യതയുണ്ട്. ഈ കേസിൽ ഒരു സ്കിഡ് പ്ലേറ്റ് മികച്ച പരിഹാരമായിരിക്കും. 550 രൂപയിൽ ഇത് ഒരു മികച്ച ഓപ്ഷനാണ്.

പുതുതലമുറ R15 -നെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Yamaha

ടാങ്ക് പാഡ്: 190 രൂപ

നിരവധി മുറിവുകളും പോറലുകളുമേറ്റ ഫ്യുവൽ ടാങ്ക് പ്രദർശിപ്പിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ഒരു ടാങ്ക് പാഡ് ഘടിപ്പിക്കുന്നത് വളരെ നല്ലൊരു തീരുമാനമായിരിക്കും. ഇത് നിങ്ങളുടെ ബെൽറ്റ് ബക്കിൾ അല്ലെങ്കിൽ ജാക്കറ്റ് സിപ്പറിൽ നിന്ന് വാഹനത്തിന്റെ പെയിന്റിൽ സ്ക്രാച്ച് വീഴുന്നതിൽ നിന്ന് സംരക്ഷിക്കുകയും അത് മികച്ച അവസ്ഥയിൽ നിലനിർത്തുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha released new set of genuine accessories for r15 v4
Story first published: Thursday, September 23, 2021, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X