ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

ജാപ്പനീസ് ഇരുചക്ര വാഹന കമ്പനിയായ യമഹ, ഇന്ത്യയ്ക്കും മറ്റ് ആഗോള വിപണികൾക്കുമായി ഒരു പുതിയ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നു.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

എന്നിരുന്നാലും, ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റിയിൽ കമ്പനിയുടെ നിക്ഷേപം ഇ-മൊബിലിറ്റി, സുസ്ഥിരമായ നയം എന്നിവയെക്കുറിച്ചുള്ള സർക്കാരിന്റെ വ്യക്തമായ റോഡ് മാപ്പിനെ ആശ്രയിച്ചിരിക്കും എന്ന് കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

ഫെയിം II പദ്ധതിയിലൂടെ സർക്കാർ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ചാർജിംഗ് സ്റ്റേഷനുകൾ, ബാറ്ററി ഉത്പാദനം എന്നിവ സംബന്ധിച്ച് വലിയ പ്രശ്നങ്ങളുണ്ടെന്ന് യമഹ വിശ്വസിക്കുന്നു.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

ഇന്ത്യയ്ക്കും ലോകത്തെ മറ്റ് വിപണികൾക്കുമായി ഒരു ഇവി പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിൽ ജപ്പാനിലെ വിദഗ്ധരുടെ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ മോട്ടോഫുമി ഷിതാര അറിയിച്ചു.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

തങ്ങളുടെ ജപ്പാൻ ആസ്ഥാനത്ത് തങ്ങൾക്ക് ഇതിനകം തന്നെ ഒരു സമർപ്പിത ടീം ഉണ്ട്, ഇന്ത്യയ്ക്കും മറ്റ് ആഗോള വിപണികൾക്കുമായി ഒരു പുതിയ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിൽ അവർ പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

ഗൊഗോറോയുമായി ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വർഷമായി തായ്‌വാനിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

അതിനാൽ, ഇവി മോഡലുകൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവും ഇതിനകം തന്നെ നിലവിലുണ്ടെന്ന് ഷിതാര കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

ഇന്ത്യ ചാപ്റ്ററിലേക്ക് വരുമ്പോൾ, ഇവിടെ നിക്ഷേപം നടത്തുന്നതിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു. നിലവിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും വ്യക്തമായ റോഡ് മാപ്പും സുസ്ഥിരമായ നയവും ഇന്ത്യൻ സർക്കാർ രേഖപ്പെടുത്തിയില്ലെങ്കിൽ ഇത് പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

ചാർജിംഗ് സ്റ്റേഷനുകളുടെ ശരിയായ ലഭ്യത, ബാറ്ററി ഉത്പാദനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിൽ മാത്രമേ സാധാരണക്കാർക്ക് ഇവികൾ സ്വീകരിക്കാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

അതിനാൽ മേൽപ്പറഞ്ഞ എല്ലാ ഘടകങ്ങളും സർക്കാർ അഭിസംബോധന ചെയ്തുകഴിഞ്ഞാൽ, തങ്ങൾ ഇന്ത്യയിൽ ഇവി മോഡലുകൾ അവതരിപ്പിക്കുക മാത്രമല്ല നിർമ്മിക്കുകയും ചെയ്യും.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

യമഹ അടുത്തിടെ ഫാസിനോ 125 Fi ഹൈബ്രിഡ് സ്‌കൂട്ടറും പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ഇവി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള കമ്പനിയുടെ ആദ്യ പടിയാണിത്.

ഇന്ത്യയ്ക്കായി അണിയറയിൽ പുത്തൻ ഇവി പ്ലാറ്റ്ഫോം ഒരുക്കി യമഹ

ഇലക്ട്രിക് പവർ അസിസ്റ്റുമായാണ് ഫാസിനോ 125 Fi ഹൈബ്രിഡ് വരുന്നത്. യമഹയുടെ ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ നിരവധി സാങ്കേതിക മുന്നേറ്റങ്ങളിലും നാഴികക്കല്ലുകളിലും ഒന്നാണിതെന്നും ഷിതാര കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Setting Up New Electric 2wheeler Platform For India. Read in Malayalam.
Story first published: Monday, July 26, 2021, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X