കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഏറോക്സ് 155 മാക്സി-സ്കൂട്ടർ നാളെ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയ വരാനിരിക്കുന്ന സ്കൂട്ടറിന്റെ ടീസറിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

വെർച്വൽ ലോഞ്ച് ഇവന്റിൽ വാഹനത്തിന്റെ വില കമ്പനി പ്രഖ്യാപിക്കും. പുതിയ 2021 യമഹ R15 M മോഡലും ബ്രാൻഡ് നാളെതന്നെ അവതരിപ്പിക്കും.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

യമഹ ഏറോക്സ് 155 -നെ കുറിച്ച് പറയുകയാണെങ്കിൽ, രാജ്യത്തെ ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ മാക്സി സ്കൂട്ടറാണിത്. വരാനിരിക്കുന്ന സ്കൂട്ടർ R15 -ന്റെ അതേ 155 സിസി എഞ്ചിനോടെയാണ് വരുന്നത്. സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് മോട്ടോർ 8,000 rpm -ൽ 15 bhp കരുത്തും 6,500 rpm -ൽ 13.9 Nm torque ഉം പുറപ്പെടുവിക്കുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

10.9 bhp കരുത്ത് പുറപ്പെടുവിക്കുന്ന 160 സിസി എൻജിനോടൊപ്പമുള്ള അപ്രീലിയ SXR160 -യെ അപേക്ഷിച്ച് ഏറോക്സ് 155 കൂടുതൽ ശക്തമായിരിക്കും. പുതിയ യമഹ മാക്സി സ്കൂട്ടറിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിൽ മുൻവശത്തും പിൻ ആക്സിലുകളിലും യഥാക്രമം സിംഗിൾ ഡിസ്കും ഡ്രം ബ്രേക്കുകളും ഉൾപ്പെടുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

ഒരു സിംഗിൾ ചാനൽ ABS (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വാഹനത്തിൽ സ്റ്റാൻഡേർഡായി പ്രതീക്ഷിക്കാം. 14 ഇഞ്ച് വീലുകളും 110/80 ഫ്രണ്ട്, 140/70 സെക്ഷൻ റിയർ ടയറുകളുമാണ് സ്കൂട്ടറിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, പുതിയ യമഹ 155 സിസി സ്കൂട്ടറിന് മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

പുതിയ യമഹ 155 സിസി സ്കൂട്ടർ 125 കിലോഗ്രാം ഭാരം വഹിക്കുകയും 5.5 ലിറ്റർ ഇന്ധന ടാങ്ക് ശേഷി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സ്കൂട്ടറിന്റെ മൊത്തം നീളവും വീതിയും ഉയരവും യഥാക്രമം 1980 mm, 700 mm, 1150 mm എന്നിങ്ങനെയാണ്. ഇത് 1350 mm നീളമുള്ള വീൽബേസിൽ വരുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

സവിശേഷതകളുടെ അടിസ്ഥാനത്തിൽ, പുതിയ യമഹ ഏറോക്സ് 155 മാക്സി-സ്‌കൂട്ടർ യമഹയുടെ Y-കണക്റ്റ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഇത് മൈലേജ്, പാർക്കിംഗ് ലൊക്കേഷൻ, ബാറ്ററി ലെവൽ, തകരാറുകൾക്കുള്ള അറിയിപ്പുകൾ, മെയിന്റനൻസ് ഇടവേളകൾ എന്നിങ്ങനെ ഒന്നിലധികം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആപ്ലിക്കേഷൻ വഴി സ്മാർട്ട്ഫോൺ കണക്റ്റുചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഇന്ധന നില, ക്ലോക്ക്, ഡിസ്പ്ലേ മോർ ഇൻപൊർമേഷൻ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്കൂട്ടറിൽ ഉള്ളത്. ഏറോക്സ് 155 മാക്സി സ്കൂട്ടർ പൂർണ്ണ എൽഇഡി ലൈറ്റിംഗ് സംവിധാനവും ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും കീലെസ് ഇഗ്നിഷനും വാഗ്ദാനം ചെയ്യുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

ഇന്ത്യയിലെ ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ചെലവേറിയ സ്കൂട്ടറാണ് യമഹ ഏറോക്സ് 155 സ്കൂട്ടർ. മാക്സി-സ്കൂട്ടറിന് ഏകദേശം 1.3 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

ഇതോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന R15 M നിലവിലുള്ള R15 മോഡലിന്റെ കൂടുതൽ പ്രീമിയം പതിപ്പാണ്. രാജ്യത്ത് R15 ശ്രേണ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രാൻഡ് പുത്തൻ മോഡൽ പുറത്തിറക്കുന്നത്. പുത്തൻ R15 M മോഡൽ R15 ശ്രേണിയിൽ ഏറ്റവും മുകളിലായി സ്ഥാപിക്കും, ബൈക്കിന് R7 -ൽ നിന്നും ശക്തമായ R1M -ൽ നിന്നും ഡിസൈൻ പ്രചോദനങ്ങൾ ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

സാധാരണയായി ജാപ്പനീസ് നിർമ്മാതാക്കൾ M മോണിക്കർ നോർമൽ മോഡലുകളുടെ പെർഫോമെൻസ് അവതാരങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്, എന്നാൽ ഇവിടെ കമ്പനി വാഹനത്തിന്റെ കരുത്തിലും ടോർക്കിലും മെച്ചപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

യമഹ R15 M മോട്ടോർസൈക്കിളിന് R15 V3 -ക്ക് സമാനമായ അനുപാതം ലഭിക്കുന്നു, ഒരേ 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് SOHC ഫ്യുവൽ-ഇൻജക്റ്റഡ് എൻജിനാണ് ബൈക്കിൽ വരുന്നത്.

കാത്തിരിപ്പിന് വിരാമം കുറിച്ച് Yamaha Aerox 155 മാക്സി സ്കൂട്ടറും R15 M മോട്ടോർസൈക്കളിലും നാളെ വിപണിയിലെത്തും

എഞ്ചിൻ യൂണിറ്റ് 18 bhp കരുത്തും 14 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. VVA സജ്ജീകരിച്ച എഞ്ചിൻ ആറ് സ്പീഡ് ട്രാൻസ്മിഷനിൽ സ്റ്റാൻഡേർഡായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ചിനുമൊപ്പം ഘടിപ്പിച്ചിരിക്കുന്നു. ഇരട്ട ചാനൽ ABS സംവിധാനവും ഇതിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha to launch aerox 155 maxi scooter and r15 m in india tomorrow
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X