വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ബെംഗളൂരു ആസ്ഥാനമായുള്ള ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പായ ബൗണ്‍സ് അടുത്തിടെയാണ് ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലേക്ക് രംഗപ്രവേശനം ചെയത്. മുഖ്യഎതിരാളിയായ ഓല ഈ മേഖലയിലേക്ക് കടന്നതിന് പിന്നാലെയുള്ള ബൗണ്‍സിന്റെ നീക്കവും ഏറെ ശ്രദ്ധേയകരം എന്ന് വേണം പറയാന്‍.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

കമ്പനി ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ബൗണ്‍സ് ഇന്‍ഫിനിറ്റി E1 അവതരിപ്പിക്കുകയും ചെയ്തു. രണ്ട് വ്യത്യസ്ത രീതികളിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ബാറ്ററിയും ചാര്‍ജറും സഹിതം വിപണിയില്‍ എത്തുന്ന ഇന്‍ഫിനിറ്റി E1-ന് 68,999 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി (ഡല്‍ഹി) നല്‍കേണ്ടത്. ഇതിനു പുറമെ ബാറ്ററി പായ്ക്ക് വാടകയ്ക്കു നല്‍കുന്ന രീതിയിലും ബൗണ്‍സ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ബാറ്ററി ആസ് എ സര്‍വീസ് എന്ന ഈ രീതിയില്‍ എത്തിക്കുന്ന മോഡലുകള്‍ക്ക് 45,099 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഇതു കൂടാതെ ബാറ്ററിയുടെ വാടക മാസം തോറും അടയ്‌ക്കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. പുതിയ ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇനി ഇവിടെ പങ്കുവെയ്ക്കുന്നത്.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ഡിസൈന്‍ & നിറങ്ങള്‍

ഡിസൈനിന്റെ കാര്യത്തില്‍, പുതിയ ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടര്‍ മിക്കവാറും ഒരു പരമ്പരാഗത ICE സ്‌കൂട്ടര്‍ പോലെയാണ്. എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് മുന്നിലെ സവിശേഷതയാണ്.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

അതുപോലെ തന്നെ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും ഫങ്കി എല്‍ഇഡി ടെയില്‍ലാമ്പും ഇതിലുണ്ട്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന് സൂക്ഷ്മമായ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങളോട് കൂടിയ ഡിസൈന്‍ ഭാഷയുണ്ട്. കളര്‍ ഷേഡുകളെക്കുറിച്ച് പറയുകയാണെങ്കില്‍, സ്‌പോര്‍ട്ടി റെഡ്, സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ വൈറ്റ്, ഡെസാറ്റ് സില്‍വര്‍, കോമെഡ് ഗ്രേ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ബൗണ്‍സ് ഇന്‍ഫിനിറ്റി E1 വാഗ്ദാനം ചെയ്യുന്നു.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

സവിശേഷതകള്‍ & ശ്രേണി

പുതിയ ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന് നീക്കം ചെയ്യാവുന്ന 2 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. 2.2 kW (2.9 hp) ശക്തിയും 83 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന 1.5 kW ഇലക്ട്രിക് മോട്ടോറും മോഡലിന്റെ സവിശേഷതയാണ്.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

കൂടാതെ, 8 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൗണ്‍സ് ഇന്‍ഫിനിറ്റിയുടെ പരമാവധി വേഗത. ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന് പൂര്‍ണ ചാര്‍ജില്‍ 85 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ചാര്‍ജിംഗ് സമയം & BaaS

പുതിയ ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി സാധാരണ ചാര്‍ജര്‍ വഴി 4-5 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ബൗണ്‍സ് വ്യക്തമാക്കുന്നു. കമ്പനി ഒരു സവിശേഷമായ 'ബാറ്ററി ആസ് എ സര്‍വീസ്' ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ഈ സേവനത്തിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് ബാറ്ററിയില്ലാതെ വളരെ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനും അവര്‍ക്ക് ബൗണ്‍സിന്റെ ബാറ്ററി-സ്വാപ്പിംഗ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനും കഴിയും. പക്ഷേ, ഈ സേവനം ഉപയോഗിക്കുന്നതിന്, ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

വിശദമായ വിലകള്‍

പുതിയ ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടര്‍ 68,999 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ബാറ്ററിയും ചാര്‍ജറും ഉള്ള മോഡലിന്റെ വിലയാണിത്. കൂടാതെ, സംസ്ഥാന സബ്സിഡികള്‍ അനുസരിച്ച് വിലകള്‍ വ്യത്യാസപ്പെടുകയും ചെയ്യുന്നു.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ഇതിനൊപ്പം തന്നെ, ബാറ്ററിയും ചാര്‍ജറും ഇല്ലാതെ നിങ്ങള്‍ ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്‌കൂട്ടറിന് 45,099 രൂപ, എക്സ്‌ഷോറൂം വിലയിലും വാങ്ങാന്‍ സാധിക്കും. സബ്സ്‌ക്രിപ്ഷന്‍ പ്ലാനായി 1,249 രൂപ നല്‍കേണ്ടിവരുമെന്നും ബൗണ്‍സ് അറിയിച്ചു.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

പ്രതിമാസം 849 രൂപയില്‍ ആരംഭിക്കുന്ന സബ്സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്ലാനിനുള്ള സ്‌കൂട്ടറിന്റെ ഡല്‍ഹി എക്സ്‌ഷോറൂം വില 56,999 രൂപയായി ഉയരും. കൂടാതെ, ഒരു ബാറ്ററി സ്വാപ്പിന്റെ വില 35 രൂപയായി നിശ്ചയിച്ചു.

വ്യത്യസ്തനാണ് Bounce Infinity E1 ഇലക്ട്രിക് സ്‌കൂട്ടര്‍; അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

സംസ്ഥാന സബ്സിഡികള്‍ നല്‍കുന്നിടങ്ങളിലെ വില ഇതിലും കുറയുമെന്നും ബൗണ്‍സ് അറിയിച്ചിട്ടുണ്ട്. ബാറ്ററിയും ചാര്‍ജറും ഇല്ലാത്ത ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഗുജറാത്തില്‍ 36,099 രൂപയായി കുറഞ്ഞു. എന്നിരുന്നാലും, നിങ്ങള്‍ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍, വീട്ടില്‍ അതിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയില്ല എന്നതാണ് ഒരേയൊരു പ്രത്യേകത.

Most Read Articles

Malayalam
English summary
You should know some highlights of bounce infinity e1 electric scooter
Story first published: Saturday, December 18, 2021, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X