ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് ലോജിസ്റ്റിക് ഡെലിവറി സ്റ്റാര്‍ട്ടപ്പായ Zypp ഇലക്ട്രിക്. ഡയറക്ട്-ടു-കസ്റ്റമര്‍ (D2C) ഡെലിവറി ബിസിനസില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി തങ്ങള്‍ മാറിയെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സ് ഡെലിവറിയില്‍ 100 ശതമാനം വൈദ്യുതീകരണം എന്ന ലക്ഷ്യം Zypp ഇലക്ട്രിക് പിന്തുടരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞുവെയ്ക്കുന്നു. വലിയ ഇ-കൊമേഴ്സ് കമ്പനികള്‍, ഇ-സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികളില്‍ നിന്ന് ഇത് ഉപഭോക്താക്കള്‍ക്ക് ഡെലിവറി സേവനങ്ങള്‍ നല്‍കുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

ഇത്തരം സ്റ്റോറില്‍ നിന്ന് ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് ഡെലിവറി സേവനങ്ങള്‍ Zypp ഇലക്ട്രിക് നല്‍കുന്നു. ഡെലിവറി ഫ്‌ലീറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിച്ച് കാര്‍ബണ്‍-മലിനീകരണ രഹിത അന്തരീക്ഷം കമ്പനി ഉറപ്പാക്കുകയും ചെയ്യുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കുന്നതിന്, ബാറ്ററികള്‍ സ്വാപ്പ് ചെയ്യുന്നതിലൂടെ ചാര്‍ജ് ചെയ്യുന്നതിനുള്ള സമയം ലാഭിക്കുന്നതിനായി കമ്പനി ഇവി ഫ്‌ലീറ്റിനായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളും ഇതിനൊപ്പം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

നിലവില്‍, 2000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ Zypp ഇലക്ട്രിക്കിന്റെ ഡെലിവറി ഫ്‌ലീറ്റില്‍ ഉപയോഗത്തിലുണ്ട്. ഇത് മാത്രമല്ല, കമ്പനി പ്രതിമാസം 50,000 ഡെലിവറി ഓര്‍ഡറുകള്‍ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

ഇ-കൊമേഴ്സ് ഡെലിവറി പ്ലാറ്റ്ഫോം ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. 2025-ഓടെ ഇന്ത്യയിലെ ഡെലിവറി എക്സിക്യൂട്ടീവുകളുടെ എണ്ണം 60 ലക്ഷം കവിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണില്‍ ഹൈദരാബാദിലും ഓഗസ്റ്റില്‍ ബെംഗളൂരുവിലും പുനെയിലും കമ്പനി സര്‍വീസ് ആരംഭിച്ചിരുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

ഡല്‍ഹി, ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, ജയ്പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ Zypp ഇലക്ട്രിക് ഡോര്‍-സ്റ്റെപ്പ് ഡെലിവറി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. കമ്പനി നിലവില്‍ സാധനങ്ങള്‍, മരുന്നുകള്‍, ഭക്ഷണം, പാക്കേജുകള്‍ എന്നിവ കടകളില്‍ നിന്ന് ഉപഭോക്താവിലേക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൂടെ വിതരണം ചെയ്യുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

സ്റ്റാര്‍ട്ടപ്പ് കമ്പനിയായ Zypp അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ വാടകയ്ക്കെടുക്കുന്നു. Zypp മൊബൈല്‍ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് Zypp ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. ഒലയ്ക്കും യൂബറിനും ക്യാബുകള്‍ ബുക്ക് ചെയ്യുന്നതുപോലെയാണ് Zypp സ്‌കൂട്ടറുകള്‍ക്കുള്ള ബുക്കിംഗ് പ്രക്രീയയും.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

വെറും 5 രൂപയ്ക്ക് Zypp ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. അതേ സമയം, ഇത് ചാര്‍ജ് ചെയ്യാന്‍, ഒരു മിനിറ്റിന് 1 രൂപ നിരക്കില്‍ ചാര്‍ജിംഗ് ഫീസ് നല്‍കണം. Zypp-ന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലാഭകരം മാത്രമല്ല, മെട്രോ നഗരങ്ങളില്‍ എളുപ്പത്തില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

Zypp ഇലക്ട്രിക്കിന് വിപുലമായ നിക്ഷേപ, ലീസിംഗ് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. Zypp എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ ഒരു തരത്തിലുള്ള വാങ്ങല്‍, ലീസിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു, അതില്‍ ആര്‍ക്കും ഇലക്ട്രിക് സ്‌കൂട്ടറുകള്‍/ലോഡറുകള്‍ വാങ്ങാനും ലീസിംഗിന് എടുക്കാനും കഴിയും.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

ഗ്യാരണ്ടീഡ് പ്രതിമാസ റിട്ടേണുകള്‍/വാടകകള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കും. മറ്റ് നിക്ഷേപ ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ പ്രോഗ്രാം ഏകദേശം 21 ശതമാനം റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

Zypp അതിന്റെ ഡെലിവറി റൈഡര്‍മാരെ 2-3 വര്‍ഷത്തേക്ക് അധിക പലിശയില്ലാതെ ലളിതമായ ഇഎംഐകളില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ സഹായിക്കുന്നു, ഇത് ഓരോ ഡെലിവറി റൈഡറെയും കൂടുതല്‍ സമ്പാദിക്കാനും ഉയര്‍ന്ന പ്രതിമാസ ലാഭം സൃഷ്ടിക്കാനും അനുവദിക്കുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

സീറോ എമിഷന്‍ മിഷനിലൂടെ, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100,000-ല്‍ അധികം ഇവികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വിപണിയിലെ മുന്‍നിര D2C ബ്രാന്‍ഡായി മാറാനും സുസ്ഥിരമായ ഭാവിക്കായി ഒരു ടെക് ഇവി ഫ്‌ലീറ്റ് ഇക്കോസിസ്റ്റം സ്ഥാപിക്കാനുമുള്ള ശ്രമം തുടരുമെന്നും Zypp വ്യക്തമാക്കുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

ബിഗ്ബാസ്‌കറ്റ്, സ്‌പെന്‍സര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ലിസിയസ്, മിന്ത്ര എന്നിവ സ്ഥാപനം പ്രവര്‍ത്തിച്ചിട്ടുള്ള ഇ-കൊമേഴ്‌സ്, ഗ്രോസറി, ഇ-റീട്ടെയില്‍, ഫുഡ് ടെക് കമ്പനികളില്‍ ചിലത് മാത്രമാണ്. Zypp ഇപ്പോള്‍ ഒമ്പത് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് ഇപ്പോള്‍ 300 ക്ലയന്റുകളുണ്ട്, 2022-ഓടെ 1,000-ല്‍ അധികം പങ്കാളികളിലേക്ക് എത്താന്‍ പദ്ധതിയിടുകയും ചെയ്യുന്നു.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

'ഇന്ത്യയിലെ ആദ്യത്തെ ഇവി D2C ബിസിനസ്സ് ആയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് Zypp ഇലക്ട്രിക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് ഗുപ്ത പറഞ്ഞു. ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സില്‍ 100 ശതമാനം വൈദ്യുതീകരണം കൈവരിക്കുക, മലിനീകരണ രഹിതമാക്കുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള ബിസിനസുകളെ സഹായിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

കഴിഞ്ഞ ഇവി എക്സ്പോയില്‍ ലോഞ്ച് ചെയ്ത ഇരുചക്രവാഹന ട്രക്കായ Zypp കാര്‍ഗോയുടെ കരുത്തും ശക്തിയും പ്രകടിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. Zypp ഇലക്ട്രിക് ഈ മോഡലിന് ഇതിനകം 5000 ഓപ്പണ്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.

ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കമ്പനിയായി Zypp ഇലക്ട്രിക്

എല്ലാവര്‍ക്കും ഈ ആവാസവ്യവസ്ഥയില്‍ പങ്കുചേരാനും മള്‍ട്ടിബില്യണ്‍ ഡോളര്‍ ഇവി ബിസിനസില്‍ നിന്ന് പ്രയോജനം നേടാനും കഴിയുമെന്ന് Zypp വിശ്വസിക്കുന്നു. സീറോ എമിഷന്‍ മിഷന്‍ ഉപയോഗിച്ച്, ഞങ്ങളുടെ വിജയകരമായ Zypp Buy & Earn പ്രോഗ്രാമിലൂടെ, അതിന്റെ ഫ്‌ലീറ്റ് വലുപ്പം വിപുലീകരിക്കാനും വിപണിയിലെ ഏറ്റവും വലിയ D2C ബ്രാന്‍ഡായി മാറാനുള്ള പാത തുടരാനും Zypp ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Zypp electric becomes india s first ev d2c business find here all other details
Story first published: Tuesday, November 2, 2021, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X