വരാനൊരുങ്ങുന്ന Royal Enfield താരം; Super Meteor 650 -യുടെ 10 പ്രധാന ഹൈലൈറ്റുകൾ

2023 -ൽ ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ പ്രൊഡക്ട് ലോഞ്ച് ആയിരിക്കും റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650. മിലാനിലെ 2022 EICMA -യിൽ പുതിയ ക്രൂയിസർ ആദ്യമായി കമ്പനി വെളിപ്പെടുത്തിയിരുന്നു, തുടർന്ന് ഗോവയിലെ റൈഡർ മേനിയയിൽ മോട്ടോർസൈക്കിളിന്റെ ഇന്ത്യൻ അരങ്ങേറ്റവും നടന്നു. 2023 ജനുവരി ആദ്യ ആഴ്ചകളിൽ മോഡൽ വിൽപ്പനയ്‌ക്കെത്തും. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വരാനിരിക്കുന്ന പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്കിന്റെ 10 പ്രധാന വിശദാംശങ്ങൾ നമുക്ക് ഒന്ന് നോക്കാം:

- പുതിയ സൂപ്പർ മീറ്റിയോർ 650 സ്റ്റാൻഡേർഡ്, ടൂറർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാക്കും. ഇവയ്ക്ക് യഥാക്രമം 3.5 ലക്ഷം രൂപയും 4.0 ലക്ഷം രൂപയുമാവും പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. രാജ്യത്തെ ഏറ്റവും ചെലവേറിയ റോയൽ എൻഫീൽഡ് ഓഫറായിരിക്കും ഇത്.

Super Meteor 650 -യുടെ 10 പ്രധാന ഹൈലൈറ്റുകൾ

- സ്റ്റാൻഡേർഡ് വേരിയന്റ് ആസ്ട്രൽ (ബ്ലാക്ക്, ബ്ലൂ, ഗ്രീൻ), ഇന്റർസ്റ്റെല്ലാർ (ഗ്രേ, ഗ്രീൻ) കളർ സ്കീമുകളിൽ വരുമെങ്കിലും, ടൂറർ പതിപ്പ് സെലസ്റ്റിയൽ (റെഡ്, ബ്ലൂ) കളർ ഓപ്ഷനുകളിൽ ലഭിക്കും.
- വലിയ വിൻഡ്‌സ്‌ക്രീൻ, വലിയ പില്യൺ പെർച്ച്, ബാക്ക്‌റെസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ടൂറർ വേരിയന്റിൽ മാത്രം ലഭ്യമാണ്. സ്റ്റാൻഡേർഡ് വേരിയന്റ് അടിസ്ഥാനപരമായി ഒരു ചെറിയ പില്യൺ സീറ്റ് ഫീച്ചർ ചെയ്യുന്ന മോട്ടോർസൈക്കിളിന്റെ ഒരു സ്ട്രിപ്പ്-ഡൗൺ പതിപ്പാണ്.

- റോയൽ എൻഫീൽഡിന്റെ 650 സിസി പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുന്ന ബ്രാൻഡിന്റെ മൂന്നാമത്തെ മോഡലായിരിക്കും റോയൽ എൻഫീൽഡ് മീറ്റിയോർ 650. എന്നിരുന്നാലും, മികച്ച റേക്ക് ആംഗിൾ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ഷാസി വാഹനത്തിന് ലഭിക്കുന്നുണ്ട്.

- പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്കിന്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 2260 mm, 890 mm (മിററുകളില്ലാതെ), 1155 mm എന്നിങ്ങനെയാണ്. 1500 mm വീൽബേസും 135 mm ഗ്രൗണ്ട് ക്ലിയറൻസും മോട്ടോർസൈക്കിളിനുണ്ട്. 740 mm സീറ്റ് ഹൈറ്റാണ് ക്രൂയിസർ വാഗ്ദാനം ചെയ്യുന്നത്. ഇത് 241 കിലോഗ്രാം ഭാരം വഹിക്കുന്നു (90 ശതമാനം ഫ്യുവലിനും ഓയിലിനുമൊപ്പം), കൂടാതെ 15.7 -ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.

- പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്കിന് കരുത്തേകുന്നത് RE 650 ഇരട്ടകളിൽ അവതരിപ്പിച്ച 648 സിസി, എയർ ആൻഡ് ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ്. എന്നിരുന്നാലും, യൂണിറ്റിന് ബെസ്പോക്ക് മാപ്പിംഗും ഗിയറിംഗും ഉണ്ടെന്നും ഇത് 2,500 rpm -ൽ 80 ശതമാനം പീക്ക് torque വാഗ്ദാനം ചെയ്യുന്നുവെന്നും ബൈക്ക് നിർമ്മാതാക്കൾ പറയുന്നു. മോട്ടോർ 7,250 rpm -ൽ 47 bhp പരമാവധി കരുത്തും 5,650 rpm -ൽ 52 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ഇതിനുള്ളത്.

Super Meteor 650 -യുടെ 10 പ്രധാന ഹൈലൈറ്റുകൾ

- പുതിയ റോയൽ എൻഫീൽഡ് ക്രൂയിസറിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിൽ മുന്നിൽ സിംഗിൾ 320 ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കും ഉൾപ്പെടുന്നു. ഇതിന് ഡ്യുവൽ-ചാനൽ ABS (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലഭിക്കുന്നു.
- ഷോവ USD ഫോർക്കും ഫുൾ എൽഇഡി ഹെഡ്‌ലാമ്പുമായി വരുന്ന കമ്പനിയുടെ ആദ്യ മോഡലാണ് റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650. ട്രിപ്പർ നാവിഗേഷൻ പോഡ് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കുന്ന ആദ്യത്തെ RE കൂടിയാണിത്.

- മോട്ടോർസൈക്കിളിന്റെ ചില പ്രധാന ഡിസൈൻ ഘടകങ്ങളിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ടെയിൽലാമ്പുകളും, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, എഞ്ചിൻ കേസിംഗുകളിലും ഹെഡിലും ബ്ലാക്ക് ഫിനിഷും ഉൾപ്പെടുന്നു. 19 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് റിയർ അലോയി വീലുകളും സിയറ്റ് സൂം ക്രൂസ് ടയറുകളും ഉപയോഗിച്ചാണ് ബൈക്ക് അസംബിൾ ചെയ്തിരിക്കുന്നത്.

- ബാർ എൻഡ് മിററുകൾ, സോളോ ഫിനിഷർ, മെഷീൻഡ് വീലുകൾ, ഡീലക്‌സ് ഫുട്‌പെഗ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, ടൂറിംഗ് വിൻഡ്‌സ്‌ക്രീൻ, ടൂറിംഗ് ഹാൻഡിൽബാർ എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി ആക്‌സസറികളോടെയാണ് റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ലഭ്യമാക്കുന്നത്.

Most Read Articles

Malayalam
English summary
10 major highlights of upcoming royal enfield super meteor 650
Story first published: Thursday, December 8, 2022, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X