നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

റൈഡര്‍ 125-യുടെ നവീകരിച്ച പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ടിവിഎസ്. 99,990 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ മോഡല്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

നേരത്തെ വിപണിയില്‍ ഉള്ള അടിസ്ഥാന വേരിയന്റിനെക്കാള്‍ 15,000 രൂപയുടെ വര്‍ദ്ധനവാണ് ഈ പുതിയ പതിപ്പിന് ലഭിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകളോടെ എത്തുന്ന മോഡല്‍, കമ്മ്യൂട്ടര്‍ ശ്രേണിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ ടിവിഎസിന്റെ 'SmartXonnect' സാങ്കേതികവിദ്യയും TFT സ്‌ക്രീന്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ്. സാധാരണയായി പ്രീമിയം മോട്ടോര്‍സൈക്കിളുകളില്‍ മാത്രം കാണുന്ന ഒരു ഫീച്ചറാണ് ഇപ്പോള്‍ റൈഡര്‍ 125-ല്‍ ലഭ്യമായിരിക്കുന്നത്.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ഒരുപക്ഷെ ഈ ശ്രേണിയില്‍ ഇത്തരത്തില്‍ പുറത്തിറക്കുന്ന ആദ്യത്തെ മോഡല്‍ കൂടിയാകും ഇത്. കഴിഞ്ഞ വര്‍ഷമാണ് 125 സിസി വിഭാഗത്തിലേക്ക് റൈഡറിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. ടിവിഎസ് എന്ന ബ്രാന്‍ഡിന് 125 സെഗ്മെന്റിലേക്കുള്ള ഒരു തിരിച്ചുവരവ് അടയാളപ്പെടുത്തിയ മോഡല്‍ കൂടിയാണ് റൈഡര്‍ 125.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ടിവിഎസ് റൈഡര്‍ 125-ല്‍ ഇപ്പോള്‍ 5 ഇഞ്ച് TFT കണ്‍സോള്‍ സജ്ജീകരിച്ചിരിക്കുന്നു, അത് ഒരു എക്‌സ്‌ക്ലൂസീവ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ റൈഡറെ മോട്ടോര്‍സൈക്കിളുമായി ബന്ധിപ്പിക്കുന്നു.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

പുതിയ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ സംവിധാനം, റൈഡര്‍മാരെ അവരുടെ റൈഡിംഗ് ശൈലിയെക്കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുന്നതിന് നിരവധി റൈഡിംഗ് അനലിറ്റിക്സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, മോട്ടോര്‍സൈക്കിള്‍ വോയ്സ്, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ ഫീച്ചര്‍, ഇമേജ് ട്രാന്‍സ്ഫര്‍ ഓപ്ഷനുകള്‍, റൈഡ് റിപ്പോര്‍ട്ടുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ഡൈനാമിക് ഫ്രണ്ട് ഫാസിയ, സ്‌കള്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, ബോഡി-കളര്‍ എഞ്ചിന്‍ ഗാര്‍ഡ്, വീതിയേറിയ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയ സവിശേഷതകളുള്ള ടിവിഎസ് റൈഡര്‍ 125-ന് സ്പോര്‍ടി, യൂത്ത്ഫുള്‍ പ്രൊഫൈലാണ് അവതരിപ്പിക്കുന്നത്. നേരായ റൈഡിംഗ് സ്റ്റാന്‍സ് ഉള്ള ബൈക്കിന് സുഖപ്രദമായ സ്പ്ലിറ്റ് സീറ്റുകളുമുണ്ട്. കുറഞ്ഞ സീറ്റ് ഉയരം 780 mm ഒപ്റ്റിമല്‍ നിയന്ത്രണവും കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നു.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ഫീച്ചറുകളില്‍ നവീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, എഞ്ചിനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 7,500 rpm-ല്‍ 11.2 bhp കരുത്തും 6,000 rpm-ല്‍ 11.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ റൈഡര്‍ 125-ന് തുടര്‍ന്നും ലഭിക്കുന്നു.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

5-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. മോട്ടോര്‍സൈക്കിളിന് ഇക്കോ, പവര്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ ലഭിക്കുന്നു - പവര്‍ മോഡിനൊപ്പം ടോപ്പ് എന്‍ഡില്‍ 10 ശതമാനം കൂടുതല്‍ പവര്‍ വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. 5.9 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗതയും 99 കിലോമീറ്റര്‍ വേഗതയും ഈ മോട്ടോര്‍സൈക്കിളിനുണ്ട്.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

സുരക്ഷാ ഫീച്ചറായി മോട്ടോര്‍സൈക്കിളിന് സൈഡ്-സ്റ്റാന്‍ഡ് കട്ട്-ഓഫ് സ്വിച്ചും ലഭിക്കുന്നു. ഇന്ത്യയിലെ ഹീറോ ഗ്ലാമര്‍ XTEC, ഹോണ്ട ഷൈന്‍ SP തുടങ്ങിയ 125 സിസി കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കെതിരെയാണ് പുതുക്കിയ റൈഡര്‍ മത്സരിക്കുക. അപ്ഡേറ്റ് ചെയ്ത ടിവിഎസ് റൈഡര്‍ 125 രണ്ട് നിറങ്ങളില്‍ ലഭ്യമാകും - വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

''കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്തതിന് ശേഷം ടിവിഎസ് റൈഡര്‍ ഏറ്റവും പ്രിയപ്പെട്ട മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി മാറിയിരിക്കുന്നു, കൂടാതെ അതിന്റെ റൈഡര്‍മാരെ അത്ഭുതപ്പെടുത്തുന്നത് തുടരുന്നുവെന്നാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ കമ്മ്യൂട്ടേഴ്‌സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞത്.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ടിവിഎസ് റൈഡര്‍ ഇപ്പോള്‍ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് SmartXonnectTM TFT വേരിയന്റുമായി പ്രവേശിക്കുകയാണ്, ഇത് തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും വിസ്മയിപ്പിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഒരു പടി മുന്നോട്ട് കൊണ്ടുപോകുന്നു.

നവീകരണങ്ങളോടെ Raider 125 അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

TFT ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്സ് അസിസ്റ്റ് എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി ഫസ്റ്റ്-ഇന്‍-ക്ലാസ് കണക്റ്റഡ് ഫീച്ചറുകളോടെ ഈ വേരിയന്റ് മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ഈ അപ്ഡേറ്റിലൂടെ, ടിവിഎസ് റൈഡര്‍ GenZ-ന്റെ ഇഷ്ടപ്പെട്ട ചോയ്സ് ആയി അതിന്റെ യാത്ര തുടരുന്നുവെന്നാണ് അനിരുദ്ധ ഹല്‍ദാര്‍ വ്യക്തമാക്കിയത്.

Most Read Articles

Malayalam
English summary
2022 tvs raider 125 launched with new tft cluster price features engine details
Story first published: Wednesday, October 19, 2022, 20:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X