2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

യമഹയുടെ ലീറ്റര്‍ ക്ലാസ് R1 ഒഴികെയുള്ള ഒരേയൊരു ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍സൈക്കിളാണ് FZ 25. ഇതിന് അടുത്തിടെ 2022-ലേക്ക് ഒരു അപ്ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ കളര്‍ ഓപ്ഷനുകള്‍ മാത്രമാണ് പുതിയ മോട്ടോര്‍സൈക്കളിലെ പ്രധാന നവീകരണമെന്ന് വേണമെങ്കില്‍ പറയാം. ഉപഭോക്താക്കളെ സ്ഥിരമായി ഉത്തേജിപ്പിക്കാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായും, അതിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായിട്ടാണ് FZS 25 മോഡല്‍ വേരിയന്റിനായി പുതിയ കളര്‍ സ്‌കീമുകള്‍ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എന്നിരുന്നാലും അപ്ഡേറ്റ് ചെയ്ത യഹമ FZ 25-നെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ നിറങ്ങള്‍

മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കിന്റെ ഇരുവശത്തും വലിയ, ഫോക്സ് എയര്‍ സ്‌കൂപ്പുകള്‍, പിന്‍ പാനലില്‍ ഫോക്സ്-എയര്‍ ഡക്ടുകളുള്ള സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവയ്ക്കൊപ്പം യമഹ FZ 25 ആകര്‍ഷകമായ ആകര്‍ഷണം നല്‍കുന്നു.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് എന്നിവയുള്ള മുന്‍ഭാഗം പോലും സമൂലവും ഭംഗിയുള്ളതുമായി കാണപ്പെടുകയും ചെയ്യുന്നു. പുതിയ FZS 25, നക്കിള്‍ ഗാര്‍ഡുകളും വിന്‍ഡ് സ്ക്രീനും ഉപയോഗിച്ച് അല്‍പ്പം മികവ് നല്‍കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എന്നാല്‍ 2022-ലെ യമഹ FZ 25-ന് ഇവയെല്ലാം പുതിയതല്ല. പുതിയത്, കളര്‍ സ്‌കീമുകളാണ് പ്രധാന സവിശേഷതകള്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. മാറ്റ് കോപ്പര്‍ പെയിന്റ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് FZS 25 എത്തുന്നത്.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഈ രണ്ട് ഓപ്ഷനുകളും ഗോള്‍ഡന്‍ വീലുകളുമായി പൊരുത്തപ്പെടുന്ന ഗോള്‍ഡന്‍ ഗ്രാഫിക്‌സുമായി വരുന്നു. എന്നിരുന്നാലും, സ്റ്റാന്‍ഡേര്‍ഡ് FZ 25-ന് കോസ്‌മെറ്റിക് മാറ്റമൊന്നും ലഭിക്കുന്നില്ല. റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് നിറങ്ങളിലും ബ്ലാക്ക്ഡ് ഔട്ട് വീലുകളിലും ഇത് വില്‍പ്പന തുടരുകയും ചെയ്യുന്നു.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഒരേ എഞ്ചിന്‍

യമഹ FZ 25-ലെ എഞ്ചിന്‍ നേരത്തെ വിപണിയില്‍ ലഭ്യമായ അതേ എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. 8,000 rpm-ല്‍ 20.5 bhp കരുത്തും 6,000 rpm-ല്‍ 20.1 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 249 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിക്കുന്നത്.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി മോട്ടോര്‍ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഫീച്ചര്‍ സജ്ജീകരണം

മോട്ടോര്‍സൈക്കിളിന്റെ എതിരാളിയായ KTM 250 ഡ്യൂക്കിനെ അപേക്ഷിച്ച്, യമഹ FZ 25-ല്‍ വാഗ്ദാനം ചെയ്യുന്ന സവിശേഷതകള്‍ മാന്യമാണ്. എല്‍ഇഡി ടെയില്‍ ലാമ്പിനൊപ്പം ഫുള്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഇതിന് ലഭിക്കുന്നു.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതിന്റെ നെഗറ്റീവ് LCD ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാലഹരണപ്പെട്ടതായി കാണപ്പെടുമ്പോള്‍, അത് കാര്യങ്ങള്‍ ലളിതമാക്കുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍. കൂടാതെ, എഞ്ചിന്‍ കട്ട് ഓഫ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയും സ്റ്റാന്‍ഡേര്‍ഡായി FZ 25 നല്‍കുന്നു.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില നിര്‍ണ്ണയം

2022 FZ 25-ന് 1.38 ലക്ഷം രൂപയാണ് യമഹയുടെ വില. അതേസമയം, FZS 25-ന്റെ വില 1.43 ലക്ഷം രൂപയാണ്. താരതമ്യപ്പെടുത്തുമ്പോള്‍, കെടിഎം 250 ഡ്യൂക്കിന് 2.28 ലക്ഷം രൂപയാണ് വില, എന്നാല്‍ പെര്‍ഫോമന്‍സ് ഫോക്കസ്ഡ് എഞ്ചിനും ചെറുതായി സൈക്കിള്‍ ഭാഗങ്ങളും ഇതിന് ഉണ്ടെന്ന് വേണം പറയാന്‍.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സുസുക്കി ജിക്‌സര്‍ 250, ബജാജ് ഡൊമിനാര്‍ 250 എന്നിവരും മോട്ടോര്‍സൈക്കിളിന്റെ എതിരാളികളാണ്.

2022 Yamaha FZ25; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, മോട്ടോര്‍സൈക്കിളിനെ സമകാലികമാക്കുന്നതിന് ആവശ്യമായ സവിശേഷതകള്‍ ചേര്‍ക്കാനും യമഹ സാധിച്ചു. ഇതുവഴി ഷോറൂമിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാന്‍ ഈ അപ്ഡേറ്റ് സഹായകരമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, February 21, 2022, 17:31 [IST]
English summary
2022 yamaha fz 25 find here some top highlights
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X