Royal Enfield-ന്റെ വരാന്‍ പോകുന്ന 5 വെടിച്ചില്ല് ഐറ്റങ്ങള്‍ ദേ ഇവയാണ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ഒരു മോട്ടോര്‍സൈക്കിള്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ബൈക്ക് പ്രേമികള്‍ എന്തായാലും ആവേശഭരിതരാകും. മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ മറ്റ് കമ്പനികളേക്കാള്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ ഇപ്പോള്‍. മിഡില്‍ വെയ്റ്റ് സെഗ്‌മെന്റ് പിടിക്കാനുള്ള ദൗത്യത്തിനായി അവര്‍ ഇതിനകം പാരലല്‍ ട്വിന്‍ 650 പ്ലാറ്റ്‌ഫോം ഉണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിലും കോണ്ടിനെന്റല്‍ ജിടിയിലും അത് അതിന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്. എന്നിരുന്നാലും അടിത്തട്ട് തൊട്ട് ഒരു പരിശോധന നടത്താനാണ് ഏതായാലും റോയല്‍ എന്‍ഫീല്‍ഡിന്റെ പ്ലാന്‍. ഒപ്പം ഇതിനിടെയിലെ വിടവ് നികത്താന്‍ കമ്പനി ഒരു പുതിയ 450 സിസി എഞ്ചിന്‍ വികസിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനപ്പെടുത്തി ഉടന്‍ പുറത്തിറക്കുന്ന അഞ്ച് പുതിയ മോട്ടോര്‍സൈക്കിളുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.

1. സൂപ്പര്‍ മീറ്റിയോര്‍ 650

സൂപ്പര്‍ മീറ്റിയോര്‍ 650 അവതരിപ്പിച്ച് കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ഇതിനകം തന്നെ വരാനിരിക്കുന്ന ഐറ്റത്തിനെ കുറിച്ച് ചെറിയ സൂചന നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പാരലല്‍ ട്വിന്‍ എഞ്ചിന്റെ കരുത്തില്‍ ഒരു യഥാര്‍ത്ഥ ബ്ലൂ ഹൈവേ ക്രൂയിസര്‍ റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 44 bhp പവറും 52.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ തുടിപ്പേകുന്ന ഈ മോട്ടോര്‍ സൈക്കിളിന്റെ അഴകളവുകളും മികവുറ്റതാണ്. 2023 ജനുവരിയോടെ ക്രൂയിസര്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2. ഹിമാലയന്‍ 450

അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. കമ്പനി പുതിയ 450 സിസി എഞ്ചിന്‍ വികസിപ്പിച്ച കാര്യം മുകളില്‍ പറഞ്ഞിരുന്നു. ഈ എഞ്ചിനായിരിക്കും പുത്തന്‍ അവതാരപ്പിറവിയെടുക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് കരുത്ത് പകരുക. മികച്ച ഉപകരണങ്ങളും ഓഫ്-റോഡ് കഴിവുകളുമുള്ള ഔട്ട്ഗോയിംഗ് ഹിമാലയന്റെ കൂടുതല്‍ ഹാര്‍ഡ്-കോര്‍ പതിപ്പായ ഹിമാലയന്‍ 450 ആയിരിക്കും പുതിയ എഞ്ചിന്റെ ആദ്യത്തെ ആവര്‍ത്തനം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഹിമാലയനില്‍ ഘടിപ്പിക്കുന്ന എഞ്ചിന്‍ ഏകദേശം 40 bhp പവര്‍ പുറപ്പെടുവിക്കും.

3. പുതിയ ബുള്ളറ്റ് 350 (ജെ-പ്ലാറ്റ്‌ഫോം)

റോയല്‍ എന്‍ഫീല്‍ഡിന്റെ ആവനാഴിയിലെ ഏറ്റവും മികച്ച അസ്ത്രങ്ങളിലൊന്നാണ് ബുള്ളറ്റ്. അത് രാകി മിനുക്കിയൊരുക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ബുള്ളറ്റ് 350 വികസിപ്പിക്കുന്നതിനെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. മീറ്റിയോര്‍, ക്ലാസിക് 350 എന്നിവയിലെ ജെ-പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ ബുള്ളറ്റ് വരിക. 20.1 bhp പവറും 27 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ 349 സിസി എഞ്ചിനാണ് പുതിയ ബുള്ളറ്റിന് തുടിപ്പേകുക. 2023-ന്റെ തുടക്കത്തിലെ ഏതെങ്കിലും ഒരു മാസത്തില്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4. ഹിമാലയന്‍ 650

ഹിമാലയന്‍ 450-നേക്കാള്‍ ശക്തമായ അഡ്വഞ്ചര്‍ ബൈക്ക് ആഗ്രഹിക്കുന്നവര്‍ക്കായി ഹിമാലയന്‍ 650 കൊണ്ടുവരാനായി റോയല്‍ എന്‍ഫീല്‍ഡ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിര്‍മ്മാണ പ്രക്രിയയിലേക്ക് കടക്കുമ്പോള്‍ വലിയ അഡ്വഞ്ചര്‍ ടൂവീലറിന് ഹിമാലയന്റെ പേരിടുമോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും കമ്പനി അത് തന്നെ പിന്തുടരുമെന്നാണ് പ്രതീക്ഷ. പെര്‍ഫോമന്‍സ് കൂടി ഉയരുന്നതോടെ ഹിമാലയന്‍ 650 കൂടുതല്‍ ടൂറിങ് സൗഹൃദ മോട്ടോര്‍സൈക്കിളായി മാറുകയും കവസാക്കി വെര്‍സിസ് 650, സുസുക്കി V-സ്‌ട്രോം 650 XT എന്നിവയ്ക്കെതിരെ മാറ്റുരക്കുകയും ചെയ്യും.

5. ഷോട്ട്ഗണ്‍ 650

2021 ഡിസംബറില്‍ കണ്‍സെപ്റ്റ് ബൈക്ക് പ്രദര്‍ശിപ്പിച്ചത് മുതല്‍ ആവേശത്തോടെ കാത്തിരിക്കുന്ന ട്വിന്‍-സിലിണ്ടര്‍ പ്ലാറ്റ്ഫോമിന്റെ ആവര്‍ത്തനമാണ് ഷോട്ട്ഗണ്‍ 650. വലിയ ടാങ്കും ബിക്കിനി-ഫെയറിങ് ഹെഡ്ലാമ്പും ഉള്‍ക്കൊള്ളുന്ന ഒരു മിഡില്‍ വെയ്റ്റ് ബോബറായിരിക്കും ഇത്. കൂടാതെ സൂപ്പര്‍ മെറ്റിയര്‍ 650 ല്‍ നമ്മള്‍ കണ്ടതിന് സമാനമായ 43 എംഎം അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഷോക്കുകളും കാണാം. ഷോട്ട്ഗണ്‍ 650 മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ പദ്ധതികളില്‍ ഉണ്ടെന്നാണ് തോന്നുന്നത്.

എങ്കിലും, ഏത് സമയത്താകും ഇവ ഉല്‍പ്പാദനത്തിലേക്ക് കടക്കുകുയെന്ന കാര്യം നമുക്ക് പറയാന്‍ സാധിക്കില്ല. സൂപ്പര്‍ മീറ്റിയോര്‍ 650 ജനുവരിയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 2023-ന്റെ രണ്ടാം പകുതിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അവതരിപ്പിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അല്‍പ്പം കൂടി ക്ഷമിക്കാന്‍ പറ്റുമെങ്കില്‍ ഇച്ചിരി കൂടി കാത്തിരിക്കാം. റോയല്‍ എന്‍ഫീല്‍ഡിന്റെ വരാന്‍ പോകുന്ന മോഡലുകളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ എഴുതി അറിയിക്കുക.

Most Read Articles

Malayalam
English summary
5 new motorcycles based on the new platforms that will soon be launched by royal enfield in india
Story first published: Friday, December 2, 2022, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X