ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

G310 R നേക്കഡ് റോഡ്‌സ്റ്ററിനും G310 GS അഡ്വഞ്ചർ-ടൂററിനും ശേഷം, ബിഎംഡബ്ല്യു തങ്ങളുടെ എൻട്രി ലെവൽ പോർട്ട്‌ഫോളിയോ G310 RR ഫുൾ ഫെയർഡ് ബൈക്കുമായി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

ഇന്റേണലുകൾ ടിവിഎസ് അപ്പാച്ചെ RR 310 -ൽ നിന്ന് കടമെടുത്തതാണെങ്കിലും, സ്‌റ്റൈലിംഗ് ബിറ്റുകൾ ബിഎംഡബ്ല്യു S1000 RR അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

പുതിയ ബിഎംഡബ്ല്യു G310 RR ജൂലൈ 15 -ന്, അതായത് നാളെ ലോഞ്ച് ചെയ്യും. അതിന് മുന്നോടിയായി, മോട്ടോർസൈക്കിളിന്റെ ഒരു ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ചെയ്തിരിക്കുകയാണ്.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ ഡിസൈനും മറ്റ് വിശദാംശങ്ങളും ഈ വീഡിയോ വ്യക്തമാക്കുന്നു. ഓൺലൈനിലോ ബിഎംഡബ്ല്യു മോട്ടോറാഡ് അംഗീകൃത ഡീലർഷിപ്പിലോ പുത്തൻ മോട്ടോർസൈക്കിളിനായിട്ടുള്ള ബുക്കിംഗ് നടത്താം.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

ബിഎംഡബ്ല്യു G310 RR -ന്റെ ചില പ്രധാന സവിശേഷതകളിൽ അതിന്റെ ബൈ-എൽഇഡി ട്വിൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോംപാക്റ്റ് വിൻഡ്‌സ്‌ക്രീൻ, സ്ലീക്ക് ടേൺ സിഗ്നലുകൾ, കർവി & എയറോഡൈനാമിക് ഫെയറിംഗ്, സ്‌കൾപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, സ്റ്റെപ്പ്-അപ്പ് സീറ്റ്, ഷോർട്ട് ടെയിൽ സെക്ഷൻ, റിയർ ടയർ ഹഗ്ഗർ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

ഫ്രണ്ട് കൗളിൽ റിയർ വ്യൂ മിററുകൾ ഘടിപ്പിച്ചിരിക്കുന്നതുൾപ്പടെ ബൈക്കിന് ഒരു അഗ്രസീവ് ഫ്രണ്ട് ഫാസിയയുണ്ട്. ഉപഭോക്താവിന് ഒപ്റ്റിമൽ ഹാൻഡ്‌ലിംഗ് അനുവദിക്കുന്നതിന്, പുൾഡ് ബാക്ക്, ലോ-സെറ്റ് ഹാൻഡിൽബാർ യാതൊരു കുഴപ്പവുമില്ലാതെ ഭംഗിയായി സ്ഥാപിച്ചിരിക്കുന്നു. റൈഡ് എർഗണോമിക്‌സ് അപ്പാച്ചെ RR 310 -ന് സമാനമായിരിക്കും. അതോടൊപ്പം ചെറുതായി പിന്നിലേക്ക് നീക്കി സെറ്റ് ചെയ്തിരിക്കുന്ന ഫുട്ട് പെഗ്ഗുകളും ഇതിലുണ്ടാവും.

കളർ ചോയിസുകളുടെ കാര്യത്തിൽ, ബിഎംഡബ്ല്യു G310 RR-ന് രണ്ട് ഓപ്ഷനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയിലൊന്ന് വൈറ്റ്, ബ്ലൂ, റെഡ് എന്നിവയുടെ ട്രൈ-ഷെയ്ഡ് ഫാക്ടറി കളറായിരിക്കും. S1000 RR-നൊപ്പം വാഗ്ദാനം ചെയ്യുന്ന മെറ്റാലിക് ബ്ലാക്ക് ഷേഡാവും മറ്റൊരു ഓപ്ഷൻ.

Source

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

അപ്പാച്ചെ RR 310 -ലെ ഫോലെ ബിഎംഡബ്ല്യു 300 സിസി ബൈക്കുകൾക്കും ഗോൾഡൻ നിറത്തിലുള്ള USD ഫ്രണ്ട് ഫോർക്കുകളുണ്ടാകും. പുത്തൻ G310 RR-ലും ഇത് മാറ്റമില്ലാതെ തുടരും. അതോടൊപ്പം സ്‌പോർട്ടി ഗ്രാഫിക്സും സ്റ്റിക്കറിംഗും ബൈക്കിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും മെച്ചപ്പെടുത്തും.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

ബിഎംഡബ്ല്യു G310 RR -ൽ 5.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടാകും. ഇതിന് ബി‌എം‌ഡബ്ല്യു മോട്ടോറാഡ് ബ്രാൻഡിംഗ് ഉണ്ടായിരിക്കും കൂടാതെ കോളുകളും മെസേജുകളും ആക്‌സസ് ചെയ്യുന്നതിന് ടേൺ-ബൈ-ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് ഫോൺ പെയറിംഗ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ റൈഡുകളുടെ ടോപ് സ്പീഡ്, കവർ ചെയ്ത ദൂരം, മൈലേജ് തുടങ്ങിയ വിശദാംശങ്ങളും ആക്സസ് ചെയ്യാൻ കഴിയണം.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

312.2 സിസി ലിക്വിഡ് കൂൾഡ്, റിവേഴ്‌സ് ഇൻക്ലൈൻഡ് മോട്ടോറായ അപ്പാച്ചെ RR 310 യൂണിറ്റിന് സമാനമായിരിക്കും എഞ്ചിൻ. അപ്പാച്ചെ RR 310 വ്യത്യസ്ത പവറും torque ഔട്ട്‌പുട്ടും ഉള്ള ഒന്നിലധികം റൈഡ് മോഡുകളുമായാണ് വരുന്നത്.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

മികച്ച പ്രകടനത്തിന്, ഉപയോക്താക്കൾക്ക് സ്‌പോർട് അല്ലെങ്കിൽ ട്രാക്ക് റൈഡ് മോഡിൽ മോട്ടോർസൈക്കിൾ എൻഗേജ് ചെയ്യാം. ഈ മോഡുകളിൽ, എഞ്ചിൻ 9,700 rpm -ൽ 34 PS പരമാവധി പവറും 7,700 rpm -ൽ 27.3 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. റെയിൻ, അർബൻ മോഡിൽ, ഒപ്റ്റിമൽ സുരക്ഷ ഉറപ്പാക്കാൻ പെർഫോമൻസ് നമ്പറുകൾ 25.8 PS ആയും 25 Nm ആയും കുറയ്ക്കുന്നു.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

ബിഎംഡബ്ല്യു G310 RR -ന്ററെ ടോപ് സ്പീഡും ആക്സിലറേഷനും RR 310 -ന് സമാനമായിരിക്കാൻ സാധ്യതയുണ്ട്. അപ്പാച്ചെയ്ക്ക് 0-100 കിലോമീറ്റർ വേഗതയിലെത്താൻ 7.17 സെക്കൻഡ് എടുക്കും, മണിക്കൂറിൽ 160 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

ബിഎംഡബ്ല്യു G310 RR -ന് മുന്നിൽ USD ഫോർക്കുകളുള്ള ട്രെല്ലിസ് ഫ്രെയിമും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമുണ്ടാകും. മുന്നിലും പിന്നിലും യഥാക്രമം 300 mm, 240 mm ഡിസ്‌ക് ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കുന്നു. ടീസറുകളിൽ കാണുന്നത് പോലെ, ബൈക്കിൽ ബൈബ്രേ ബ്രേക്ക് കാലിപ്പറുകൾ ഉണ്ട്. ഡ്യുവൽ-ചാനൽ ABS ബ്രാൻഡ് ഇതിൽ സ്റ്റാൻഡേർഡായി നൽകും.

ലോഞ്ചിന് മുമ്പ് സസ്പെൻസ് പൊളിഞ്ഞു; പുത്തൻ BMW G310 RR പൂർണ്ണമായി വെളിപ്പെടുത്തി വീഡിയോ പുറത്ത്

ബിഎംഡബ്ല്യു G310 RR -ന് RR 310 -ന്റെ അതേ മുൻ സസ്‌പെൻഷൻ ഉണ്ടായിരിക്കുമെങ്കിലും, കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള ഒരു ടോപ്പ്-സ്പെക്ക് വേരിയന്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, ബൈക്കിന് പൂർണ്ണമായും ക്രമീകരിക്കാവുന്ന സസ്പെൻഷൻ സംവിധാനം ലഭിക്കും. ഈ ഓപ്ഷൻ ടിവിഎസ് അപ്പാച്ചെ RR 310 ബിൽറ്റ് ടു ഓർഡർ (BTO) പതിപ്പിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, July 14, 2022, 18:35 [IST]
English summary
All new bmw g310 rr revealed in spy video ahead of launch tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X