Just In
- 24 min ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 1 hr ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു
- 1 hr ago
മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki
- 3 hrs ago
ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്യുവികൾ
Don't Miss
- Travel
യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല്‍ ഏജന്‍സി
- Movies
അച്ഛന്റെ രണ്ടാം ഭാര്യയും മക്കളും, ഒരു ബന്ധവുമില്ല! ജാന്‍വിയെ വെറുത്തിരുന്ന അര്ജുന്; മാറ്റം ഇങ്ങനെ...
- News
രക്തസ്രാവത്തെ തുടര്‍ന്ന് യുവതി പുലര്‍ച്ചെ ആശുപത്രിയിലെത്തി; കുഞ്ഞെവിടെ എന്ന് ഡോക്ടര്‍... ക്രൂരം
- Sports
ധോണിയുടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ റിഷഭ് തകര്‍ക്കും?
- Lifestyle
രണ്ട് ശുഭയോഗങ്ങളോടെ ശ്രാവണ പൂര്‍ണിമ ഇന്ന്; വ്രതമെടുത്താല്‍ സര്‍വ്വൈശ്വര്യം
- Finance
നിക്ഷേപകർക്ക് സന്തോഷിക്കാം; സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തി ഈ ബാങ്ക്, നേടാം 8.25% പലിശ
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും
അണിയറയിൽ നിന്ന് അരങ്ങിലേക്ക്; RE Hunter 350 വെളിപ്പെടുത്തി Eicher എംഡി
ഹണ്ടർ 350 എന്ന തങ്ങളുടെ ഏറ്റവും ചെലവ് കുറഞ്ഞ അല്ലെങ്കിൽ അഫോർഡബിളായ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്.

റോയൽ എൻഫീൽഡിന്റെ ഉടമസ്ഥരായ ഓട്ടോമോട്ടീവ് ഭീമൻ ഐഷറിന്റെ മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാലാണ് ഏറ്റവും പുതിയ സ്റ്റൈലിഷ് മോട്ടോർസൈക്കിൾ വെളിപ്പെടുത്തിയത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന പ്രിവ്യൂ ഇവന്റിൽ വെച്ചാണ് ശ്രീ ലാൽ ബൈക്ക് ഇൻസ്റ്റാഗ്രാമിൽ വെളിപ്പെടുത്തിയത്.

ഹണ്ടർ 350-യുടെ വിലകൾ ഓഗസ്റ്റ് 7 -ന് ലോഞ്ച് ചെയ്യുമ്പോൾ നിർമ്മാതാക്കൾ വെളിപ്പെടുത്തും. ഓൾ ന്യൂ മോട്ടോർസൈക്കിളിന്റെ നിരവധി വിശദാംശങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഹണ്ടർ 350 റോയൽ എൻഫീൽഡിന്റെ മോഡൽ നിരയിൽ ഏറ്റവും താഴെയായി സ്ഥാനം പിടിക്കും, കൂടാതെ പ്രാരംഭ വില 1.6 ലക്ഷം രൂപയിൽ താഴെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

2016 മുതൽ ബ്രാൻഡ് ഹണ്ടർ എന്ന മോഡൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു, ബൈക്കിന് തികച്ചും വ്യത്യസ്തമായ സ്വഭാവവും വ്യക്തിത്വവും നൽകാൻ ഡെവലപ്‌മെന്റ് ടീം ഷാസി മികച്ച രീതിയിൽ ട്യൂൺ ചെയ്യുന്നു.

ഷാസി ഡെവലപ്മെന്റ് ചെയ്തിരുന്ന ടീം ബൈക്ക് ട്യൂൺ ചെയ്യുകയും പലതവണ റീ-ട്യൂൺ ചെയ്യുകയും ചെയ്താണ് അവസാന പ്രൊഡക്ട് ഇറക്കിയത്. മോട്ടോർസൈക്കിൾ അജൈലും (ചടുലം) ഫണ്ണുമാണ്, നിർമ്മാതാക്കൾ ഇത് വികസിപ്പിക്കുന്നതിൽ ആസ്വദനം കണ്ടെത്തിയത് പോലെ ഉപഭോക്താക്കൾ ഈ ബൈക്ക് ഓടിക്കുന്നത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടോർസൈക്കിൾ - ഒരു അർബൻ സ്‌ക്രാംബ്ലർ പോലെയുള്ള ശൈലി അവതരിപ്പിക്കുന്നു. യുവ ഉപഭോക്താക്കളെ റോയൽ എൻഫീൽഡ് ഫോൾഡിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രൊഡക്ട്.

Knee Recesses ഉള്ള ടിയർഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, സ്പങ്കി പെയിന്റ് സ്‌കീമുകൾ, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ-സ്റ്റൈൽ ഫ്ലാറ്റ്, സിംഗിൾ സീറ്റ് എന്നിവ മോട്ടോർസൈക്കിളിന്റെ പ്രധാന സ്റ്റൈലിംഗ് ഹൈലൈറ്റുകളാണ്. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് പ്രധാന വേരിയന്റുകളിലായാണ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്.

ഹണ്ടർ 350 റെട്രോ താങ്ങാനാവുന്നതും ഫ്രില്ലുകളില്ലാത്തതുമായ വേരിയന്റായിരിക്കും, അതേസമയം ഹണ്ടർ 350 മെട്രോ കസ്റ്റമൈസേഷൻ ഓപ്ഷനുകളും കൂടുതൽ സവിശേഷതകളും വാഗ്ദാനം ചെയ്യും. റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ് (MIY) എന്നീ മൂന്ന് പെയിന്റ് സ്കീമുകളുള്ള റെബൽ എന്ന സബ് വേരിയന്റും ഹണ്ടർ മെട്രോയ്ക്ക് ലഭിക്കും.

ഇവിടെ MIY എന്നത് മെയ്ക്ക്-ഇറ്റ്-യുവർസ് എന്നതിന്റെ ചുരുക്കമാണ് കേട്ടോ, ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന റോയൽ എൻഫീൽഡിൽ നിന്നുള്ള ഫാക്ടറി-ലെവൽ കസ്റ്റമൈസേഷൻ പ്രോഗ്രാമാണിത്.

ഹണ്ടർ മെട്രോ വേരിയന്റിന് ഡാപ്പർ ഗ്രേ പെയിന്റ് സ്കീമിൽ MIY ഓപ്ഷനും ലഭിക്കും. ഹണ്ടർ മെട്രോ ഡാപ്പർ വൈറ്റ്, ഡാപ്പർ ആഷ് എന്നീ മറ്റ് രണ്ട് നിറങ്ങളിലും ലഭിക്കും. ഫാക്ടറി ബ്ലാക്ക്, ഫാക്ടറി സിൽവർ നിറങ്ങളിൽ ഹണ്ടർ റെട്രോ വേരിയന്റ് ലഭ്യമാവും.
റോയൽ എൻഫീൽഡ് ഹണ്ടർ 350 -യുടെ എല്ലാ വകഭേദങ്ങളും മീറ്റിയോറിൽ അരങ്ങേറ്റം കുറിച്ചതും പ്രൂവ് ചെയ്തതുമായ 350 സിസി, ഫോർ സ്ട്രോക്ക് ലോംഗ് സ്ട്രോക്ക് എഞ്ചിൻ ഉപയോഗിക്കും. 20 bhp, 27 Nm എന്നിങ്ങനെ പീക്ക് പവറും torque ഔട്ട്പുട്ടുകളും സമാനമായിരിക്കാൻ സാധ്യതയുണ്ട്.

ഈ എഞ്ചിനിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആയിരിക്കും, ഇതിന് ഫ്യൂവൽ ഇഞ്ചക്ഷൻ, ഓവർഹെഡ് ക്യാംഷാഫ്റ്റ്, വൈബ്രേഷനുകൾ ഇല്ലാതാക്കാൻ ഒരു ബാലൻസർ ഷാഫ്റ്റ് എന്നിവയും ലഭിക്കും.
റോയൽ എൻഫീൽഡിന്റെ ഏറ്റവും സുഗമമായ മോട്ടോർസൈക്കിളുകളിൽ ഒന്നായ മീറ്റിയോറിൽ ഈ മോട്ടോർ വൻ വിജയമായിരുന്നു, അതിനാൽ ഹണ്ടർ 350 ഈ പ്രശസ്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബറുകൾ, 17 ഇഞ്ച് അലോയി വീലുകൾ, ഇരു വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ ABS, ട്യൂബ്‌ലെസ് ടയറുകൾ എന്നിവ ഓഫറിലെ പ്രധാന ഫീച്ചറുകളാണ്.

17 ഇഞ്ച് വീലുകൾ മോട്ടോർസൈക്കിളിനെ ഫ്ലിക്കബിൾ ആക്കുകയും ഉടമകൾക്ക് വൈഡ് ടയറുകൾക്കുള്ള ചോയിസ് നൽകുകയും ചെയ്യുന്നു. ഫ്രെയിമും മീറ്റിയോറിൽ നിന്ന് ഉയർത്തിയതായി തോന്നുന്നു. ഗ്രൗണ്ട് ക്ലിയറൻസ് സ്വീകാര്യമായ 150 mm ആണ്, സീറ്റ് ഹൈറ്റ് 800 mm ആണ്.
ഹണ്ടർ മെട്രോ 110/17, 140/17 ടയറുകളുമായി വരും, ട്രിപ്പർ നാവിഗേഷൻ കൺസോൾ ഓപ്‌ഷണൽ എക്സ്ട്രയായി ലഭിക്കുകയും ചെയ്യും. എന്നാൽ റെട്രോ പതിപ്പ് കൂടുതൽ ബേസിക്ക് ആയിരിക്കും. ഇടുങ്ങിയ 100/17, 120/17 ടയറുകളാവും ഇതിൽ വരുന്നത്, അതോടൊപ്പം സെന്റർ സ്റ്റാൻഡ് ഇത് ഒഴിവാക്കുകയും ചെയ്യും. ഭാരത്തിന്റെ കാര്യത്തിൽ, 177 കിലോഗ്രാം ഭാരമുള്ള ഹണ്ടർ 350 മെട്രോ ട്രിമ്മിനെക്കാൾ റെട്രോ മോഡൽ 4.0 കിലോഗ്രാം ഭാരം കുറഞ്ഞതായിരിക്കും.