RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

ആഗോളതലത്തിൽ വെറും 1500 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പുതിയതും എക്‌സ്‌ക്ലൂസീവുമായ പെയിന്റ് സ്കീമുള്ളതുമായ ഒരു ലിമിറ്റഡ് എഡിഷൻ പതിപ്പിൽ RS660 അവതരിപ്പിച്ചിരിക്കുകയാണ് അപ്രീലിയ.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

AMA നാഷണൽ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രാൻഡ് നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് മോഡലിന്റെ പുതുതായി അവതരിപ്പിച്ച പതിപ്പ്. പ്രധാനമായും വൈറ്റ്, റെഡ്, ബ്ലൂ നിറങ്ങളിലുള്ള നക്ഷത്രങ്ങളും വരകളും പെയിന്റ് വർക്കുമായാണ് പുതിയ മോഡൽ വരുന്നത്.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

പുതിയ പെയിന്റ് തീം കൂടാതെ, മോട്ടോർസൈക്കിളിന് ഇൻവേർട്ടഡ് ഷിഫ്റ്റ് പാറ്റേണുകളുള്ള ഒരു ഗിയർബോക്‌സ് ലഭിക്കുന്നു. ഇതിൽ അപ്‌ഷിഫ്റ്റുകൾക്ക് താഴേക്ക് പുഷ് ചെയ്യുകയും ഡൗൺഷിഫ്റ്റുകൾക്ക് പുഷ് അപ്പ് ചെയ്യുകയും വേണം.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

ഇത് അടിസ്ഥാനപരമായി എല്ലാ പ്രോപ്പർ റേസ് ബൈക്കുകളിലും കാണപ്പെടുന്നു. അതിനുപുറമെ, മറ്റ് പ്രധാന അപ്‌ഡേറ്റുകളിൽ മികച്ച എയർ ഫ്ലോയ്ക്കായി വലിയ ഫ്രണ്ട് ഫെയറിംഗും പുറംഭാഗങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിന് പിൻസീറ്റ് കൗളും ഉൾപ്പെടുന്നു.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

ഇതുകൂടാതെ, മോട്ടോർസൈക്കിളിന്റെ ബാക്കിയുള്ള ഭാഗങ്ങൾ ഏറെക്കുറെ അതേപടി മാറ്റമില്ലാതെ തുടരുന്നു. 10,5000 rpm -ൽ 100 bhp പരമാവധി പവറും 8500 rpm -ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ കാരണമാകുന്ന അതേ 659 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ മോട്ടോർ സ്പെഷ്യൽ എഡിഷനും ഫീച്ചർ ചെയ്യുന്നത് തുടരുന്നു. ആറ് സ്പീഡ് യൂണിറ്റാണ് ട്രാൻസ്മിഷൻ.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

APRC (അപ്രീലിയ പെർഫോമൻസ് റൈഡ് കൺട്രോൾ), ത്രീ-ലെവൽ കോർണറിംഗ് ABS, ട്രാക്ഷൻ കൺട്രോൾ, ക്രമീകരിക്കാവുന്ന വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ എന്നിവയുള്ള ആറ് ആക്സിസ് IMU എന്നിങ്ങനെ നിരവധി സവിശേഷതകൾ മോട്ടോർസൈക്കിളിൽ ഉണ്ട്.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

അപ്രീലിയ RS660 ഇന്ത്യൻ വിപണിയിൽ 2021 ഓഗസ്റ്റിൽ 13.39 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ബ്രാൻഡ് പുറത്തിറക്കി. ഹോണ്ട CBR650R, യമഹ YZF-R7, വരാനിരിക്കുന്ന കവസാക്കി നിഞ്ച 700R എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയായാണ് ഇത് വരുന്നത്. നിഞ്ച 700R വികസനത്തിലാണെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ, ലാവ റെഡ്, ബ്ലാക്ക് അപെക്സ്, ആസിഡ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

മറ്റ് അനുബന്ധ വാർത്തകളിൽ തങ്ങളുടെ ആദ്യ അഡ്വഞ്ചര്‍ സ്‌കൂട്ടറായ SR GT 200 അപ്രീലിയ ജപ്പാനില്‍ അവതരിപ്പിച്ചു. 2021 നവംബറില്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന EICMA -യുടെ അവസാന പതിപ്പിലാണ് SR GT ശ്രേണി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

SR GT ശ്രേണി 125, 200 എന്നിങ്ങനെ രണ്ട് ഡെറിവേറ്റീവുകളില്‍ ലഭ്യമാണ്. ഇതില്‍ 200 മോഡലാണ് കമ്പനി ഇപ്പോള്‍ ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ചരിക്കുന്നത്. ദൈനംദിന യാത്രകൾക്കായിട്ടുള്ള പ്രാക്ടിക്കാലിറ്റി നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് അവസരങ്ങളില്‍ ഓഫറോഡ് വഴികളിലൂടെയും സഞ്ചരിക്കാവുന്ന രീതിയിലാണ് ബ്രാൻഡ് ഈ സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

RS660 -ക്ക് പുത്തൻ സ്റ്റാർസ് & സ്ട്രൈപ്സ് പെയിന്റ് തീം അവതരിപ്പിച്ച് Aprilia

അതിനാല്‍, ഇതിനൊരു 'അര്‍ബന്‍ അഡ്വഞ്ചര്‍ സ്‌കൂട്ടര്‍' എന്ന ലേബല്‍ വളരെ ഉചിതമാണ്. വാഹനത്തിന്റെ ക്യാരക്ടറിന് അനുസൃതമായി, എക്സ്റ്റെൻഡഡ് ഹാന്‍ഡില്‍ബാര്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍, ലോംഗ് ട്രാവല്‍ സസ്പെന്‍ഷന്‍ എന്നിവ SR GT-ല്‍ അപ്രീലിയ സജ്ജീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, March 11, 2022, 8:30 [IST]
English summary
Aprilia introduces new stars and stripes limited colour theme to rs660 motorcycle
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X