ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

ഒരു ദിവസം കൊണ്ട് 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 250 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. ഇത് ബ്രാന്‍ഡിന് ഒരു പുതിയ നാഴികക്കല്ല് സമ്മാനിക്കുന്നതിനൊപ്പം, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് എത്രത്തോളം സ്വീകാര്യത ലഭിച്ചുവെന്ന് കാണിക്കുകയും ചെയ്യുന്നു.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

2022 ഒക്ടോബര്‍ 23-ന് ദീപാവലി ആഘോഷവേളയിലാണ് കമ്പനി 250 സ്‌കൂട്ടറുകള്‍ അതത് ഉടമകള്‍ക്ക് എത്തിച്ച് നല്‍കിയത്. ഒരു ഇലക്ട്രിക് ടൂ-വീലര്‍ സ്റ്റാര്‍ട്ടപ്പ് എന്ന് ഏഥര്‍ എനര്‍ജിയെ അഭിസംബോധന ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

എന്നിരുന്നാലും, ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പതിനായിരക്കണക്കിന് സ്‌കൂട്ടറുകളുള്ള ഒരു സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന നിര്‍മാതാവാണ് ഏഥര്‍ എനര്‍ജി. രണ്ട് മോഡലുകളാണ് നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 450X ഉപയോഗിച്ച്, ബ്രാന്‍ഡ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിച്ചു.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

മാത്രമല്ല, സമയബന്ധിതമായ അപ്ഡേറ്റുകള്‍ വഴി 450X അതിന്റെ ജനപ്രീതി ഉയര്‍ത്തുകയും ചെയ്തു. ഇതിനുപുറമെ, പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന കുറച്ചുകാലമായി ഉയര്‍ന്നുവരികയാണ്. കൂടുതല്‍ കൂടുതല്‍ വാങ്ങുന്നവര്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നു.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

സ്വാഭാവികമായും, ഉത്സവ സീസണില്‍ ഇത് പലമടങ്ങ് വര്‍ദ്ധിക്കുന്ന ഒരു പ്രതിഭാസമാണ്. ഉത്സവ സീസണില്‍, കൂടുതല്‍ ഇന്ത്യക്കാര്‍ അത് ഐശ്വര്യമായി കണക്കാക്കുന്നതിനാല്‍ ഇപ്പോഴും വാങ്ങല്‍ തിരക്കിലാണ്.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

ദീപാവലിയുടെ ആദ്യ ദിവസമായ ധന്‍തേരാസ്, സ്വര്‍ണ്ണമോ വെള്ളിയോ പോലുള്ള വിലയേറിയ എന്തെങ്കിലും അല്ലെങ്കില്‍ വാഹനം പോലും വാങ്ങുന്നതിനുള്ള ഏറ്റവും അനുകൂലമായ ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരേസമയം 250 സ്‌കൂട്ടറുകള്‍ ഡെലിവര്‍ ചെയ്തതിനാല്‍ ഈ ധന്‍തേരാസ് ഏഥര്‍ എനര്‍ജിയെ സംബന്ധിച്ചിടത്തോളം മികച്ചതെന്ന് വേണം പറയാന്‍.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

2022 ഒക്ടോബര്‍ 23-ന് ബെംഗളൂരുവില്‍ വെച്ച് ഏഥര്‍ 450X വാങ്ങുന്നവരെ ഡെലിവറി എക്‌സ്പീരിയന്‍സിനായി കമ്പനി ക്ഷണിച്ചു. 450X-ന്റെ എല്ലാ കളര്‍ ഓപ്ഷനുകളും ഡെലിവറി ചെയ്യുന്നതിനായി നിരത്തി. എന്നിരുന്നാലും, സ്‌പേസ് ഗ്രേ ഏറ്റവും ജനപ്രിയമായ കളര്‍ ഓപ്ഷനായിരുന്നുവെന്ന് വേണം പറയാന്‍.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

'തങ്ങളുടെ പങ്കാളിയായ BIA സംരംഭങ്ങള്‍ക്കും മുഴുവന്‍ ബെംഗളൂരു സെയില്‍സ് ടീമിനും തങ്ങളുടെ എല്ലാ മികച്ച ഉപഭോക്താക്കള്‍ക്കും ഈ ധന്‍തേരാസ് 450X വീട്ടിലെത്തിച്ചതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് ഏഥര്‍ എനര്‍ജിയുടെ സിഇഒ തരുണ്‍ മേത്ത ട്വീറ്ററില്‍ കുറിച്ചു.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

ഏഥര്‍ 450X-ന്റെ Gen 3 സമാരംഭിച്ച് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് വരുന്നത്. 105 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന പുതിയ 3.7kWh ബാറ്ററി പായ്ക്കാണ് പുതിയ തലമുറ സ്‌കൂട്ടറിന്റെ സവിശേഷത. 6.2kW മോട്ടോര്‍ 3.3 സെക്കന്‍ഡിനുള്ളില്‍ 0-40km/h വേഗത കൈവരിക്കുന്നു, മാത്രമല്ല, വര്‍ദ്ധിപ്പിച്ച പെര്‍ഫോമെന്‍സ് നിലവാരം വാഗ്ദാനം ചെയ്യുന്നു, ഉയര്‍ന്ന വേഗത 90km/h ആണ്.

ദീപാവലി ദിനത്തില്‍ ഡെലിവറി ചെയ്തത് 250 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് Ather 450X

വിപണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450X, അതിനാല്‍, വാങ്ങുന്നവര്‍ കൂടുതല്‍ ആദ്യ ചോയിസായി സ്‌കൂട്ടറിനെ തിരഞ്ഞെടുക്കുന്നു. ഏഥര്‍ 450X-ന്റെ 250 യൂണിറ്റുകള്‍ ഒരേ ദിവസം ഡെലിവര്‍ ചെയ്തു എന്നത് ഈ സ്‌കൂട്ടറിന് എത്രമാത്രം ആവശ്യക്കാരുണ്ടെന്ന് കാണിക്കുന്നു. വരും ദിവസങ്ങളിലും മാസങ്ങളിലും ഈ ആവശ്യം വര്‍ദ്ധിക്കുമെന്നാണ് കമ്പനിയും പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Ather delivers 250 units of electric scooters during diwali details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X