വില്‍പ്പനയില്‍ 366 ശതമാനം വര്‍ധനവ്; 2022 ജനുവരിയിലെ വില്‍പ്പന കണക്കുകളുമായി Ather
വില്‍പ്പന അളവിന്റെ കാര്യത്തില്‍, ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ നിലവില്‍ ഏഥര്‍ എനര്‍ജി മൂന്നാം സ്ഥാനത്താണ്. എന്നിരുന്നാലും പ്രതിമാസമുള്ള വില്‍പ്പനയില്‍ ബ്രാന്‍ഡിന്റെ നില മെച്ചപ്പെടുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ആംപിയര്‍, ടിവിഎസ്, റിവോള്‍ട്ട്, ബജാജ് എന്നിവയെക്കാള്‍ മുന്നിലാണ് ഏഥര്‍. എന്നാല്‍ ഹീറോ ഇലക്ട്രിക്, ഒഖിനാവ എന്നിവയ്ക്ക് പിന്നിലുമാണ്. കമ്പനി രാജ്യത്തുടനീളമുള്ള നെറ്റ്‌വര്‍ക്ക് വിപുലീകരണം ത്വരിതപ്പെടുത്തിയതിനാല്‍ ഭാവിയില്‍ ഇത് മാറിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2022 ജനുവരിയില്‍ ഏഥര്‍ മൊത്തം 2,825 യൂണിറ്റുകള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് രാജ്യത്ത് വിറ്റത്. 2021 ജനുവരിയിലെ വില്‍പ്പന സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 366 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് വേണം പറയാന്‍.

ഏഥര്‍ എനര്‍ജിയിലെ CBO, രവ്നീത് എസ്. ഫൊകെലയുടെ അഭിപ്രായത്തില്‍, കമ്പനി അതിന്റെ സ്‌കൂട്ടറുകളുടെ ആവശ്യകത വര്‍ധിക്കുന്നതായി കാണുന്നു. എന്നിരുന്നാലും, സെമികണ്ടക്ടര്‍ ചിപ്പുകള്‍ പോലുള്ള ഓട്ടോ ഘടകങ്ങളുടെ കുറവ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തുടരുകയും ചെയ്യുന്നു.

വിതരണ ശൃംഖലയുടെ സ്ഥിതി മെച്ചപ്പെടുമ്പോള്‍, ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഏഥറിന് കഴിയണം. നിലവില്‍, കമ്പനിക്ക് ശക്തമായ ഓര്‍ഡര്‍ ബുക്ക് ഉണ്ട്. ജനുവരിയില്‍ നാഗ്പൂര്‍, ലഖ്നൗ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പുതിയ എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങള്‍ തുറന്നു.

വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ കവര്‍ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഥര്‍ ഗ്രിഡ് പോയിന്റുകള്‍ എന്നറിയപ്പെടുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖലയും വിപുലീകരിക്കുകയാണ്.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉറപ്പാക്കുന്ന കാര്യത്തില്‍ ഇവ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഏഥറിന് 24 നഗരങ്ങളിലായി 29 റീട്ടെയില്‍ സ്റ്റോറുകളുണ്ട്. ഈ നഗരങ്ങളില്‍ ഉടനീളം 300-ലധികം ഫാസ്റ്റ് ചാര്‍ജിംഗ് ഏഥര്‍ ഗ്രിഡ് പോയിന്റുകള്‍ ലഭ്യമാണ്. 2023 മാര്‍ച്ചോടെ, 100 നഗരങ്ങളിലേക്ക് അതിന്റെ കാല്‍പ്പാടുകള്‍ വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. 150 എക്‌സ്പീരിയന്‍സ് സെന്ററുകളും ഈ കാലയളവില്‍ സ്ഥാപിക്കും.

ഭാവിയില്‍ ബ്രാന്‍ഡ് നിരയിലെ സ്‌കൂട്ടറുകള്‍ക്കുള്ള ആവശ്യം ഗണ്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഏഥര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഹൊസൂരില്‍ ഒരു പുതിയ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതാണ് ഒരു പ്രധാന നീക്കം.

ഇതേ നഗരത്തിലെ ആദ്യ സൗകര്യത്തിന് പുറമെയാണിത്. രണ്ടാമത്തെ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 1.20 ലക്ഷം യൂണിറ്റില്‍ നിന്ന് 4 ലക്ഷം യൂണിറ്റായി ഉയരുകയും ചെയ്യും.

സ്‌കൂട്ടറുകള്‍ക്ക് പുറമെ ബാറ്ററി നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ പ്ലാന്റ്. ഏഥറിന് അതിന്റെ നിരയില്‍ നിലവില്‍ 450X, 450 പ്ലസ് സ്‌കൂട്ടറുകള്‍ക്ക് ഉണ്ട്. ഈ രണ്ട് മോഡലുകള്‍ക്കും ഏകദേശം 90 ശതമാനത്തോളം പ്രാദേശികവല്‍ക്കരണവും ഉണ്ട്. ഇതില്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉള്‍പ്പെടുന്നു.

ബാറ്ററി പാക്കുകളുടെ രൂപകല്‍പ്പനയും നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനിക്ക് നിലവില്‍ 13 പേറ്റന്റുകള്‍ ഉണ്ട്. രാജ്യത്ത് തന്നെ ബാറ്ററി പായ്ക്കുകള്‍ നിര്‍മിക്കുന്നത് ചെലവ് കുറയ്ക്കുക മാത്രമല്ല, പവര്‍ട്രെയിനിന്റെയും മറ്റ് ഘടകങ്ങളുടെയും വികസനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നു.

രാജ്യത്ത് നല്ല ഫണ്ട് ലഭിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്ന് കൂടിയാണ് ഏഥര്‍. ഫണ്ടുകളുടെ ക്രമമായ വരവ് കമ്പനിയെ ഗവേഷണ-വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകോത്തര ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും സഹായിച്ചു.

സ്റ്റാര്‍ട്ടപ്പിലെ ആദ്യ നിക്ഷേപകരില്‍ ഒരാളായ ഹീറോ മോട്ടോകോര്‍പ്പില്‍ നിന്ന് ഏഥറിന് അടുത്തിടെ 420 കോടി രൂപയോളം നിക്ഷേപം ലഭിച്ചു. ഭാവിയില്‍ ഈ പങ്കാളിത്തം എങ്ങനെ രൂപപ്പെടുമെന്ന് കാണുന്നതിനായി കാത്തിരിക്കേണ്ടിവരും.

തനതായ ബ്രാന്‍ഡ് ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട് തന്നെ ഹീറോ മോട്ടോകോര്‍പ്പുമായി പൂര്‍ണ്ണമായും ലയിക്കാന്‍ ഏഥറിന് സാധ്യതയുണ്ട്. ഈ നിക്ഷേപത്തിന് മുമ്പ് തന്നെ ഹീറോ മോട്ടോകോര്‍പ്പിന് ഏഥര്‍ എനര്‍ജിയില്‍ 34.8 ശതമാനം ഓഹരിയുണ്ടായിരുന്നു. റീട്ടെയില്‍, ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് പുതിയ ഫണ്ടുകളുടെ ഗണ്യമായ ശതമാനം വിനിയോഗിക്കാനും സാധ്യതയുണ്ട്.

അതേസമയം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് തങ്ങളുടെ എല്ലാ ഗ്രിഡുകളിലും സൗജന്യ ചാര്‍ജിംഗ് സൗകര്യം 2022 ജൂണ്‍ 30 വരെ നീട്ടിയതായും ഏഥര്‍ എനര്‍ജി വ്യക്തമാക്കി. ഏഥര്‍ മോഡലുകള്‍ക്ക് പുറമെ മറ്റ് ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.


Click it and Unblock the Notifications








