എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു

ഇന്ന് ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറി വരികയാണ്. അതിൽ തന്നെ മുന്നിൽ നിൽക്കുന്നത് ഇലക്ട്രിക് സ്കൂട്ടറുകളാണ്. ഓല, ഹീറോ ഇലക്ട്രിക്, ആംപിയർ, ഒകിനാവ, ഏഥർ അങ്ങനെ നിരവിധി നിർമാതാക്കളാണ് മത്സര രംഗത്തുളളത്.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

എന്നാൽ ഇപ്പോൾ മുന്നിലുളളത് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥറാണ്. ഏഥർ തങ്ങളുടെ മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടറായ Ather 450X, 450 Plus വിപണിയിൽ ഇറക്കിയിരിക്കുകയാണ്. ഫീച്ചറുകളുടേയും റേഞ്ചിൻ്റേയും കാര്യത്തിൽ നല്ലൊരു മത്സരം നേരിടുന്നത് കൊണ്ട് തന്നെ എല്ലാവരും അവരവരുടെ മോഡലുകൾ എപ്പോഴും അപഗ്രേഡ് ചെയ്യാനാണ് ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ എഥർ പുറത്തിറക്കിയ തങ്ങളുടെ പുതിയ മോഡലുകൾ ഫുള്ളി അപ്ഡേറ്റഡാണ്.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

Gen 3 എന്ന് വിളിക്കപ്പെടുന്ന പുതിയ സ്കൂട്ടർ ഇന്ന് മുതൽ പഴയ Gen 2 പതിപ്പുകൾക്ക് പകരം വയ്ക്കുന്നു. ബുക്കിംഗുകളും ടെസ്റ്റ് റൈഡുകളും ഇന്ന് ആരംഭിക്കും, അതേസമയം ഡെലിവറി നാളെ മുതൽ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

കുറച്ചു നാളുകളായി ഇലക്ട്രിക് സ്കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കസ്റ്റമേഴ്സിൽ നിന്നുണ്ടായിരുന്നത്. പല ഇലക്ട്രിക് സ്കൂട്ടറുകളും തീപിടിച്ച വാർത്തകൾ എല്ലാവരും വായിച്ചിച്ചുമുണ്ടാകുമല്ലോ, എന്നാൽ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്ന് എന്ന ബഹുമതി ഏഥറിന് ലഭിച്ചിട്ടുണ്ട്. പുതിയ Ather 450X, 450 Plus Gen 3 -യ്ക്ക് തൻ്റെ എതിരാളികളായ ടിവിഎസ് iQube, Ola S1 Pro, Simple One എന്നിവരേക്കാൾ മികച്ചതാണ് എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

ജൂണിൽ, ഓല, ഹീറോ ഇലക്ട്രിക്, ആംപിയർ, ഒകിനാവ എന്നിവയെ പിന്നിലാക്കി ബജാജിനും ടിവിഎസിനും മുന്നിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഏഥർ. മൂന്നാം തലമുറ പതിപ്പിൽ 25% വലിയ ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്, എന്നിരുന്നാലും Ather ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള വിലയിൽ കാര്യമായി വർധനവ് വന്നിട്ടില്ല. പഴയ Gen 2 Athers-നെ അപേക്ഷിച്ച്, വില ഏകദേശം 5,000 രൂപ വർദ്ധിച്ചിരിക്കുന്നത്. പുതിയ ആതർ ഇലക്ട്രിക് സ്കൂട്ടറിന്റെ വില 1.55 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

2022 Ather 450X ന് 3.66kW ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലെ മോഡൽ 2.6kW ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഈ പുതിയ ബാറ്ററിയുടെ ഭാരം 19 കിലോയാണ്. വലിയ ബാറ്ററി ഉപയോഗിച്ചത് വഴി പവർ ഔട്ട്പുട്ടും റേഞ്ചും കൂടിയിട്ടുണ്ട്. യൂസർ തിരഞ്ഞെടുക്കുന്ന റൈഡ് മോഡിനെ അടിസ്ഥാനമാക്കി റേഞ്ചിൽ വ്യത്യാസം വരും.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

പുതിയ മോഡലിന് കമ്പനി അവകാശപ്പെടുന്നത് 146 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചും 105 കിലോമീറ്റർ ട്രൂ റേഞ്ചുമാണ്. പുതിയ ബാറ്ററിക്ക് 25% കൂടുതൽ ശേഷിയുണ്ടെന്നും 20% കൂടുതൽ ആയുസ്സുണ്ടെന്നുമാണ് കമ്പനി പറയുന്നത്.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

ഇക്കോ മോഡിൽ 105 കിലോമീറ്റർ റേഞ്ച്, റൈഡ് മോഡിൽ 85 കിലോമീറ്റർ റേഞ്ച്, സ്‌പോർട് മോഡിൽ 75 കിലോമീറ്റർ റേഞ്ച്, വാർപ്പ് മോഡിൽ 65 കിലോമീറ്റർ റേഞ്ച് എന്നിവ ഇപ്പോൾ നൽകും. പുതിയ ഏതർ ഇലക്ട്രിക് സ്‌കൂട്ടറിന് കൂടുതൽ മികച്ച ടയറുകളാണ് നൽകിയിരിക്കുന്നത്. ഇപ്പോൾ 22% മികച്ച ഗ്രിപ്പ് നൽകുന്ന എംആർഎഫ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ആക്സിലറേഷനും കോർണറിംഗും മികച്ച ബ്രേക്കിംഗ് പ്രകടനവും നൽകും. പുതിയ റിയർ വ്യൂ മിറർ, സൈഡ്-സ്റ്റെപ്പ് എന്നിങ്ങനെ കുറച്ച് പുതിയ ആക്‌സസറികളും ഏഥർ അവതരിപ്പിച്ചിട്ടുണ്ട്.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

നിലവിലെ മോഡലിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, റിവേഴ്സ് മോഡ്, ഇന്റഗ്രേറ്റഡ് 4G LTE സിം കണക്റ്റിവിറ്റി, 4.2 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുണ്ട്. പഴയ മോഡൽ ബുക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് പുതിയ തലമുറ ഏതർ 450X, 450 പ്ലസ് ഇലക്ട്രിക് സ്കൂട്ടറുകൾ ഡെലിവറി ലഭിക്കും.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

നിലവിൽ, Ather 450X ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾക്ക് OTA അപ്‌ഡേറ്റുകൾ, ഓൺ-റോഡ് ആക്‌സസ്, UI അപ്‌ഡേറ്റുകൾ, നാവിഗേഷൻ, സ്‌മാർട്ട്‌ഫോൺ ഇൻസ്ട്രുമെന്റ് കൺസോളിലേക്ക് pair ചെയ്യുക തുടങ്ങിയ ഫീച്ചേഴ്സിലേക്ക് ഫ്രീ ആക്‌സസ് ഉണ്ട്.

എതിരാളികളെ വിറപ്പിച്ച് Ather; മൂന്നാം തലമുറ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു.

ഏഥർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള മോഡലിലേക്ക് മാറുന്നതിനാൽ ഇവയിൽ കുറച്ച് മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അടുത്ത വർഷം മുതൽ, ഈ സേവനങ്ങളെല്ലാം 2,400 രൂപ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിൽ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, July 19, 2022, 16:51 [IST]
English summary
Ather launched new model 450x 450 plus
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X